Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idamalayar Dam

Ernakulam

ഇടമലയാര്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തം

കോ​ത​മം​ഗ​ലം: പ​ര​ക്കെ മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും വ്യ​ഷ്ടി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ ല​ഭി​ച്ച​തി​നാ​ൽ ഇ​ട​മ​ല​യാ​ര്‍ ഡാ​മി​ലേ​ക്ക് നീ​രൊ​ഴു​ക്ക് ശ​ക്തം. മൂ​ന്ന് മ​ണി​ക്കൂ​റി​ല്‍ 1.98 എം​സി​എം വെ​ള്ളം ഡാം ​സം​ഭ​ര​ണി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ട​മ​ല​യാ​ര്‍ ഡാ​മി​ല്‍ 1.7 മീ​റ്റ​ര്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു.
ഇ​ന്ന​ല​ത്തെ ക​ണ​ക്കു​പ്ര​കാ​രം ജ​ല​നി​ര​പ്പ് 147.96 മീ​റ്റ​ര്‍ ആ​ണ്.

ശ​നി​യാ​ഴ്ച 146.26 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. ഡാ​മി​ന്റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി 169 മീ​റ്റ​റാ​ണ്. കാ​ല​വ​ര്‍​ഷം ക​ണ​ക്കി​ലെ​ടു​ത്ത് ഡാം ​തു​റ​ക്കാ​ന്‍ മു​ന്ന​റി​യി​പ്പാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന അ​പ്പ​ര്‍ റൂ​ള്‍ ക​ര്‍​വ് 162.50 മീ​റ്റ​റാ​ണ്. ഈ ​അ​ള​വി​ല്‍ ജ​ല​നി​ര​പ്പ് എ​ത്താ​ന്‍ 14.54 മീ​റ്റ​ര്‍ കൂ​ടി ഡാ​മി​ലേ​ക്ക് വെ​ള്ളം എ​ത്ത​ണം.

ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഡാ​മി​ന്‍റെ 14 ഷ​ട്ട​റും തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ അ​ള​വി​ല്‍ ഉ​യ​ര്‍​ത്തി പു​റ​ത്തേ​ക്ക് കൂ​ടു​ത​ല്‍ ജ​ലം ഒ​ഴു​ക്കു​ന്നു​ണ്ട്. 14 ഷ​ട്ട​റും 7 മീ​റ്റ​ര്‍ വീ​തം ആ​ണ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ഡാ​മി​ല്‍​നി​ന്ന് പെ​രി​യാ​റി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ല്‍ 1376 ക്യു​മെ​ക്‌​സ് വെ​ള്ള​മാ​ണ് ഒ​ഴു​ക്കു​ന്ന​ത്. ഡാ​മി​ലെ ജ​ല​നി​ര​പ്പ് 29.5 മീ​റ്റ​റാ​ക്കി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up