Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ikshak

നാവികസേനയ്ക്കു വഴികാട്ടാന്‍ ഇക്ഷക്

കൊ​​​ച്ചി: ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തു നി​​​ര്‍മി​​​ച്ച മൂ​​​ന്നാ​​​മ​​​ത്തെ സ​​​ര്‍വേ യാ​​​ന​​​മാ​​​യ ഐ​​​എ​​​ന്‍എ​​​സ് ഇ​​​ക്ഷ​​​ക് നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. കൊ​​​ച്ചി നാ​​​വി​​​ക​​​സേ​​​നാ ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ നാ​​​വി​​​ക സേ​​​ന മേ​​​ധാ​​​വി അ​​​ഡ്മി​​​റ​​​ല്‍ ദി​​​നേ​​​ഷ് കെ. ​​​ത്രി​​​പാ​​​ഠി ക​​​പ്പ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്തു.

അ​​​ത്യാ​​​ധു​​​നി​​​ക ഹൈ​​​ഡ്രോ​​​ഗ്രാ​​​ഫി​​​ക്, സ​​​മു​​​ദ്ര​​​ശാ​​​സ്ത്ര സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ പി​​​ന്തു​​​ണ എ​​​ന്നി​​​വ​​​യാ​​​ല്‍ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ഐ​​​എ​​​ന്‍എ​​​സ് ഇ​​​ക്ഷ​​​ക് ഇ​​​ര​​​ട്ട​​​റോ​​​ള്‍ ശേ​​​ഷി​​​യു​​​ള്ള സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത പ്ര​​​വ​​​ര്‍ത്ത​​​ന ​​​വൈ​​​ദ​​​ഗ്ധ്യം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് ദി​​​നേ​​​ഷ് കെ. ​​​ത്രി​​​പാ​​​ഠി പ​​​റ​​​ഞ്ഞു.

ഈ ​​​ക​​​പ്പ​​​ല്‍ സ​​​ര്‍വേ ക​​​പ്പ​​​ലാ​​​യും മാ​​​നു​​​ഷി​​​ക സ​​​ഹാ​​​യ​​​ത്തി​​​നും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നും അ​​​വ​​​ശ്യ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യാ​​​യും പ്ര​​​വ​​​ര്‍ത്തി​​​പ്പി​​​ക്കാം. നാ​​​വി​​​ക​​​സേ​​​ന, ഇ​​​ന്ത്യ​​​ന്‍ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍, എം​​​എ​​​സ്എം​​​ഇ​​​ക​​​ള്‍ എ​​​ന്നി​​​വ ത​​​മ്മി​​​ലു​​​ള്ള ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ തെ​​​ളി​​​വാ​​​ണു ക​​​പ്പ​​​ല്‍ നി​​​ര്‍മാ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
ച​​​ട​​​ങ്ങി​​​ല്‍ ക​​​മാ​​​ന്‍ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ക്യാ​​​പ്റ്റ​​​ന്‍ ത്രി​​​ഭു​​​വ​​​ന്‍ സിം​​​ഗ് ക​​​പ്പ​​​ലി​​​ന്‍റെ ക​​​മ്മീ​​​ഷ​​​നിം​​​ഗ് വാ​​​റ​​​ണ്ട് വാ​​​യി​​​ച്ചു. ദേ​​​ശീ​​​യ​​​ഗാ​​​ന​​​ത്തോ​​​ടെ ക​​​പ്പ​​​ലി​​​ല്‍ നാ​​​വി​​​ക പ​​​താ​​​ക ഉ​​​യ​​​ര്‍ത്തി. തു​​​ട​​​ര്‍ന്ന് ക​​​ള​​​ര്‍ ഗാ​​​ര്‍ഡ് സ​​​ല്യൂ​​​ട്ട് ന​​​ല്‍കി. നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി അ​​​ഡ്മി​​​റ​​​ല്‍ ദി​​​നേ​​​ഷ് കെ. ​​​ത്രി​​​പാ​​​ഠി ഫ​​​ല​​​കം അ​​​നാ​​​ച്ഛാ​​​ദ​​​ന ചെ​​​യ്ത​​​തോ​​​ടെ ക​​​പ്പ​​​ല്‍ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി.

ക​​​മ്മീ​​​ഷ​​​ന്‍ ച​​​ട​​​ങ്ങി​​​നു​​​ശേ​​​ഷം ക​​​പ്പ​​​ലി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ള്‍ അ​​​ഡ്മി​​​റ​​​ല്‍ ദി​​​നേ​​​ഷ് കെ. ​​​ത്രി​​​പാ​​​ഠി സ​​​ന്ദ​​​ര്‍ശി​​​ച്ചു. വൈ​​​സ് അ​​​ഡ്മി​​​റ​​​ല്‍ സ​​​മീ​​​ര്‍ സ​​​ക്‌​​​സേ​​​ന (ദ​​​ക്ഷി​​​ണ നാ​​​വി​​​ക​​​സേ​​​നാ ഫ്ലാ​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ക​​​മാ​​​ന്‍ഡിം​​​ഗ് ഇ​​​ന്‍ ചീ​​​ഫ്), നാ​​​വി​​​ക​​​സേ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, കോ​​​ല്‍ക്ക​​​ത്ത​​​യി​​​ലെ ഗാ​​​ര്‍ഡ​​​ന്‍ റീ​​​ച്ച് ഷി​​​പ്പ് ബി​​​ല്‍ഡേ​​​ഴ്‌​​​സ് ആ​​​ന്‍ഡ് എ​​​ന്‍ജി​​​നി​​​യേ​​​ഴ്‌​​​സ് (ജി​​​ആ​​​ര്‍എ​​​സ്ഇ) പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തി​​​യറ്റ​​​ര്‍ മു​​​ത​​​ൽ വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ വ​​​രെ

11,000 അ​​​ടി ആ​​​ഴ​​​ത്തി​​​ല്‍ വ​​​രെ ക​​​ട​​​ല്‍ത്ത​​​ട്ടി​​​ലു​​​ള്ള വ​​​സ്തു​​​ക്ക​​​ളെ​​​യും ത​​​ട​​​സ​​​ങ്ങ​​​ളെ​​​യും ക​​​ണ്ടെ​​​ത്താ​​​നും മാ​​​പ്പ് ചെ​​​യ്യാ​​​നും ക​​​ഴി​​​യു​​​ന്ന ഹൈ​​​ഡ്രോ​​​സ്വീ​​​പ്പ് മ​​​ള്‍ട്ടി​​​ബീം എ​​​ക്കോ​​​സൗ​​​ണ്ട​​​ര്‍, ലോം​​​ഗ് റേ​​​ഞ്ച് ഡി​​​ജി​​​പി​​​എ​​​സ്, ഡാ​​​റ്റ അ​​​ക്വി​​​സി​​​ഷ​​​ന്‍ ആ​​​ന്‍ഡ് പ്രോ​​​സ​​​സിം​​​ഗ് സി​​​സ്റ്റം തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ അ​​​ത്യാ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണു പു​​​തി​​​യ ഹൈ​​​ഡ്രോ​​​ഗ്ര​​​ഫി​​​ക് ക​​​പ്പ​​​ലി​​​ലു​​​ള്ള​​​ത്.

80 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം ത​​​ദ്ദേ​​​ശ​​​നി​​​ര്‍മി​​​ത വ​​​സ്തു​​​ക്ക​​​ള്‍ കൊ​​​ണ്ടാ​​​ണു ക​​​പ്പ​​​ലി​​​ന്‍റെ നി​​​ര്‍മാ​​​ണം. സ്ത്രീ​​​ക​​​ള്‍ക്കു പ്ര​​​ത്യേ​​​ക താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​മു​​​ള്ള ആ​​​ദ്യ​​​ത്തെ സ​​​ര്‍വേ യാ​​​ന​​​മാ​​​ണി​​​ത്. നൂ​​​ത​​​ന ശ​​​സ്ത്ര​​​ക്രി​​​യാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തി​​​യ​​​റ്റ​​​ര്‍, വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍, സ്‌​​​കാ​​​നിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍, ര​​​ക്തബാ​​​ങ്ക് എ​​​ന്നി​​​വ​​​യും ക​​​പ്പ​​​ലി​​​ലു​​​ണ്ട്. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ 40 രോ​​​ഗി​​​ക​​​ളെ​​​വ​​​രെ ഇ​​​തി​​​ല്‍ ഉ​​​ള്‍ക്കൊ​​​ള്ളാ​​​നാ​​​കും. ഇ​​​ക്ഷ​​​ക് എ​​​ന്നാ​​​ല്‍ വ​​​ഴി കാ​​​ട്ടു​​​ന്ന​​​വ​​​ന്‍ എ​​​ന്നാ​​​ണ് അ​​​ര്‍ഥം.

വാ​​​ര്‍ഷി​​​പ് ഡി​​​സൈ​​​ന്‍ ബ്യൂ​​​റോ​​​യു​​​ടെ​​​യും വാ​​​ര്‍ഷി​​​പ് ഓ​​​വ​​​ര്‍സീ​​​യിം​​​ഗ് ടീ​​​മി​​​ന്‍റെ​​​യും മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ കോ​​​ല്‍ക്ക​​​ത്ത​​​യി​​​ലെ ഗാ​​​ര്‍ഡ​​​ന്‍ റീ​​​ച്ച് ഷി​​​പ്പ് ബി​​​ല്‍ഡേ​​​ഴ്‌​​​സ് ആ​​​ന്‍ഡ് എ​​​ന്‍ജി​​​നി​​​യേ​​​ഴ്‌​​​സ് ലി​​​മി​​​റ്റ​​​ഡ് (ജി​​​ആ​​​ര്‍എ​​​സ്ഇ) ആ​​​ണു ക​​​പ്പ​​​ല്‍ നി​​​ര്‍മി​​​ച്ച​​​ത്.

Latest News

Corehub Up