Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Illegal Fishing In Coastal Waters

Ernakulam

അ​ന​ധി​കൃ​ത ക​ര​വ​ലി: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് പി​ടി​കൂ​ടി; ര​ണ്ട് ല​ക്ഷം രൂ​പ പി​ഴയിട്ടു

മ​ട്ടാ​ഞ്ചേ​രി: ക​ണ്ണ​മാ​ലി, ചെ​ല്ലാ​നം തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ര​വ​ലി ന​ട​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് വ​കു​പ്പ് പി​ടി​കൂ​ടി. അ​ഴീ​ക്കോ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള ക്വീ​ൻ മേ​രി എ​ന്ന ബോ​ട്ടാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ ബോ​ട്ടു​ട​മ​യി​ൽ നി​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി.

ക​ണ്ണ​മാ​ലി ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത ക​ര​വ​ലി ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എം.​എം. ജി​ബി​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം അ​തി​രാ​വി​ലെ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ലാ​ണ് ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്.
ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട​തോ​ടെ വ​ല മു​റി​ച്ചു​മാ​റ്റി അ​തി​വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ബോ​ട്ട് ശ്ര​മി​ച്ചു. ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ പ​ട്രോ​ളിം​ഗ് ബോ​ട്ട് പി​ന്തു​ട​ർ​ന്നെ​ങ്കി​ലും, വ​ള​രെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബോ​ട്ട് ഓ​ടി​ച്ച് ഇ​വ​ർ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

ബോ​ട്ടി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബോ​ട്ടു​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ട്ട് ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ട​മ ബോ​ട്ട് അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. ക​ട​ലി​ൽ ഉ​പേ​ക്ഷി​ച്ച വ​ല​യും അ​നു​ബ​ന്ധ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും ഫി​ഷ​റീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഫി​ഷ​റീ​സ് ഗാ​ർ​ഡ് ഷൈ​ബി​ൻ, വൈ​പ്പി​ൻ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് പ്ര​വീ​ൺ, സീ ​ഗാ​ർ​ഡു​മാ​രാ​യ വി​നു, ജി​പ്സ​ൺ എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ന്ധു തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ബോ​ട്ട് ഉ​ട​മ​യി​ൽ നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

പ​ര​മ്പ​രാ​ഗ​ത ചെ​റു​കി​ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന അ​ന​ധി​കൃ​ത ക​ര​വ​ലി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും, വ​രും ദി​വ​സ​ങ്ങ​ളി​ലും തീ​ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Latest News

Corehub Up