Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INDIA Bloc Rally

ഡ​ൽ​ഹി​യി​ലെ 'ഇ​ന്ത്യ' സ​ഖ്യ റാ​ലി: ഹാ​ജ​രി​ല്ലാ​ത്ത​തി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ ന​വം​ബ​ർ ഒ​ന്നി​ന് സം​ഘ​ടി​പ്പി​ച്ച 'ഇ​ന്ത്യ' സ​ഖ്യ​ത്തി​ന്‍റെ കൂ​റ്റ​ൻ റാ​ലി​യി​ലും മാ​ർ​ച്ചി​ലും പ​ങ്കെ​ടു​ക്കാ​തി​രു​ന്ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​പ​ടി തു​ട​ങ്ങി. മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള 60 ഓ​ളം പേ​രെ​യും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ 13 പേ​രെ​യും ഹ​രി​യാ​ന​യി​ലെ 10 ഓ​ളം പേ​രെ​യു​മു​ൾ​പ്പെ​ടെ ഇ​തു​വ​രെ 80-ല​ധി​കം ഭാ​ര​വാ​ഹി​ക​ളെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ​ടി നേ​രി​ടു​ന്ന​വ​രു​ടെ എ​ണ്ണം 500 വ​രെ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഡ​ൽ​ഹി​യി​ലെ മി​ന്‍റോ റോ​ഡി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ചി​ന്‍റെ തു​ട​ക്ക​സ്ഥാ​ന​ത്ത് ബാ​ർ​കോ​ഡ് സ്കാ​ന​റു​ക​ൾ സ്ഥാ​പി​ച്ചാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ങ്കാ​ളി​ത്തം പ​രി​ശോ​ധി​ച്ച​ത്. 'വി​ത്ത് ഐ​വൈ​സി' എ​ന്ന ഔ​ദ്യോ​ഗി​ക ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. 15,000-ത്തി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി​യെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും, ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 2,831 പേ​ർ മാ​ത്ര​മാ​ണ്.

സാ​ങ്കേ​തി​ക വി​ദ്യ​യെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ​യും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളി​ലെ വേ​ഗ​ത​ക്കു​റ​വു​മാ​ണ് കു​റ​ഞ്ഞ ര​ജി​സ്ട്രേ​ഷ​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​തെ​ങ്കി​ലും, ഭൂ​രി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഉ​ദ​യ് ഭാ​നു ചി​ബ് വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത​വ​രെ മാ​റ്റി ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വ​സ​രം ന​ൽ​കാ​നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടും വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യു​മാ​യി​രു​ന്നു റാ​ലി. റാ​ലി വ​ൻ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ, സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ട​ത്ര ആ​ളു​ക​ൾ എ​ത്തി​യി​ല്ലെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up