Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IASofficers

ഗ്യാ​നേ​ഷ് കു​മാ​റി​ന് 'ചാ​ർ​ജ് ഷീ​റ്റും ഇം​പീ​ച്ച്‌​മെ​ന്‍റ് നോ​ട്ടി​സും' ന​ൽ​കി മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​വു​മാ​യി (എ​സ്ഐ​ആ​ർ) ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ ക​ന​ക്കു​ന്ന​തി​നി​ടെ, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നോ​ട് ഉ​ട​ൻ രാ​ജി​വ​ച്ച് ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും.

മു​ൻ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ 15 പ്ര​മു​ഖ​ർ ഒ​പ്പി​ട്ട "ചാ​ർ​ജ് ഷീ​റ്റും ഇം​പീ​ച്ച്‌​മെ​ന്‍റ് നോ​ട്ടീ​സും" തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ ആ​സ്ഥാ​ന​ത്തെ​ത്തി അ​ദ്ദേ​ഹ​ത്തി​നു കൈ​മാ​റി. ഒ​രു ക​ളി​ക്കാ​ര​നൊ​പ്പം നി​ൽ​ക്കു​ന്ന ആ​ളാ​ണെ​ന്ന് പ​ര​ക്കെ തെ​ളി​യി​ക്ക​പ്പെ​ട്ട ഒ​രാ​ൾ​ക്ക് ആ ​മ​ത്സ​ര​ത്തി​ലെ റ​ഫ​റി​യാ​യി തു​ട​രാ​നാ​കി​ല്ലെ​ന്ന് ക​ത്ത് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്നു.

മു​ൻ ഡ​ൽ​ഹി ല​ഫ്. ഗ​വ​ർ​ണ​ർ ന​ജീ​ബ് ജം​ഗ്, മു​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ജി.​കെ. പി​ള്ള, മു​ൻ ഐ​ബി സ്പെ​ഷൽ ഡ​യ​റ​ക്‌​ട​ർ യ​ശോ​വ​ർ​ദ്ധ​ൻ ആ​സാ​ദ്, മു​ൻ കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​മി​താ​ഭ് പാ​ണ്ഡെ എ​ന്നി​വ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ അ​ഞ്ജ​ലി ഭ​ര​ദ്വാ​ജ്, അ​മൃ​ത ജോ​ഹ്‌​രി, ഐ​ഷെ ഘോ​ഷ്, യോ​ഗേ​ന്ദ്ര യാ​ദ​വ് എ​ന്നി​വ​രു​മാ​ണ് ക​ത്തി​ൽ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 324(5) പ്ര​കാ​രം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ​ക്കെ​തി​രേ ഉ​ന്ന​യി​ക്കാ​വു​ന്ന ഗൗ​ര​വ​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​യോ​ഗ്യ​ത​ക​ളും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ജ​ന​കീ​യ ഇം​പീ​ച്ച്‌​മെ​ന്‍റ് നോ​ട്ടീ​സ് ന​ൽ​കു​ക​യാ​ണെ​ന്നും സം​ഘം വ്യ​ക്ത​മാ​ക്കി.

ക​ത്തി​ലെ പ്ര​ധാ​ന ആ​രോ​പ​ണ​ങ്ങ​ൾ

15 കോ​ടി​യോ​ളം വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം: എ​സ്‌​ഐ​ആ​ർ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ രാ​ജ്യ​ത്തെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ജ​ന​സം​ഖ്യ​യും വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​വും ത​മ്മി​ൽ 15 കോ​ടി​യ​ല​ധി​കം വ്യ​ത്യാ​സ​മു​ണ്ടാ​കും. ലോ​ക​ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ 'വോ​ട്ട​ർ​മാ​രു​ടെ കാ​ണാ​താ​ക​ലാ​ണി​ത്'. സാ​ർ​വ​ത്രി​ക പ്രാ​യ​പൂ​ർ​ത്തി വോ​ട്ട​വ​കാ​ശം എ​ന്ന ഭ​ര​ണ​ഘ​ട​നാ​ത​ത്വ​ത്തെ ക​മ്മി​ഷ​ൻ കാ​റ്റി​ൽ​പ്പ​റ​ത്തി.

അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം: ക​മ്മി​ഷ​നു മു​ന്നി​ൽ സ​മ​ർ​പ്പി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നെ​തി​രേ മ​റ്റു ര​ണ്ട് ക​മ്മീ​ഷ​ണ​ർ​മാ​ർ ത​ന്നെ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണി​ത്.

വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ ഫോം 6​ലെ മാ​റ്റ​ങ്ങ​ൾ: പു​തി​യ വോ​ട്ട​ർ​മാ​ർ​ക്കു​ള്ള ഫോം 6​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. പ്ര​തി​ഷേ​ധ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പ​ഴ​യ ഫോം ​ക​മ്മീ​ഷ​ന് പു​നഃ​സ്ഥാ​പി​ക്കേ​ണ്ടി വ​ന്ന​തു​ത​ന്നെ ക്ര​മ​ക്കേ​ട് ന​ട​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ദു​രു​പ​യോ​ഗം: ഇ​സി​ഐ​നെ​റ്റ് പോ​ർ​ട്ട​ൽ വ​ഴി സാ​ങ്കേ​തി​ക​വി​ദ്യ ദു​രു​പ​യോ​ഗം ചെ​യ്ത് കോ​ടി​ക്ക​ണ​ക്കി​നു വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. പോ​ർ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്യാ​ൻ സ​മ​തി​യെ നി​യോ​ഗി​ച്ച​തു​ത​ന്നെ സ്വ​ന്തം പി​ഴ​വ് സ​മ്മ​തി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്.

Latest News

Corehub Up