തൃശൂർ: കാലാതിവർത്തിയായ ആശയങ്ങൾകൊണ്ട് ജനസമൂഹങ്ങളെ ഉത്തേജിപ്പിക്കാൻ ജവഹർലാൽ നെഹ്റുവിനു കഴിഞ്ഞെന്നും തീക്ഷ്ണമായ പരിശ്രമത്തിന്റെ ചരിത്രംകൂടിയാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘നെഹ്റുവിലൂടെ അതിജീവിക്കുന്ന ഇന്ത്യ’യെന്ന പ്രഭാഷണ പരന്പരയുടെ ഉദ്ഘാടനവും ആദ്യ പ്രഭാഷണവും എംടി ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക സംസ്കാരങ്ങളെക്കുറിച്ചും ജനപഥങ്ങളെക്കുറിച്ചും നെഹ്റുവിന് അറിവുണ്ടായിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കഥാ-കവിതാ രചനകളിൽ ശ്രദ്ധേയരായ ഒന്പതു കുട്ടികൾക്കു പുരസ്കാരം കൈമാറി.
സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ, പ്രസിഡന്റ് കൽപ്പറ്റ നാരായണൻ, എംഎൽഎമാരായ രാജൻ ജെ. പല്ലൻ, വി.ടി. ബൽറാം, മേയർ ഡോ. നിജി ജസ്റ്റിൻ എന്നിവർ പങ്കെടുത്തു.