Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INDIABLOC

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ പു​റ​ത്താ​ക്കാ​ൻ ഇ​ന്ത്യ സ​ഖ്യം തെ​രു​വി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് പ്ര​തി​പ​ക്ഷ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ലെ മ​ക​ര​ദ്വാ​റി​ൽ ഒ​ത്തു​കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​മാ​യ നി​ർ​വ​ച​ൻ സ​ദ​ൻ ല​ക്ഷ്യ​മാ​ക്കി മാ​ർ​ച്ച് ന​ട​ത്തും. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഈ ​പ്ര​ക്ഷോ​ഭ​ത്തി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

പാ​ർ​ല​മെ​ന്‍റി​നു​ള്ളി​ലും പു​റ​ത്തും ബി​ജെ​പി വി​രു​ദ്ധ നി​ര​യെ ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സ​മ​രം. കോ​ൺ​ഗ്ര​സും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​പ്ര​തി​ഷേ​ധ​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ​യും ഡി​എം​കെ​യു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന പ്ര​തി​പ​ക്ഷം, ക​മ്മീ​ഷ​നെ "ചീ​റ്റിം​ഗ് ക​മ്മീ​ഷ​ൻ" എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

വ​രാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​നം വ​രെ സ​മ​രം സ​ജീ​വ​മാ​യി നി​ല​നി​ർ​ത്താ​ൻ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളാ​ണ് കോ​ൺ​ഗ്ര​സ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ പ​ത്ത് മു​ത​ൽ ഇ​രു​പ​ത് വ​രെ ബ്ലോ​ക്ക് ത​ല​ത്തി​ൽ "വോ​ട്ട് ര​ക്ഷി​ക്കൂ, രാ​ജ്യം ര​ക്ഷി​ക്കൂ" ക്യാ​മ്പ​യി​ൻ ന​ട​ക്കും. സൈ​ക്കി​ൾ-​മോ​ട്ടോ​ർ​സൈ​ക്കി​ൾ റാ​ലി​ക​ളും ല​ഘു​ലേ​ഖ വി​ത​ര​ണ​വും ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ കോ​ലം ക​ത്തി​ക്ക​ലും അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ ഇ​രു​പ​ത്ത​ഞ്ച് മു​ത​ൽ ന​വം​ബ​ർ ഇ​രു​പ​ത്ത​ഞ്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൂ​ത്ത് ത​ല ചൗ​പാ​ലു​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ർ ഒ​ന്നി​ന് ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള മ​ഹാ​റാ​ലി​യും ന​ട​ക്കും. ന​വം​ബ​ർ ഇ​രു​പ​ത്ത​ഞ്ച്, ഇ​രു​പ​ത്തി​യാ​റ് തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യു​ടെ വി​വി​ധ അ​തി​ർ​ത്തി​ക​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ഭ​ര​ണ​ഘ​ട​ന ദി​ന​മാ​യ ന​വം​ബ​ർ ഇ​രു​പ​ത്തി​യാ​റി​ന് ഡ​ൽ​ഹി​യി​ൽ സം​ഗ​മി​ക്കു​ന്ന രീ​തി​യി​ൽ ആ​റ് മാ​ർ​ച്ചു​ക​ളും പ്ലാ​ൻ ചെ​യ്തി​ട്ടു​ണ്ട്. ഈ ​മാ​ർ​ച്ചു​ക​ളെ​ല്ലാം അ​വ​സാ​നി​ക്കു​ന്ന​ത് പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ്. സ​മ്മേ​ള​നം ആ​രം​ഭി​ക്കു​മ്പോ​ൾ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ ഇം​പീ​ച്ച്‌​മെ​ന്‍റ് പ്ര​മേ​യം കൊ​ണ്ടു​വ​രാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ നി​ല​പാ​ടു​ക​ളും പ്ര​തി​പ​ക്ഷം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. വി​ഷ​യ​ത്തി​ൽ ചീ​ഫ് ജ​സ്റ്റി​സ് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ട്ടെ​ന്ന് ഇ​ട​ക്കാ​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കോ​ട​തി ത​യ്യാ​റാ​യി​ട്ടി​ല്ല. കോ​ട​തി​യി​ലെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പോ​രാ​ട്ട​ത്തി​നാ​ണ് ഡ​ൽ​ഹി വേ​ദി​യാ​കു​ന്ന​ത്.

Latest News

Corehub Up