ഇരിങ്ങാലക്കുട: ഐടിയു ബാങ്ക് വിഷയത്തില്‍ അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടന് എംഎല്‍എ. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുമായി വീണ്ടും ചര്‍ച്ച നടത്തി.
ബാങ്കിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകുന്ന സാഹചര്യം നീണ്ടുപോകരുതെന്നും ഇതിനാവശ്യമായ പ്രായോഗിക നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇതു മൂന്നാം തവണയാണ് അദ്ദേഹം കമ്മിറ്റി അംഗങ്ങളു മായി ചര്‍ച്ച നടത്തുന്നത്.
അഡ്മിനിസ്ട്രേറ്റര്‍ സി.ആര്. ഗോപീകൃഷ്ണന്, അഡ്വൈസര്‍മാരായ കെ. മോഹനന്, ഇ.ജെ. കുര്യന്, മാനേജിംഗ് ഡയറക്ടര്‍ എ.എല്‍. ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്ത് ആര്‍ബിഐ കേരളം ആന്‍ഡ് ലക്ഷദ്വീപ് റീജനല്‍ ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ വസന്ത രാമചന്ദ്രനുമായി ചര്‍ച്ച നട ത്തി. ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ അറിയിച്ചു. നേരത്തെയും ഇദ്ദേഹവുമായി എംഎല്‍എ ചര്‍ച്ച നടത്തിയിരുന്നു.