ന്യൂഡൽഹി: ഇന്ത്യൻ ഒളിന്പിക് അസോസിയേഷനിൽ പോര് മുറുകുന്നു. ഒളിന്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷ ഐഒഎ ജനറൽ കൗണ്‍സിലിലേക്ക്.
തെരഞ്ഞെടുപ്പിനായുള്ള ഇലക്ടറൽ കോളജിലേക്ക് പി.ടി. ഉഷയെ നാമനിർദ്ദേശം ചെയ്തതായി റിട്ടേണിംഗ് ഓഫീസർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
ഐസ് ഹോക്കി ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള രണ്ട് അംഗങ്ങളിൽ ഹർജിന്ദർ സിംഗിനൊപ്പമാണ് ഉഷയെ നാമനിർദ്ദേശം ചെയ്തത്.
ഈ ആഴ്ച ആദ്യം നടന്ന ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ ’സ്പോർട്സ്പേഴ്സണ്‍ ഓഫ് മെറിറ്റ്’ (എസ്ഒഎം) തെരഞ്ഞെടുപ്പിൽ ഉഷ പരാജയപ്പെട്ടതിനു പിന്നാലെയാണ് പുതിയ നീക്കം.