Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Illegal Parking

Kozhikode

അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്: ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കി

കോ​ഴി​ക്കോ​ട്: ഓ​ണ​ത്തി​ര​ക്കി​നെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗി​നെ​തി​രേ കോ​ഴി​ക്കോ​ട് സി​റ്റി ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ർ​ശ​ന പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.
ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന 22 ഓ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് പോ​ലീ​സ് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത​ത്.

അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ചെ​ല​വി​നും പാ​ര്‍​ക്കിം​ഗ് നി​യ​മ​ലം​ഘ​ന​ത്തി​നു​ള്ള പി​ഴ​യും ഈ​ടാ​ക്കി​യ ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​ന​ൽ​കു​ന്ന​ത്.

ചി​ല വാ​ഹ​ന​ങ്ങ​ളി​ൽ പോ​ലീ​സ് നോ​ട്ടീ​സ് പ​തി​ക്കു​ക​യും ഉ​ട​മ​ക​ള്‍ നോ​ട്ടീ​സി​ലെ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട് പി​ഴ​യ​ട​ച്ചാ​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കു​ന്ന​ത്. ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​തി​രി​ക്കു​ക​യും പോ​ലീ​സി​ന്‍റെ ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.

District News

അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്‍: വീ​ര്‍​പ്പു​മു​ട്ടി അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്

നെ​യ്യാ​റ്റി​ന്‍​ക​ര: അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ക്ക് പാ​ര്‍​ക്ക് ചെ​യ്യാ​നി​ട​മി​ല്ല. അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.

മ​ധ്യ​ഭാ​ഗ​ത്ത് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ബ​ഹു​നി​ല മ​ന്ദി​ര​വും ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗു​മാ​ണ് അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ര്‍​മി​ച്ച​പ്പോ​ള്‍ അ​ന്ന​ത്തെ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി വി​ഭാ​വ​നം ചെ​യ്ത​ത്. ക്ര​മേ​ണ കോം​പ്ല​ക്സി​ല്‍ കൂ​ടു​ത​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​പ്പോ​ള്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തി​നേ​ക്കാ​ള്‍ സ്ഥാ​പ​ന​ങ്ങ​ളും നി​ല​വി​ല്‍ വ​ന്നു.

ചു​റ്റും ഏ​റെ​ക്കു​റെ കെ​ട്ടി​മ​റ​യ്ക്ക​പ്പെ​ട്ട​പ്പോ​ള്‍ താ​ഴ​ത്തെ നി​ല​യി​ലെ ഇ​ട​നാ​ഴി​ക​ളി​ല്‍ പ​ക​ല്‍​നേ​രം പോ​ലും ഇ​രു​ട്ടു നി​റ​ഞ്ഞു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ഗു​ണ​ക​ര​മാ​യേ​ക്കു​മെ​ന്ന ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോം​പ്ല​ക്സ് വ​ള​പ്പി​ല്‍ ഒ​രു വ​ശ​ത്ത് സ്കേ​റ്റിം​ഗ് റി​ങ്ക് നി​ര്‍​മി​ച്ച് വാ​ട​ക​യ്ക്ക് ന​ല്‍​കി.

പ​രി​ശീ​ല​ന​ത്തി​നാ​യി കു​ട്ടി​ക​ളെ​യും കൂ​ട്ടി വ​രു​ന്ന​വ​ര്‍ കോം​പ്ല​ക്സി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്ക് ചെ​ല്ലു​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ ഭ​ര​ണ​സ​മി​തി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. എ​ന്നാ​ല്‍ ഈ ​ഭാ​ഗ​ത്തെ വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ന് ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി വ​ലി​യ തി​രി​ച്ച​ടി​യാ​യി. കെ​ട്ടി​ട​ത്തി​ന്‍റെ മ​റു​വ​ശ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന​യി​ട​ത്ത് പി​ന്നീ​ട് പു​തി​യ വ്യാ​പാ​ര സ​മു​ച്ച​യം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി.

മു​ന്‍ ഭ​ര​ണ​സ​മി​തി ഒ​രു സ്വ​കാ​ര്യ ഗ്രൂ​പ്പി​ന് പു​തി​യ കെ​ട്ടി​ടം മൊ​ത്ത​മാ​യി വാ​ട​ക​യ്ക്ക് ന​ല്‍​കി. ബ​ഹു​നി​ല കെ​ട്ടി​ടം വ്യാ​പാ​ര സ്ഥാ​പ​ന​മാ​യി പ്ര​വ​ര്‍​ത്തി​ച്ച് തു​ട​ങ്ങി​യ​തോ​ടൊ​പ്പം കോം​പ്ല​ക്സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം മു​ത​ല്‍ ഈ ​ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യാ​ക്കി ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​രം​ഭി​ച്ചു. കോം​പ്ല​ക്സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ട​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കും വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ മ​തി​യാ​യ സൗ​ക​ര്യം കോ​ംപ്ലക്സിലില്ല.

കെ​എ​സ്​ആ​ര്‍​ടിസി ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്‍​വ​ശ​ത്തെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ന​ഗ​ര​സ​ഭ​യും പോ​ലീ​സും സം​യു​ക്ത​മാ​യി അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ആ ​വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കോ​ന്പൗ​ണ്ടി​ലേ​യ്ക്ക് മാ​റി. നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് ദി​വ​സ​വും ജോ​ലി​ക്ക് പോ​കു​ന്ന​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ക​ണ്ടെ​ത്തി​യി​രി​കു​ന്ന ഇ​ട​വും കോം​പ്ല​ക്സ് പ​രി​സ​രം ത​ന്നെ. കോം​പ്ല​ക്സി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്ക് വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്രം പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നാണ് ആവശ്യം.

District News

മലയാറ്റൂര്‍ മെഗാ കാര്‍ണിവല്‍: അനധികൃതമായി പാർക്ക് ചെയ്താൽ കണ്ടു കെട്ടും, ഈ വാഹനങ്ങള്‍ കൊണ്ടുവരാൻ മുൻകൂർ അനുമതി വേണം

കൊച്ചി: മലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവലിനോട് അനുബന്ധിച്ച് ഇന്നു വൈകുന്നേരം മുതല്‍ ഗതാഗത നിയന്ത്രണം. വാഹനങ്ങള്‍ പ്രത്യേകം തയാറാക്കിയ പാര്‍ക്കിംഗ് ഏരിയയില്‍ മാത്രം പാര്‍ക്ക് ചെയ്യണം. മലയാറ്റൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ അടിവാരം വരെ റോഡിന്‍റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

വലിയ വാഹനങ്ങള്‍ കോടനാട് - മലയാറ്റൂര്‍ പാലത്തിന്‍റെ ഇപ്പുറത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ആര്‍സി ഉടമയ്‌ക്കെതിരെ നടപടി എടുക്കുകയും ചെയ്യും. മുന്‍കൂര്‍ അനുമതി വാങ്ങാതെ ട്രക്ക്, ടിപ്പര്‍ തുടങ്ങിയ വാഹനങ്ങള്‍ ഈ വഴി ഉപയോഗിക്കാന്‍ പാടില്ലെന്നും പൊലീസ് വ്യക്തമാക്കി.

മലയാറ്റൂര്‍ കാര്‍ണിവലിന് തൃശൂര്‍, ചാലക്കുടി, അങ്കമാലി ഭാഗത്ത് നിന്നു വരുന്നവര്‍ അങ്കമാലി ടിബി ജംഗ്ഷന്‍, തുറവൂര്‍, ചന്ദ്രപ്പുര, നടുവട്ടം, ജംഗ്ഷന്‍, നീലീശ്വരം വഴി വേണം മലയാറ്റൂര്‍ അടിവാരത്ത് എത്താന്‍. കാലടി ഭാഗത്ത് നിന്നുള്ളവര്‍ മേക്കാലടി, നീലീശ്വരം വഴി എത്തണം.

പെരുമ്പാവൂര്‍ ഭാഗത്ത് നിന്നുള്ളവര്‍ കുറിച്ചിലക്കോട്, കോടനാട്-മലയാറ്റൂര്‍ പാലം വഴിയാണ് വരേണ്ടത്. കോട്ടയം ഭാഗത്ത് നിന്നു വരുന്നവര്‍ക്ക് കീഴില്ലം ഷാപ്പുപടിയില്‍ തിരിഞ്ഞ്, രായമംഗലം, കുറുപ്പംപടി, കുറിച്ചിലക്കോട്, കോടനാട് - മലയാറ്റൂര്‍ പാലം വഴി എത്താം.

കോതമംഗലം ഭാഗത്ത് നിന്നുള്ളവര്‍ കുറുപ്പംപടി ജംഗ്ഷനില്‍ തിരിഞ്ഞ് കുറിച്ചിലക്കോട്, കോടനാട് മലയാറ്റൂര്‍ പാലം വഴിയും മലയാറ്റൂര്‍ അടിവാരത്ത് എത്താം. രാത്രി 11.45ന് ശേഷം വാഹനങ്ങളും കാല്‍നട യാത്രക്കാരെയും കാര്‍ണിവല്‍ സ്ഥലത്തേക്ക് കടത്തി വിടില്ല.

അതേസമയം, മലയടിവാരത്ത് 110 ഏക്കര്‍ വിസ്തൃതിയിലുള്ള മണപ്പാട്ടു ചിറയ്ക്ക് ചുറ്റുമുള്ള 10,023 നക്ഷത്രങ്ങളാണ് മലയാറ്റൂര്‍ കാര്‍ണിവലിന്‍റെ പ്രധാന ആകര്‍ഷണം. 60 അടിയുള്ള കൂറ്റന്‍ പപ്പാഞ്ഞിയും ഇവിടെയുണ്ട്. പുതുവര്‍ഷ പിറവിയില്‍ പപ്പാഞ്ഞിയെ ഡിജെ സംഗീതത്തിന്‍റെ അകമ്പടിയോടെ അഗ്നിക്കിരയാക്കും.

Latest News

Corehub Up