Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : I.P.Binu

ഇ​ഡി കേ​സ് പ്ര​തി​ക​ളു​ടെ സ്റ്റേ​ഷ​നി​ലെ ഓ​ണാ​ഘോ​ഷം; ഒ​ത്താ​ശ ചെ​യ്ത​ത് ഇ​ൻ​സ്പെ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പോ​ലീ​സി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​രു​ള്‍ ആ​ർ.​ബി. കൃ​ഷ്ണ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ.

ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ ശ​നി​യാ​ഴ്ച​യും സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ടേ​ണ്ട പ്ര​തി​ക​ളാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ലും പ​ങ്കെ​ടു​ത്ത​ത്. കോ​ർ​പ​റേ​ഷ​ൻ മു​ൻ കൗ​ൺ​സി​ല​റും സി​പി​എം നേ​താ​വു​മാ​യ ഐ.​പി. ബി​നു ഉ​ൾ​പ്പെ​ടെ ഇ​രു​പ​തോ​ളം പ്ര​തി​ക​ളാ​ണ് സ്റ്റേ​ഷ​നി​ലെ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. രാ​വി​ലെ സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ട്ട ശേ​ഷ​മാ​യി​രു​ന്നു ആ​ഘോ​ഷം.

പോ​ലീ​സു​കാ​ർ ഓ​ണാ​ഘോ​ഷ​ത്തി​നാ​യി ധ​രി​ച്ച അ​തേ നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടും മു​ണ്ടു​മ​ണി​ഞ്ഞാ​ണ് ബി​നു​വും എ​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ ക​ട​യി​ൽ​നി​ന്ന് പോ​ലീ​സു​കാ​ർ​ക്കാ​യി വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നി​ടെ ബി​നു​വി​നാ​യി അ​ധി​ക​മാ​യി ഷ​ർ​ട്ട് വാ​ങ്ങി​യെ​ന്നും ഇ​ത് സ്റ്റേ​ഷ​നി​ലെ ഒ​രു കോ​ൺ​സ്റ്റ​ബി​ൾ കൈ​മാ​റി​യെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

സ്റ്റേ​ഷ​ൻ​മു​റ്റ​ത്ത് ഒ​രു​ക്കി​യ ഊ​ഞ്ഞാ​ലി​ൽ ആ​ടി​യും ചെ​ണ്ട​കൊ​ട്ടി​യും ബി​നു ആ​ഘോ​ഷ​ത്തി​ൽ സ​ജീ​വ​മാ​യി. ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഊ​ഞ്ഞാ​ൽ ക​ണ്ടാ​ൽ ഒ​ന്ന് ആ​ടി​യി​ല്ലെ​ങ്കി​ൽ പി​ന്നെ​ന്ത് ഓ​ണം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

പ്ര​തി​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. പ്ര​ശാ​ന്തി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്നാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. പോ​ലീ​സു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച ഉ​ൾ​പ്പെ​ടെ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

ഇ​ഡി ആ​ക്ര​മ​ണ​ക്കേ​സി​ൽ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു പ്ര​ശാ​ന്ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ദ്ദേ​ഹ​ത്തെ തൃ​ശൂ​ർ ക്രൈം ​ബ്രാ​ഞ്ചി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല ഒ​ഴി​യാ​നി​രി​ക്കെ​യാ​ണ് ഓ​ണാ​ഘോ​ഷം ന​ട​ന്ന​ത്.

മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​ഡി ആ​ക്ര​മ​ണ​ക്കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന ബി​നു ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. എ​ല്ലാ ശ​നി​യാ​ഴ്ച​യും സ്റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ട​ണ​മെ​ന്നാ​യി​രു​ന്നു ജാ​മ്യ​വ്യ​വ​സ്ഥ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ന്നെ പ്ര​തി​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Latest News

Corehub Up