Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hybrid Cannabis

Ernakulam

തായ് ലൻഡിൽ നിന്നും എത്തിച്ച 5.88 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെ​ടു​മ്പാ​ശേ​രി: കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി താ​യ്‌​ലാ​ൻ​ഡി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും പി​ടി​കൂ​ടി.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് 5.88 കോ​ടി രൂ​പ​യു​ടെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ബാ​ങ്കോ​ങ്കി​ൽ നി​ന്നും കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ താ​യ് എ​യ​ർ​ഏ​ഷ്യ വി​മാ​ന​ത്തി​ൽ വ​ന്ന തൃ​ശൂ​ർ കോ​ട്ട​പ്പു​റം സ്വ​ദേ​ശി റി​ച്ചി ആ​ന്‍റ​ണി​യു​ടെ പ​ക്ക​ൽ നി​ന്നാ​ണ് 5.88 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

ചെ​ക്കി​ൻ ബാ​ഗേ​ജി​ൽ പ്ര​ത്യേ​കം പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ഒ​ളി​പ്പി​ച്ചാ​ണ് ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച റി​ച്ചി ആ​ന്‍റ​ണി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് വി​ഭാ​ഗം ബാ​ഗേ​ജ് വി​ശ​ദ​മാ​യി തു​റ​ന്നു​പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ റി​മാ​ൻ​ഡ്ചെ​യ്തു.

Kerala

നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ല​ഹ​രി​വേ​ട്ട. വി​പ​ണി​യി​ൽ 4.3 കോ​ടി രൂ​പ വി​ല​യു​ള്ള ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ഫു​ക്ക​റ്റി​ൽ​നി​ന്ന് എ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ൾ വ​രാ​നി​രി​ക്കെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വെ​ളു​പ്പി​ന് 1.20ന് ​എ​ത്തി​യ എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഷാ​ന​വാ​സ്, അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ഹ​സ്യ വി​വ​രെ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Kerala

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി മൂ​ന്നുപേ​ർ പി​ടി​യി​ൽ

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വു​​​​മാ​​​​യി യു​​​​വ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്നു യാ​​​​ത്ര​​​​ക്കാ​​​​രെ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് റ​​​​വ​​​​ന്യൂ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് (ഡി​​​​ആ​​​​ർ​​​​ഐ) വി​​​​ഭാ​​​​ഗം പി​​​​ടി​​​​കൂ​​​​ടി.

എ​​​​രു​​​​മേ​​​​ലി സ്വ​​​​ദേ​​​​ശി ഷ​​​​ഹി​​​​ൽ ബ​​​​ഷീ​​​​ർ, ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട സ്വ​​​​ദേ​​​​ശി അ​​​​ബു സ​​​​ലിം, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സ്വ​​​​ദേ​​​​ശി​​​​നി അ​​​​ൽ​​​​ഫാ​​​​ന എ​​​​ന്നി​​​​വ​​​​രാ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. 7.5 കോ​​​​ടി രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന 7.6 കി​​​​ലോ​​​​ഗ്രാം ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വ് ഇ​​​​വ​​​​രി​​​ൽ​​​നി​​​ന്ന് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത

 

 

 

Kerala

ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളാ​യ ഹൈ​ബ്രി‍​ഡ് ക​ഞ്ചാ​വ് കേ​സ്: എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കൊ​ച്ചി: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സം​വി​ധാ​യ​ക​രാ​യ ഖാ​ലി​ദ് റ​ഹ്മാ​ൻ, അ​ഷ്റ​ഫ് ഹം​സ, കാ​മ​റാ​മാ​ൻ സ​മീ​ർ താ​ഹി​ർ, ഇ​വ​രു​ടെ സു​ഹൃ​ത്ത് ഷാ​ലി​ഫ് മു​ഹ​മ്മ​ദ് എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 27-ന് ​രാ​ത്രി​യി​ൽ മ​റൈ​ൻ​ഡ്രൈ​വി​ലെ ഫ്ലാ​റ്റി​ൽ​നി​ന്നാ​ണ് 1.63 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഫ്ലാ​റ്റി​ൽ ല​ഹ​രി പാ​ർ​ട്ടി​ക​ൾ ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന.

ഫ്ലാ​റ്റി​ന്‍റെ ഉ​ട​മ സ​മീ​ർ താ​ഹി​റാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്ത്‌ പ്ര​തി​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​യാ​ളെ​ക്കു​റി​ച്ച് മൊ​ഴി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ല​ഹ​രി​പ​ദാ​ർ​ഥ നി​രോ​ധ​ന നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം.

Latest News

Corehub Up