Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Icons Of Success

ദീ​പി​ക ഐ​ക്ക​ണ്‍സ് ഓ​ഫ് സ​ക്‌​സ​സ് പ്ര​കാ​ശ​നം ഇന്ന്

കോ​​ട്ട​​യം: ദീ​​പി​​ക ശ​​തോ​​ത്ത​​ര റൂ​​ബി ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പു​​റ​​ത്തി​​റ​​ക്കു​​ന്ന ഐ​​ക്ക​​ണ്‍സ് ഓ​​ഫ് സ​​ക്‌​​സ​​സി​​ന്‍റെ പ്ര​​കാ​​ശ​​ന​​വും, ദീ​പ്ത​സ്പ​ർ​ശം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പാ​​ലാ ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റു​​മാ​​യി ചേ​​ര്‍ന്ന് ദീ​​പി​​ക ന​​ട​​ത്തു​​ന്ന വി​​ദ്യാ​​ഭ്യാ​​സ സ്‌​​കോ​​ള​​ര്‍ഷി​​പ്പ് പ​​ദ്ധ​​തി​​യു​ടെ ഉ​​ദ്ഘാ​​ട​​ന​​വും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഇ​ന്നു നി​ർ​വ​ഹി​ക്കും.

വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കോ​​ട്ട​​യം ക​​ള​​ക്‌​ട​​റേ​​റ്റി​​നു സ​​മീ​​പ​​മു​​ള്ള ഫ്‌​​ളോ​​റ​​ല്‍ പാ​​ല​​സ് ഹോ​​ട്ട​​ലി​​ല്‍ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ദീ​​പി​​ക എ​​ക്‌​​സ​​ല​​ന്‍സ് അ​​വാ​​ര്‍ഡുക​ളും സ​മ്മാ​നി​ക്കും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മു​​ന്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഐ​​ക്ക​​ണ്‍സ് ഓ​​ഫ് സ​​ക്‌​​സ​​സ് അ​​വ​​ലോ​​ക​​നം ന​​ട​​ത്തും. റ​​ബ​​ര്‍ ബോ​​ര്‍ഡ് ചെ​​യ​​ര്‍മാ​​ന്‍ എ​​ന്‍. ഹ​​രി, കോ​​ട്ട​​യം മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍, സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍ജ് എ​​ക്‌​​സ് എം​​എ​​ല്‍എ, രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് ഡ​​യ​​റ​​ക്ട​​ര്‍ ജോ​​ണി കു​​രു​​വി​​ള പ​​ടി​​ക്ക​​മ്യാ​​ലി​​ല്‍, ഓ​​യി​​ല്‍ പാം ​​ഇ​​ന്ത്യ മു​​ന്‍ ചെ​​യ​​ര്‍മാ​​ന്‍ വി.​​ബി. ബി​​നു, പാ​​ലാ ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ ജോ​​ര്‍ജ് തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. രാ​​ഷ്‌​​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട് സ്വാ​​ഗ​​ത​​വും ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ര്‍ ഫാ.​ ​ഡോ. ജോ​​ര്‍ജ് കു​​ടി​​ലി​​ല്‍ ന​​ന്ദി​​യും പ​​റ​​യും.

വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ച കെ.​​എ​​ഫ്. വ​​ര്‍ഗീ​​സ് ക​​ല്ലു​​മാ​​ടി​​ക്ക​​ല്‍ തു​​രു​​ത്തി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മേ​​രി ക്വീ​​ന്‍സ് മി​​ഷ​​ന്‍ ഹോ​​സ്പി​​റ്റ​​ല്‍ സി​​ഇ​​ഒ ആ​​ന്‍ഡ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ര്‍ട്ടി​​ന്‍ മ​​ണ്ണ​​നാ​​ല്‍ സി​​എം​​ഐ, ഏ​​റ്റു​​മാ​​നൂ​​ര്‍ വെ​​ട്ടി​​മു​​ക​​ള്‍ അ​​ര്‍ച്ച​​ന വി​​മ​​ന്‍സ് സെ​​ന്‍റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ സി​​സ്റ്റ​​ര്‍ ത്രേ​​സ്യാ​​മ്മ മാ​​ത്യു, അ​​ബ്‌​​ടെ​​ക് ലി​​മി​​റ്റ​​ഡ് ചെ​​യ​​ര്‍മാ​​ന്‍ കെ.​​ജെ. ജേ​​ക്ക​​ബ് കൊ​​ച്ചേ​​ട്ട്, കി​​ട​​ങ്ങൂ​​ര്‍ ലി​​റ്റി​​ല്‍ ലൂ​​ര്‍ദ് ഹോ​​സ്പി​​റ്റ​​ലി​​ലെ ഗൈ​​ന​​ക്കോ​​ള​​ജി​​സ്റ്റ് ആ​​ന്‍ഡ് ലാ​​പ്രോ​​സ്‌​​കോ​​പി​​ക് സ​​ര്‍ജ​​ന്‍ ഡോ. ​​വൈ.​​എ​​സ്. സു​​ശാ​​ന്ത് എ​​ന്നി​​വ​​രെ ദീ​​പി​​ക എ​​ക്‌​​സ​​ല​​ന്‍സ് അ​​വാ​​ര്‍ഡ് ന​​ല്‍കി ആ​​ദ​​രി​​ക്കും.

Latest News

Corehub Up