Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPLCricket

ഹാ​ര്‍​ദി​ക് പാണ്ഡ്യ പ​ഞ്ചാ​ബി​ലേ​ക്കും അ​ര്‍​ഷ​ദീ​പ് സിംഗ് മും​ബൈ​യി​ലേ​ക്കും

മും​ബൈ: ആ​ഴ്ച​ക​ള്‍ നീ​ണ്ട അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കു വി​രാ​മം. ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ ഗ്ലാ​മ​ര്‍ ടീ​മാ​യ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ പേ​സ് ഓ​ള്‍ റൗ​ണ്ട​ര്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ പ​ഞ്ചാ​ബ് കിം​ഗ്സി​ലേ​ക്കും പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന്‍റെ ഇ​ടം​കൈ പേ​സ​റാ​യ അ​ര്‍​ഷ​ദീ​പ് സിം​ഗ് മും​ബൈ ഇ​ന്ത്യ​ന്‍​സി​ലേ​ക്കും ചേ​ക്കേ​റി.

ഹാ​ര്‍​ദി​ക്കി​ന്‍റെ ട്രേ​ഡ് മും​ബൈ ഇ​ന്ത്യ​ന്‍​സ് അ​ധി​കൃ​ത​ര്‍ ഇ​ന്ന​ലെ രാ​വി​ലെ സ്ഥി​രീ​ക​രി​ച്ചു. അ​ര്‍​ഷ​ദീ​പി​ന്‍റെ കൂ​ടു​മാ​റ്റം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​നും അ​ടി​വ​ര​യി​ട്ടു. ഇ​തി​നു പി​ന്നാ​ലെ ഇ​വ​രു​ടെ കൈ​മാ​റ്റ​ക്ക​രാ​ര്‍ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ഐ​പി​എ​ല്‍ പ​ത്ര​ക്കു​റി​പ്പു പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. അ​തോ​ടെ ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ കൈ​മാ​റ്റ​ക്ക​രാ​ര്‍ ഔ​ദ്യോ​ഗി​ക​മാ​ക്ക​പ്പെ​ട്ടു. 2027 ഐ​പി​എ​ല്‍ സീ​സ​ണി​നു മു​ന്നോ​ടി​യാ​യാ​ണ് ഈ ​കൈ​മാ​റ്റം.

36 കോ​ടിയുടെ കൈമാറ്റം

36 കോ​ടി രൂ​പ​യു​ടെ ട്രാ​ന്‍​സ്ഫ​ര്‍ ഡീ​ലി​ലൂ​ടെ​യാ​ണ് ഹാ​ര്‍​ദി​ക്കി​നെ​യും അ​ര്‍​ഷ​ദീ​പി​നെ​യും മും​ബൈ ഇ​ന്ത്യ​ന്‍​സും പ​ഞ്ചാ​ബ് കിം​ഗ്‌​സും പ​ര​സ്പ​രം കൈ​മാ​റി​യ​ത്. അ​താ​യ​ത്, ഹാ​ര്‍​ദി​ക്കി​നും അ​ര്‍​ഷ​ദീ​പി​നും 18 കോ​ടി രൂ​പ വീ​തം. ഫ​ല​ത്തി​ല്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്കാ​ണ് ഈ ​കൈ​മാ​റ്റ​ത്തി​ല്‍ സാ​മ്പ​ത്തി​ക നേ​ട്ടം. മും​ബൈ ഇ​ന്ത്യ​ന്‍​സി​ല്‍ 16.35 കോ​ടി രൂ​പ​യാ​യി​രു​ന്നു ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്കു ല​ഭി​ച്ചി​രു​ന്ന​ത്. അ​താ​യ​ത് 1.65 കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന.

മ​റു​വ​ശ​ത്ത്, അ​ര്‍​ഷ​ദീ​പ് സിം​ഗി​നു പ​ഞ്ചാ​ബ് കിം​ഗ്‌​സ് ന​ല്‍​കി​യി​രു​ന്ന​ത് 18 കോ​ടി രൂ​പ​യാ​ണ്. അ​തേ തു​ക​ത​ന്നെ മും​ബൈ ഇ​ന്ത്യ​ന്‍​സും താ​ര​ത്തി​നു ന​ല്‍​കും. ഐ​പി​എ​ല്‍ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്.

റിക്കാർഡ് ട്രാൻസ്ഫർ

ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ കൈ​മാ​റ്റ​മാ​ണു മും​ബൈ ഇ​ന്ത്യ​ന്‍​സും പ​ഞ്ചാ​ബ് കിം​ഗ്‌​സും ന​ട​ത്തി​യ​ത്. 2026 സീ​സ​ണി​നു മു​മ്പാ​യി ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ര​വീ​ന്ദ്ര ജ​ഡേ​ജ​യെ​യും സാം ​ക​റ​നെ​യും വി​ട്ടു​ന​ല്‍​കി രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ സ​ഞ്ജു സാം​സ​ണി​നെ സ്വ​ന്ത​മാ​ക്കി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് മാ​റ്റ​ക്ക​രാ​ര്‍. അ​ന്ന് സ​ഞ്ജു സാം​സ​ണി​നു 18 കോ​ടി രൂ​പ​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക് 14 കോ​ടി രൂ​പ​യും സാം ​ക​റ​നു 2.4 കോ​ടി രൂ​പ​യു​മാ​യി​രു​ന്നു ട്രാ​ന്‍​സ്ഫ​ര്‍ തു​ക. അ​താ​യ​ത്, ആ​കെ 34.4 കോ​ടി രൂ​പ. ഈ ​റി​ക്കാ​ര്‍​ഡാ​ണ് 18 കോ​ടി രൂ​പ വീ​തം ട്രാ​ന്‍​സ്ഫ​ര്‍ തു​ക​യോ​ടെ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും അ​ര്‍​ഷ​ദീ​പ് സിം​ഗും ചേ​ര്‍​ന്നു ത​ക​ര്‍​ത്ത​ത്.

ക്യാ​പ്റ്റ​ന്‍​സി, വി​ഷ്ണു

പ​ഞ്ചാ​ബ് കിം​ഗ്‌​സി​ല്‍ ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ ക​ളി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ അ​റി​യി​ച്ച​തോ​ടെ​യാ​ണ് കൈ​മാ​റ്റം സാ​ധ്യ​മാ​യ​തെ​ന്ന​താ​ണ് വാ​സ്ത​വം. “എ​ന്‍റെ ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ്. എ​ന്‍റെ കോ​ച്ച് റി​ക്കി പോ​ണ്ടിം​ഗ്. എ​ന്‍റെ ടീം ​മു​ഴു​വ​ന്‍ പ​ഞ്ചാ​ബ് ’’- എ​ന്ന് ഹാ​ര്‍​ദി​ക് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ന്ന​ലെ കു​റി​ച്ചു.

ഹാ​ര്‍​ദി​ക് കൂ​ടു​മാ​റി​യ​തോ​ടെ, മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് ഇ​നി​യൊ​രു ക്യാ​പ്റ്റ​നെ വേ​ണം. മു​തി​ര്‍​ന്ന​ താ​ര​മാ​യ രോ​ഹി​ത് ശ​ര്‍​മ ക്യാ​പ്റ്റ​നാ​യേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ട്. രോ​ഹി​ത് ശ​ര്‍​മ ക്യാ​പ്റ്റ​ന്‍​സി​യി​ലേ​ക്ക് തി​ല​ക് വ​ര്‍​മ​യു​ടെ പേ​രു നി​ര്‍​ദേ​ശി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നു.

ഹാ​ര്‍​ദി​ക്-​അ​ര്‍​ഷ​ദീ​പ് ട്രേ​ഡി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്‌​സി​ന്‍റെ മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ വി​ഷ്ണു വി​നോ​ദി​ന്‍റെ പേ​രും ഉ​യ​ര്‍​ന്നു​വ​ന്നി​രു​ന്നു. ഹാ​ര്‍​ദി​ക്കി​നും അ​ര്‍​ഷ​ദീ​പി​നും തു​ല്യ ട്രാ​ന്‍​സ്ഫ​ര്‍ തു​ക ആ​യ​തോ​ടെ വി​ഷ്ണു പ​ഞ്ചാ​ബി​ല്‍ തു​ട​രും.

Latest News

Corehub Up