Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idukki Tunnel.

Idukki

ഉടു​മ്പ​ന്നൂ​ര്‍-​ഇ​ടു​ക്കി തു​ര​ങ്കപാ​ത​യ്ക്കാ​യി മു​റ​വി​ളി ഉ​യ​രു​ന്നു

തൊ​ടു​പു​ഴ: ഉ​ടു​മ്പ​ന്നൂ​ര്‍-​ഇ​ടു​ക്കി തു​ര​ങ്ക​പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ-​ഇ​ടു​ക്കി ലി​ങ്ക് ഹൈ​വേ വി​ക​സ​നസ​മി​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ള്‍ കാ​ര​ണം എ​ത്തി​ച്ചേ​രാ​ന്‍ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ള്ള ജി​ല്ല​യാ​ണ് ഇ​ടു​ക്കി. വ​ള​വും ക​യ​റ്റ​വും ഇ​റ​ക്ക​വു​മു​ള്ള മ​ല​മ്പാ​ത​ക​ളി​ലൂ​ടെ ദീ​ര്‍​ഘദൂ​രം യാ​ത്ര ചെ​യ്തു മാ​ത്ര​മേ ഇ​ടു​ക്കി ജി​ല്ലാ ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​രാ​നാ​കൂ. സം​സ്ഥാ​ന​ത്തെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് വേ​ഗ​ത്തി​ല്‍ എ​ത്താ​ന്‍ തു​ര​ങ്ക​പാ​ത ഉ​പ​ക​രി​ക്കും.

ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ടൂ​റി​സം, ച​ര​ക്ക് ഗ​താ​ഗ​തം, സാ​മ്പ​ത്തി​ക വി​ക​സ​നം, ദു​ര​ന്ത​നി​വാ​ര​ണം, ഭ​ര​ണ​നി​ര്‍​വ​ഹ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ജി​ല്ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് യാ​ത്രാ​ദു​രി​തം വെ​ല്ലു​വി​ളി​യാ​ണ്. ജി​ല്ലാ ആ​സ്ഥാ​ന​ത്തും ഇ​ടു​ക്കി ഗ​വ.​ മെ​ഡി​ക്ക​ല്‍ കോ​ളജി​ലും എ​ത്തി​ച്ചേ​രാ​നു​ള്ള ബു​ദ്ധി​മു​ട്ടുമൂ​ലം ജി​ല്ല​യി​ല്‍ നി​യ​മി​ക്ക​പ്പെ​ടു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, മെ​ഡി​ക്ക​ല്‍ പ്രൊഫ​ഷ​ണ​ലു​ക​ള്‍, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​ര്‍ ഇ​വി​ടെ സ്ഥ​ലം​മാ​റി​പ്പോ​കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ്.

പ്ര​ധാ​ന ദേ​ശീ​യപാ​ത​ക​ളാ​യ എ​ന്‍​എ​ച്ച്-85​നെ എ​ന്‍​എ​ച്ച് 185 മാ​യി ബ​ന്ധി​പ്പി​ച്ചു മൂ​വാ​റ്റു​പു​ഴ-​ഇ​ടു​ക്കി ലി​ങ്ക് നാ​ഷ​ണ​ല്‍ ഹൈ​വേ അ​നു​വ​ദി​ക്കു​ക​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ടു​മ്പ​ന്നൂ​രി​ല്‍നി​ന്ന് ക​രി​മ്പ​നി​ലേ​ക്ക് തു​ര​ങ്ക ഹൈ​വേ നി​ര്‍​മി​ക്കാ​നു​മാ​യാ​ല്‍ ജി​ല്ലാ ആ​സ്ഥാ​ന​ത്തുനി​ന്നും ഹൈ​റേ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാസൗ​ക​ര്യ​ത്തി​ന് ഗ​തി​വേ​ഗം കൈ​വ​രും. ജി​ല്ലാ ആ​സ്ഥാ​ന​ത്തി​ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള ലോ​റേ​ഞ്ച് ഏ​രി​യ ഉ​ടു​മ്പ​ന്നൂ​രാ​യ​തി​നാ​ല്‍ മൂ​വാ​റ്റു​പു​ഴ-​ഇ​ടു​ക്കി ലി​ങ്ക് നാ​ഷ​ണ​ല്‍ ഹൈ​വേ​യും തു​ര​ങ്കപാ​ത​യും നി​ര്‍​മി​ക്കു​ന്ന​തുവ​ഴി ജി​ല്ലാ ആ​സ്ഥാ​ന​ത്തുനി​ന്നു കേ​ര​ള​ത്തി​ലെ വാ​ണി​ജ്യ ത​ല​സ്ഥാ​ന​മാ​യ എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്രാദൂ​ര​വും സ​മ​യ​വും ഗ​ണ്യ​മാ​യി കു​റ​യും.

ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ എ​ന്നീ പ​ട്ട​ണ​ങ്ങ​ള്‍​ക്കും ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും നി​ര്‍​ദി​ഷ്ട നാ​ഷ​ണ​ല്‍ ഹൈ​വേ ഗ​ണ്യ​മാ​യ നേ​ട്ട​ങ്ങ​ള്‍ ന​ല്‍​കും. ജ​ര്‍​മ​ന്‍ വി​ക​സ​ന ബാ​ങ്കാ​യ കെ​എ​ഫ്ഡ​ബ്ല്യു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ​ര്‍​ക്കാ​ര്‍ മൂ​വാ​റ്റു​പു​ഴ-​പെ​രു​മാ​ങ്ക​ണ്ടം റോ​ഡ് നി​ര്‍​മാ​ണം നേ​ര​ത്തേ പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. ഈ ​റോ​ഡി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി പെ​രു​മാ​ങ്ക​ണ്ട​ത്തുനി​ന്ന് ഉ​ടു​മ്പ​ന്നൂ​ര്‍ പ​രി​യാ​ര​ത്തേ​ക്കു​ള്ള റോ​ഡും ഉ​ടു​മ്പ​ന്നൂ​രി​നും ക​രി​മ്പ​നും ഇ​ട​യി​ലു​ള്ള നി​ര്‍​ദി​ഷ്ട തു​ര​ങ്ക​പാ​ത​യും നി​ര്‍​മി​ച്ചാ​ല്‍ ഹൈ​റേ​ഞ്ചി​ന്‍റെ വി​ക​സ​ന​ത്തി​ന് നാ​ഴി​കക്ക​ല്ലാ​യി മാ​റും.

 പ​ദ്ധ​തി​യു​ടെ നേ​ട്ട​ങ്ങ​ള്‍

മെ​ച്ച​പ്പെ​ട്ട ഹൈ​വേ ക​ണ​ക്റ്റി​വി​റ്റി​യി​ലൂ​ടെ കാ​ര്‍​ഷി​കോത്പന്ന​ങ്ങ​ള്‍, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍, തോ​ട്ട​വി​ള​ക​ള്‍, വ്യാ​വ​സാ​യി​ക വ​സ്തു​ക്ക​ള്‍, അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ക​യും അ​തു​വ​ഴി പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ജി​ല്ല​യി​ലേ​ക്ക് പു​തി​യ വി​ക​സ​ന നി​ക്ഷേ​പ​ങ്ങ​ള്‍ ആ​ക​ര്‍​ഷി​ക്കു​ക​യും ചെ​യ്യും.

ഇ​ടു​ക്കി​യു​ടെ പ്ര​ശ​സ്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള മെ​ച്ച​പ്പെ​ട്ട പ്ര​വേ​ശ​ന​ക്ഷ​മ​ത വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ര്‍​ധി​പ്പി​ക്കു​ക​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഗ​ണ്യ​മാ​യ സം​ഭാ​വ​ന ന​ല്‍​കു​ക​യും ചെ​യ്യും.

എ​റ​ണാ​കു​ള​ത്തും തൊ​ടു​പു​ഴ​യി​ലു​മു​ള്ള നൂ​ത​ന ചി​കി​ത്സാസൗ​ക​ര്യ​ങ്ങ​ള്‍, അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ ഘ​ട്ട​ങ്ങ​ളി​ല്‍ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ​ദ്ധ​തി സ​ഹാ​യി​ക്കും.

എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കു​റ​ഞ്ഞ യാ​ത്രാസ​മ​യ​വും മി​ക​ച്ച ഗ​താ​ഗ​തസൗ​ക​ര്യ​വും പ്ര​യോ​ജ​ന​പ്പെ​ടും.

നി​ര്‍​ദി​ഷ്ട ഹൈ​വേ​യും തു​ര​ങ്ക​പാ​ത​യും വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന ഉ​പ​ഭോ​ഗ​ത്തി​ല്‍ ഗ​ണ്യ​മാ​യ ലാ​ഭം വ​രു​ത്തും. ഇ​ന്ധ​ന ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ പെ​ട്രോ​ളി​യം ഇ​റ​ക്കു​മ​തി കു​റ​യ്ക്കാ​നും അ​തു​വ​ഴി വി​ല​പ്പെ​ട്ട വി​ദേ​ശ​നാ​ണ്യം സം​ര​ക്ഷി​ക്കാ​നും ദേ​ശീ​യ ഊ​ര്‍​ജ കാ​ര്യ​ക്ഷ​മ​ത ല​ക്ഷ്യ​ങ്ങ​ള്‍​ക്ക് മി​ക​ച്ച സം​ഭാ​വ​ന ന​ല്‍​കാ​നും ഇ​ട​യാ​ക്കും.
പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും പൊ​തുസ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മെ​ച്ച​പ്പെ​ട്ട ക​ണ​ക്റ്റി​വി​റ്റി​ക്കും സ​ഹാ​യി​ക്കും.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ടു​ക്കി​യി​ലാ​ണ്. നി​ര്‍​മാ​ണ​മാ​രം​ഭി​ച്ച ശ​ബ​രി റെ​യി​ല്‍​വേ ലൈ​നി​ല്‍ തൊ​ടു​പു​ഴ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കാ​ര്‍​ഗോ ടെ​ര്‍​മി​ന​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ സാ​ധ്യ​താ പ​ഠ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. തു​ര​ങ്ക​പാ​ത​യു​ടെ​യും ലി​ങ്ക് നാ​ഷ​ണ​ല്‍ ഹൈ​വേയു​ടെ നി​ര്‍​മാ​ണം ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ല്‍നി​ന്നു മെ​ച്ച​പ്പെ​ട്ട കാ​ര്‍​ഗോ ഗ​താ​ഗ​തസൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും നേ​ട്ട​മാ​യി മാ​റും.

ശാ​സ്ത്രീ​യ​മാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണ ദു​ഷ്‌​ക​ര​മാ​യ മ​ല​മ്പാ​ത​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക​യും റോ​ഡ് സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ക​യും രാ​ത്രി സ​മ​യ​ത്തും എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും ഉ​പ​ക​രി​ക്കാ​വു​ന്ന വ​ന​ത്തി​ലൂ​ടെ​യ​ല്ലാ​ത്ത ഗ​താ​ഗ​ത ഇ​ട​നാ​ഴി രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

ചു​രം റോ​ഡി​ലൂ​ടെ​യു​ള്ള ദു​ര്‍​ഘ​ടയാ​ത്ര ചെ​യ്തു മ​ടു​ത്ത വ​യ​നാ​ടു​കാ​ര്‍​ക്കുവേ​ണ്ടി​യു​ള്ള തു​ര​ങ്കപാ​ത​യു​ടെ നി​ര്‍​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
തു​ര​ങ്കപാ​ത​യെ​ന്ന വി​ക​സ​നപാ​ത ഇ​ടു​ക്കി​ക്കാ​ര്‍​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മു​വാ​റ്റു​പു​ഴ ഇ​ടു​ക്കി ഹൈ​വേ വി​ക​സ​നസ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണ്‍​സ​ണ്‍ മൂ​ല​യി​ല്‍, ഫി​ലി​പ്പ് പ​ടി​ഞ്ഞാ​റേ​ക്ക​ര, ജ​യ​ന്‍ കു​ന്നും​പു​റ​ത്ത്, ജോ​ണി മു​ണ്ട​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up