Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IcebergDive

Special

നാ​ല് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; ഐ​സ്ബ​ർ​ഗി​ൽ നി​ന്ന് ചാ​ടി ച​രി​ത്രം കു​റി​ച്ച് മോ​ളി

മ​ഞ്ഞു​മ​ല​യു​ടെ മു​ക​ളി​ൽ നി​ന്ന് ത​ണു​ത്തു​റ​ഞ്ഞ അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ലേ​ക്ക് പി​ന്നി​ലേ​ക്ക് ചാ​ടി ച​രി​ത്ര​മെ​ഴു​തി​യി​രി​ക്കു​ക​യാ​ണ് ക​നേ​ഡി​യ​ൻ ഹൈ ​ഡൈ​വിം​ഗ് താ​രം മോ​ളി കാ​ൾ​സ​ൺ.

കാ​ന​ഡ​യി​ലെ ന്യൂ​ഫൗ​ണ്ട്‌​ലാ​ന്‍റി​ൽ സ്ഥി​തി ചെ​യ്യു​ന്ന കൂ​റ്റ​ൻ മ​ഞ്ഞു​മ​ല​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 15 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ന്നാ​യി​രു​ന്നു ഇ​രു​പ​ത്തെ​ട്ടു​കാ​രി​യാ​യ മോ​ളി​യു​ടെ സാ​ഹ​സി​ക പ്ര​ക​ട​നം.

വ​ട​ക്ക​ൻ സ​മു​ദ്ര​ത്തി​ലെ മ​ഞ്ഞു​മ​ല​ക​ളി​ൽ നി​ന്നും വ​നി​ത​ക​ൾ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു സാ​ഹ​സി​ക​ത പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. റെ​ഡ് ബു​ൾ ക്ലി​ഫ് ഡൈ​വിം​ഗ് മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ മോ​ളി​ക്ക് വ​ലി​യ ഉ​യ​ര​ങ്ങ​ളി​ൽ നി​ന്ന് ചാ​ടി പ​രി​ച​യ​മു​ണ്ടെ​ങ്കി​ലും, ക​ട​ലി​ൽ ഒ​ഴു​കി​ന​ട​ക്കു​ന്ന മ​ഞ്ഞു​മ​ല​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ തി​ക​ച്ചും വ്യ​ത്യ​സ്ത​വും അ​തീ​വ അ​പ​ക​ടം നി​റ​ഞ്ഞ​തു​മാ​യി​രു​ന്നു.

ഏ​തു നി​മി​ഷ​വും പൊ​ട്ടി​പ്പി​ള​രാ​നോ മ​റി​യാ​നോ സാ​ധ്യ​ത​യു​ള്ള ഐ​സ്ബ​ർ​ഗു​ക​ൾ ക​ണ്ടെ​ത്തി സു​ര​ക്ഷി​ത​മാ​യി ഡൈ​വ് ചെ​യ്യു​ക എ​ന്ന​ത് ഈ ​ദൗ​ത്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഏ​ക​ദേ​ശം നാ​ല് വ​ർ​ഷ​ത്തെ ക​ഠി​ന​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഈ ​ല​ക്ഷ്യം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​യ​ത്.

ക​നേ​ഡി​യ​ൻ പ​ർ​വ​താ​രോ​ഹ​ക​നാ​യ വി​ൽ ഗാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഐ​സ് ക്ലൈം​ബിം​ഗ് പ​രി​ശീ​ല​ന​വും പ്ര​ത്യേ​ക വെ​റ്റ്‌​സൂ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗ​വും മോ​ളി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

ന്യൂ​ഫൗ​ണ്ട്‌​ലാ​ന്‍റി​ൽ എ​ത്തി​യ​തി​ന് ശേ​ഷ​വും അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യ്ക്കും ശാ​ന്ത​മാ​യ സ​മു​ദ്രാ​വ​സ്ഥ​യ്ക്കും വേ​ണ്ടി ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു.

20 മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ൽ നി​ന്ന് മു​മ്പ് ഡൈ​വ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും, ജീ​വ​നി​ൽ ഭ​യ​മു​ണ്ടാ​ക്കി​യ ഏ​റ്റ​വും വ​ലി​യ സാ​ഹ​സി​ക​ത ഇ​താ​ണെ​ന്നാ​ണ് മോ​ളി പി​ന്നീ​ട് പ്ര​തി​ക​രി​ച്ച​ത്.

വാ​യു​വി​ൽ പ​ത്തു​മി​നി​റ്റോ​ളം ഒ​ഴു​കി​ന​ട​ന്ന പ്ര​തീ​തി​യാ​ണ് ത​നി​ക്ക് ഉ​ണ്ടാ​യ​തെ​ന്നും ത​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​യി​രു​ന്നു ഈ ​ചാ​ട്ട​മെ​ന്നും അ​വ​ർ സ​ന്തോ​ഷ​ത്തോ​ടെ പ​ങ്കു​വെ​ച്ചു.

കാ​ന​ഡ​യു​ടെ വ​ന്യ​മാ​യ പ്ര​കൃ​തി സൗ​ന്ദ​ര്യ​വും ത​ണു​ത്തു​റ​ഞ്ഞ ഭൂ​പ്ര​കൃ​തി​യും ലോ​ക​ത്തി​ന് മു​ന്നി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക കൂ​ടി​യാ​ണ് ഈ ​കാ​യി​ക​താ​രം ചെ​യ്ത​ത്.

Latest News

Corehub Up