Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICE

Family Health

വേനലിനെ കൂളായി നേരിടാം; ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്ക​ണം

ചൂ​ട് കാ​ല​മാ​യ​തി​നാ​ല്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്ന് സംസ്ഥാന ആ​രോ​ഗ്യ​വ​കു​പ്പ്. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വെ​ള്ള​വും ഭ​ക്ഷ​ണ​വും ക​ഴി​ക്ക​രു​ത്. കു​പ്പി വെള്ള​ത്തി​ന്‍റെ ശു​ദ്ധ​ത ഉ​റ​പ്പ് വ​രു​ത്താ​നാ​യി പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കുമെന്നും ആ​രോ​ഗ്യ​വ​കു​പ്പ് അറിയിച്ചു.

ജി​ല്ല​ക​ളി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വ​ഴി​യോ​ര​ങ്ങ​ളി​ലു​ള്ള ചെ​റി​യ ക​ട​ക​ള്‍ മു​ത​ല്‍ എ​ല്ലാ ക​ട​ക​ളിലും പ​രി​ശോ​ധന നടത്തുന്നുണ്ട്.

ഷ​വ​ര്‍​മ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​യി തു​ട​രും.

ഐ​സാ​ണ് വി​ല്ല​ൻ

വേ​ന​ല്‍ കാ​ല​ത്ത് ഏ​റ്റ​വും അ​പ​ക​ട​മാ​കു​ന്ന​ത് ജ്യൂ​സി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സാ​ണ്. മ​ലി​ന​മാ​യ വെ​ള്ള​ത്തി​ല്‍​നി​ന്നു​ണ്ടാ​ക്കു​ന്ന ഐ​സ് കാ​ര​ണം പ​ല രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാം. അ​തി​നാ​ല്‍ ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഐ​സ് ഉ​ണ്ടാ​ക്കാ​ന്‍ പാ​ടു​ള്ളൂ.

ക​ട​ക​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും ജ്യൂ​സ് വി​ല്‍​ക്കു​ന്ന​വ​ര്‍ ശു​ദ്ധ​ജ​ല​ത്തി​ല്‍​നി​ന്നു​ള്ള ഐ​സാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക. ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ ചൂ​ടു​കാ​ല​ത്ത് പെ​ട്ടെ​ന്നു കേ​ടാ​കു​മെ​ന്ന​തി​നാ​ല്‍ എ​ല്ലാ​വ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ഭ​ക്ഷ​ണ​വും വെ​ള്ള​വും അ​ട​ച്ചു സൂ​ക്ഷി​ക്ക​ണം. ഭ​ക്ഷ​ണ പാ​ഴ്‌​സ​ലി​ല്‍ തീ​യ​തി​യും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്തി​യ സ്റ്റി​ക്ക​റും പ​തി​പ്പി​ച്ചി​രി​ക്ക​ണം. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്.

കു​ടി​ക്കു​ന്ന​തു ശു​ദ്ധ​മാ​യ വെ​ള്ള​മാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. യാ​ത്രാ വേ​ള​യി​ല്‍ ഒ​രു കു​പ്പി വെ​ള്ളം ക​രു​തു​ന്ന​ത് ന​ല്ല​താണ്.

കു​പ്പി വെ​ള്ളം വാ​ങ്ങു​മ്പോ​ൾ

അം​ഗീ​കൃ​ത​മ​ല്ലാ​ത്ത​തും വ്യാ​ജ​വു​മാ​യ കു​പ്പി​വെ​ള്ളം വി​റ്റാ​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ട​ക​ളി​ല്‍​നി​ന്നു വാ​ങ്ങു​ന്ന കു​പ്പി​വെ​ള്ളം കു​ടി​ക്കു​മ്പോ​ള്‍ ചി​ല കാ​ര്യ​ങ്ങ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

കു​പ്പി​വെ​ള്ളം വാ​ങ്ങു​ന്ന​വ​രും വി​ല്‍​ക്കു​ന്ന​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

  • പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലി​ന്‍റെ സീ​ല്‍ പൊ​ട്ടി​ച്ചി​ട്ടി​ല്ല എ​ന്നും ഉ​റ​പ്പ് വ​രു​ത്ത​ണം.
  • കു​പ്പി​യു​ടെ അ​ട​പ്പി​ലെ സീ​ല്‍ പൊ​ട്ടി​യ നി​ല​യി​ലു​ള്ള കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.
  • വ​ലി​യ കാ​നു​ക​ളി​ല്‍ വ​രു​ന്ന കു​ടി​വെ​ള്ള​ത്തി​നും സീ​ല്‍ ഉ​ള്ള​താ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.
  • ക​ട​ക​ളി​ല്‍ വെ​യി​ലേ​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ കു​പ്പി​വെ​ള്ള​മോ ശീ​ത​ള പാ​നീ​യ​ങ്ങ​ളോ സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക. അ​ത്ത​രം പാ​നീ​യ​ങ്ങ​ള്‍ വാ​ങ്ങി​ക്കാ​തി​രി​ക്കു​ക.
  • കു​ടി​വെ​ള്ളം, മ​റ്റ് ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍ നി​റ​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ എ​ന്നി​വ വെ​യി​ലേ​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ ക​ട​ക​ളി​ല്‍ തൂ​ക്കി​യി​ടാ​നും വെ​യി​ലേ​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ട് പോ​കാ​നും പാ​ടി​ല്ല.

    ഇ​ത്ത​രം കു​പ്പി​ക​ളി​ലെ വെ​ള്ളം കു​ടി​ക്കു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കും.

NRI

അ​തി​ശൈ​ത്യം: നോ​ർ​ത്ത് ടെ​ക്സ​സി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച​യും അ​വ​ധി

ഡാ​ള​സ്: അ​തി​ശൈ​ത്യ​ത്തെ​ത്തു​ട​ർ​ന്ന് നോ​ർ​ത്ത് ടെ​ക്സ​സി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് ഉ​ച്ച​യോ​ടെ മ​ഞ്ഞ് ഉ​രു​കാ​ൻ തു​ട​ങ്ങു​മെ​ങ്കി​ലും രാ​ത്രി​യി​ൽ താ​പ​നി​ല വീ​ണ്ടും താ​ഴു​ന്ന​തോ​ടെ റോ​ഡു​ക​ളി​ൽ വെ​ള്ളം ഉ​റ​ഞ്ഞു​കൂ​ടി ബ്ലാ​ക്ക് ഐ​സ് രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ്ര​ധാ​ന റോ​ഡു​ക​ളി​ലെ മ​ഞ്ഞ് നീ​ക്കം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും പാ​ർ​ക്കിം​ഗ് ലോ​ട്ടു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും ഐ​സ് നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ത് യാ​ത്ര അ​പ​ക​ട​ക​ര​മാ​ക്കു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം താ​പ​നി​ല 32 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ എ​ത്തു​മെ​ങ്കി​ലും രാ​ത്രി​യോ​ടെ വീ​ണ്ടും ത​ണു​പ്പ് ക​ടു​ക്കും. ഇ​ത് ഉ​രു​കി​യ മ​ഞ്ഞ് വീ​ണ്ടും ഉ​റ​യ്ക്കാ​ൻ കാ​ര​ണ​മാ​കും.

ഈ ​വാ​രാ​ന്ത്യ​ത്തി​ൽ വീ​ണ്ടും ഒ​രു ആ​ർ​ട്ടി​ക് ശൈ​ത്യ​ത​രം​ഗം എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നൊ​പ്പം മ​ഴ​യോ മ​ഞ്ഞോ ഉ​ണ്ടാ​കി​ല്ലെ​ങ്കി​ലും താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി കു​റ​യും. പൈ​പ്പു​ക​ൾ പൊ​ട്ടാ​തി​രി​ക്കാ​ൻ ഇ​ൻ​സു​ലേ​റ്റ് ചെ​യ്യ​ണ​മെ​ന്നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വീ​ടി​നു​ള്ളി​ൽ സു​ര​ക്ഷി​ത​മാ​യി നി​ർ​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ര​വി​പ്പി​ക്കു​ന്ന ത​ണു​പ്പും മൂ​ട​ൽ​മ​ഞ്ഞും ബു​ധ​നാ​ഴ്ച രാ​വി​ലെ വ​രെ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ്രൈ​വ​ർ​മാ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

അ​ഞ്ച് വ​യ​സു​കാ​ര​നെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് പി​ടി​കൂ​ടി ഐ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ; മി​ന​സോ​ട്ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം‌

മി​ന​സോ​ട്ട: അ​മേ​രി​ക്ക​യി​ലെ മി​ന​സോ​ട്ട​യി​ൽ അ​ഞ്ച് വ​യ​സു​കാ​ര​നെ​യും പി​താ​വി​നെ​യും യു​എ​സ് ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് (ഐ​സ്) ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രീ-​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ലി​യാം റാ​മോ​സി​നെ ചൊ​വ്വാ​ഴ്ച​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രെ പി​ന്നീ​ട് ടെ​ക്സ​സി​ലെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ലി​യാ​മി​ന്‍റെ കു​ടും​ബ​ത്തി​ന് നി​ല​വി​ൽ അ​ഭ​യാ​ർ​ഥി അ​പേ​ക്ഷ നി​ല​വി​ലു​ണ്ടെ​ന്നും അ​വ​ർ നി​യ​മ​വി​രു​ദ്ധ​മാ​യ​ല്ല രാ​ജ്യ​ത്ത് ക​ഴി​യു​ന്ന​തെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി.

അ​വ​ർ കു​റ്റ​വാ​ളി​ക​ള​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​ദേ​ശ​ത്ത് നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന നാ​ലാ​മ​ത്തെ കു​ട്ടി​യാ​ണ് ലി​യാം. പ​ത്തു വ​യ​സു​കാ​രി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മി​ന​സോ​ട്ട​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

NRI

ജു​ഡീ​ഷ്യ​ൽ വാ​റ​ണ്ടി​ല്ലാ​തെ വീ​ടു​ക​ളി​ൽ ക​യ​റാ​ൻ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​നു​മ​തി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ടു​ക​ട​ത്ത​പ്പെ​ടാ​ൻ ഉ​ത്ത​ര​വു​ള്ള വ്യ​ക്തി​ക​ളു​ടെ വീ​ടു​ക​ളി​ൽ ജു​ഡീ​ഷ്യ​ൽ വാ​റ​ണ്ടി​ല്ലാ​തെ ത​ന്നെ ക​യ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന പു​തി​യ ന​യം ന​ട​പ്പാ​ക്കി​യെ​ന്ന് സൂ​ച​ന.

2025 മേ​യി​ലെ ര​ഹ​സ്യ മെ​മ്മോ ഉ​ദ്ധ​രി​ച്ചാ​ണ് വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ ഈ ​വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സാ​ധാ​ര​ണ​യാ​യി ജ​ഡ്ജി ഒ​പ്പി​ട്ട സെ​ർ​ച്ച് വാ​റ​ണ്ട് ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ.

എ​ന്നാ​ൽ പു​തി​യ ന​യ​പ്ര​കാ​രം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് വാ​റ​ണ്ട് (I-205 ഫോം) ​ഉ​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ടു​ക​ളി​ൽ ബ​ലം പ്ര​യോ​ഗി​ച്ച് ക​യ​റാം.​

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം ഭ​ര​ണ​പ​ര​മാ​യ വാ​റ​ണ്ടു​ക​ൾ വീ​ടി​നു​ള്ളി​ൽ ക​യ​റി അ​റ​സ്റ്റ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​ന​യോ ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ങ്ങ​ളോ ഇ​ത് ത​ട​യു​ന്നി​ല്ലെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ല​യി​രു​ത്ത​ൽ.​

പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത പു​തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലും ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്ക് പ്രേ​രി​പ്പി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ജു​ഡീ​ഷ്യ​ൽ മേ​ൽ​നോ​ട്ട​മി​ല്ലാ​തെ വീ​ടി​നു​ള്ള​ൽ ക​യ​റു​ന്ന​ത് അ​മേ​രി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ നാ​ലാം ഭേ​ദ​ഗ​തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ൽ, നാ​ടു​ക​ട​ത്ത​ൽ ഉ​ത്ത​ര​വ് ല​ഭി​ച്ച​വ​ർ​ക്ക് നി​യ​മ​പ​ര​മാ​യ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ല​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​തി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം.

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ൽ വ​ൻ​തോ​തി​ലു​ള്ള നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വി​വാ​ദ​പ​ര​മാ​യ ഈ ​ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

NRI

ഐ​സി​ഇ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ വി​വ​രം പ​ങ്കു​വ​ച്ചു; യു​വ​തി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട് ക​മ്പ​നി

ഡാ​ള​സ്: ഹി​ൽ​ട്ട​ൺ അ​നാ​റ്റോ​ൾ ഹോ​ട്ട​ലി​ൽ ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് (ഐ​സി​ഇ) ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ വി​വ​രം ടി​ക് ടോ​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച യു​വ​തി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു.

ഹോ​ട്ട​ലി​ലെ വാ​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ഗി​യ(20) ആ​ണ് പി​രി​ച്ചു​വി​ട്ട​ത്. ക​മ്പ​നി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​ളി​സി ലം​ഘി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

അ​തേ​സ​മ​യം, ജോ​ലി​യെ​ക്കാ​ൾ കൂ​ടു​ത​ൽ താ​ൻ വി​ല​മ​തി​ക്കു​ന്ന​ത് കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് എ​ന്ന് ഗി​യ പ്ര​തി​ക​രി​ച്ചു.

രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

NRI

പിടിയിലായത് 34 വർഷത്തിന് ശേഷം; മെ​ക്സി​ക്ക​ൻ പൗ​ര​നെ നാടുകടത്തി യുഎസ്

വാഷിംഗ്ടൺ ഡിസി: 34 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ അനധികൃതമായി താ​മ​സി​ക്കു​ക​യാ​യി​രു​ന്ന മെ​ക്സി​ക്ക​ൻ പൗ​ര​ൻ റോ​സാ​ലി​യോ വാ​സ്ക്വ​സ് മീ​വി​നെ ഐ​സി​ഇ അ​ധി​കൃ​ത​ർ നാ​ടു​ക​ട​ത്തി. അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള ആ​റ് കു​ട്ടി​ക​ളു​ടെ ഏ​ക സം​ര​ക്ഷ​ക​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 15ന് ​കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. മീ​വി​ന് നി​ല​വി​ൽ സാ​ധു​വാ​യ വ​ർ​ക്ക് പെ​ർ​മി​റ്റും ഡ്രൈ​വിംഗ് ലൈ​സ​ൻ​സും ഉ​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ, വി​സ​യ്ക്കാ​യു​ള്ള അ​പേ​ക്ഷ​യി​ൽ അ​ന്തി​മ തീ​രു​മാ​നം വ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

2000-ൽ ​മീ​വി​നെ ഒ​രി​ക്ക​ൽ നാ​ടു​ക​ട​ത്തി​യി​രു​ന്ന​താ​ണെ​ന്നും പി​ന്നീ​ട് നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച​തി​നാ​ലാ​ണ് ന​ട​പ​ടി​യെ​ന്നും ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​ൾ നി​ല​വി​ലു​ണ്ട് എ​ന്ന​തു​കൊ​ണ്ട് ഒ​രാ​ൾ​ക്ക് രാ​ജ്യ​ത്ത് തു​ട​രാ​ൻ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ത​ട​ങ്ക​ലി​ലാ​യി​രു​ന്ന സ​മ​യ​ത്ത് ര​ക്ത​സ​മ്മ​ർ​ദ​ത്തി​നു​ള്ള മ​രു​ന്നു​ക​ൾ പോ​ലും മീ​വി​ന് ല​ഭി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക വെ​ളി​പ്പെ​ടു​ത്തി. ട്രം​പ് ഭ​ര​ണ​കൂ​ടം അ​ധി​കാ​ര​മേ​റ്റ ശേ​ഷം കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ​ന​ട​പ​ടി.

ജ​നു​വ​രി മു​ത​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം ആറ് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളെ അ​മേ​രി​ക്ക​യി​ൽ നി​ന്ന് നാ​ടു​ക​ട​ത്തി​യി​ട്ടു​ണ്ട്.

NRI

ഇന്ത്യൻ വംശജന്‍റെ കൊലപാതകത്തിനു കാരണം ബൈഡൻ ഭരണകൂടമെന്ന് ഐസിഇ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ മോ​​​ട്ട​​​ൽ മാ​​​നേ​​​ജ​​​ർ ച​​​ന്ദ്ര നാ​​​ഗ​​​മ​​​ല്ല​​​യ്യ (50) യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കാ​​​ര​​​ണം ജോ ​​​ബൈ​​​ഡ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ തെ​​​റ്റാ​​​യ സ​​​മീ​​​പ​​​ന​​​ങ്ങ​​​ളാ​​​ണെ​​​ന്ന് യു​​​എ​​​സ് ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് (ഐസിഇ).

“ക്യൂ​​​ബ​​​യി​​​ൽനി​​​ന്നു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര​​​നാ​​​​ണ് സ്വ​​​ന്തം കു​​​ടും​​​ബം നോ​​​ക്കി​​​നി​​​ൽ​​​ക്കേ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഈ ​​​ക്രി​​​മി​​​ന​​​ലി​​​നെ ക്യൂ​​​ബ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​പ്പോ​​​ൾ, ബൈ​​​ഡ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​യാ​​​ളെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ തെ​​​രു​​​വു​​​ക​​​ളി​​​ലേ​​​ക്കു തു​​​റ​​​ന്നു​​​വി​​​ട്ടു”- ഐസിഇ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

ഡൗ​​​ൺ​​​ടൗ​​​ൺ സ്യൂ​​​ട്ട്സ് മോ​​​ട്ട​​​ലി​​​ൽവ​​​ച്ച് സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ യോ​​​ർ​​​ഡാ​​​നി​​​സ് കോ​​​ബോ​​​സ് മാ​​​ർ​​​ട്ടി​​​നേ​​​സ് (37) ആ​​​ണ് ച​​​ന്ദ്ര നാ​​​ഗ​​​മ​​​ല്ല​​​യ്യ​​​യെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യു​​​ടെ​​​യും കു​​​ട്ടി​​​യു​​​ടെ​​​യും മു​​​ന്നി​​​ൽ വ​​​ച്ച് ത​​​ല​​​യ​​​റ​​ത്തു കൊ​​​ന്ന​​​ത്.

Latest News

Corehub Up