Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Immigration

അ​മേ​രി​ക്ക​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ക​​​​സ്റ്റം​​​​സ് എ​​​​ൻ​​​​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് (ഐ​​​​സി​​​​ഇ) ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ തീ​​​​ര​​​​ദേ​​​​ശ പ​​​​ട്ട​​​​ണ​​​​മാ​​​​യ മെ​​​​യ്‌​​​​നി​​​​ൽ യു​​​​വാ​​​​വി​​​​നെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു.

ഇ​​രു​​പ​​ത്തി​​യാ​​റു​​കാ​​​​ര​​​​നാ​​​​യ കൊ​​​​ളം​​​​ബി​​​​യ​​​​ൻ പൗ​​​​ര​​​​നാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​ള​​​​യാ​​​​ൻ ശ്ര​​​​മി​​​​ച്ച യു​​​​വാ​​​​വി​​​​നു നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നാ​​​​ണ് ഐ​​​​സി​​​​ഇ അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ കു​​​​ടി​​​​യേ​​​​റ്റം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി യു​​​​വാ​​​​വി​​​​നെ അ​​​​ന്വേ​​​​ഷി​​​​ച്ചെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഏ​​​​ജ​​​​ൻ​​​​സി. എ​​​​ന്നാ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വെ​​​​ട്ടി​​​​ച്ച് യു​​​​വാ​​​​വ് വാ​​ഹ​​​​ന​​​​ത്തി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​ള​​​​യാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ വെ​​​​ടി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഐ​​​​സി​​​​ഇ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

Kerala

“കുടിയേറ്റത്തിന് ജർമനിയിൽ അനുകൂല സാഹചര്യം”

കൊ​​​ച്ചി: മെ​​​ഡി​​​ക്ക​​​ൽ മേ​​​ഖ​​​ല​​​യി​​​ലു​​​ൾ​​​പ്പെ​ടെ ഉ​​​ന്ന​​​ത പ​​​ഠ​​​ന​​​ത്തി​​​നും തൊ​​​ഴി​​​ലി​​​നു​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന് ജ​​​ർ​​​മ​​​നി​​​യി​​​ൽ അ​​​നു​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ർ​​​മ​​​ൻ‌ കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ അ​​​ക്കിം ബ​​​ർ​​​ക​​​റ്റ്.

ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നും മി​​​ക​​​ച്ച തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ക്കും ജ​​​ർ​​​മ​​​നി എ​​​ക്കാ​​​ല​​​വും പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​യി​​​ൽ ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​വും സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ.

ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ പ​​​ര്യാ​​​പ്ത​​​മാ​​​യ സാം​​​സ്കാ​​​രി​​​ക, സാ​​​മൂ​​​ഹ്യ അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണ് ജ​​​ർ​​​മ​​​നി​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​ത്. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്നു. ജ​​​ർ​​​മ​​​നി​​​യി​​​ലേ​​​ക്കു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന് ഭാ​​​ഷാ​​​പ​​​ഠ​​​നം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. ഭാ​​​ഷാ​​​പ​​​രി​​​ജ്ഞാ​​​ന​​​ത്തി​​​ലെ മി​​​ക​​​വി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ജ​​​ർ​​​മ​​​നി വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കി​​​ല്ല.

പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടു​​​ന്ന​​​തു​​​കൊ​​​ണ്ട് പ​​​രീ​​​ക്ഷ​​​ക​​​ളും മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വും ഉ​​​ദാ​​​ര​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ല. ഭാ​​​ഷ​​​യി​​​ലും കോ​​​ഴ്സി​​​ലും മി​​​ക​​​വ് പു​​​ല​​​ർ​​​ത്തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും തൊ​​​ഴി​​​ൽ തേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കും ജ​​​ർ​​​മ​​​നി വാ​​​തി​​​ലു​​​ക​​​ൾ തു​​​റ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ക്കിം ബ​​​ർ​​​ക​​​റ്റ് പ​​​റ​​​ഞ്ഞു. എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളെ​​​യും വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ​​​യും ആ​​​ദ​​​ര​​​വോ​​​ടെ കാ​​​ണു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന സം​​​സ്കാ​​​രം ലോ​​​ക​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്ന് കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ പ​​​റ​​​ഞ്ഞു.

ജ​​​ർ​​​മ​​​ൻ കോ​​​ൺ​​​സു​​​ലേ​​​റ്റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ‘റി​​​ലീ​​​ജി​​​യ​​​സ് ഹാ​​​ർ​​​മ​​​ണി ആ​​​ൻ​​​ഡ് കോ ​​​എ​​​ക്സി​​​സ്റ്റ​​​ൻ​​​സ്, ദ ​​​കേ​​​ര​​​ള മോ​​​ഡ​​​ൽ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലെ കോ​​​ൺ​​​ക്ലേ​​​വി​​​ൽ ജ​​​ർ​​​മ​​​ൻ‌ കോ​​​ൺ​​​സു​​​ലേ​​​റ്റ് ജ​​​ന​​​റ​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

International

അമേരിക്കയുടെ അതിർത്തി തുറന്നിടണമെന്ന് ആരു പറഞ്ഞു: ലെയോ പാപ്പാ

വത്തിക്കാൻ: ആ​ര്, എ​പ്പോ​ൾ, എ​ങ്ങ​നെ ഒ​രു രാ​ജ്യ​ത്തേ​ക്കു പ്ര​വേ​ശി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കാ​ൻ ഒാ​രോ രാ​ജ്യ​ത്തിനും അ​വ​കാ​ശ​മു​ണ്ടെ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. എന്നാൽ, കുടിയേറ്റക്കാരായി എത്തപ്പെട്ടവരോടു മനുഷ്യത്വപരമായി പെരുമാറാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ വേനൽക്കാല വസതിയായ ക​സ്തേ​ൽ ഗ​ണ്ടോ​ൾ​ഫോയിലെ വില്ലയ്ക്കു പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ അതിർത്തികൾ തുറന്നിടണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. ആളുകളെ എപ്പോൾ എങ്ങനെ രാജ്യത്തേക്കു പ്രവേശിപ്പിക്കണമെന്നത് ആ രാജ്യത്തിന്‍റെ വിവേചനാധികാരമാണ്. അതേസമയം, ഇക്കാര്യത്തിൽ ചില മനുഷ്യത്വപരമായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്.


അമേരിക്കയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നയങ്ങളെ വിമർശിച്ച് യുഎസ് കോൺഫറൻസ് ഒാഫ് കാത്തലിക് ബിഷപ്സ് പുറപ്പെടുവിച്ച സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ പ്രതികരണം. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെയും മനുഷ്യത്വരഹിതമായി പെരുമാറുന്നതിനെയും ബിഷപ്പുമാർ ഇടയലേഖനത്തിൽ വിമർശിച്ചിരുന്നു.

ബിഷപ്പുമാരുടെ സന്ദേശം പ്രധാനപ്പെട്ട ഒന്നാണെന്നു ലെയോ പാപ്പാ പറഞ്ഞു. എല്ലാ കത്തോലിക്കരുടെയും സന്മനസുള്ള ആളുകളുടെയും ശ്രദ്ധ അതിലേക്കു ഞാൻ ക്ഷണിക്കുകയാണ്.


കുടിയേറ്റ നയം നടപ്പിലാക്കുമ്പോൾ, ആളുകളോടു മനുഷ്യത്വപരമായി പെരുമാറാനും അവർക്കുള്ള അതേ മാന്യതയോടെ ഇടപെടാനുമുള്ള വഴികൾ നാം തേടണം. ആളുകൾ നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെങ്കിൽ, അവരോടു പെരുമാറാൻ വഴികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതികളുണ്ട്. നീതിന്യായ വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥയിൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

NRI

അ​മേ​രി​ക്ക​യി​ൽ സി​ഖ് വ​യോ​ധി​ക​യെ ഇ​മ്മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വ​ച്ചു, പ്ര​തി​ഷേ​ധി​ച്ച് കു​ടും​ബം

കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ൽ സി​ഖ് വ​നി​ത​യെ ഇ​മ്മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വ​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. 30 വ​ർ​ഷ​മാ​യി വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഈ​സ്റ്റ് ബേ​യി​ൽ താ​മ​സി​ക്കു​ന്ന 73 വ​യ​സു​കാ​രി​യാ​യ ഹ​ർ​ജി​ത് കൗ​റി​നാ​ണ് ദു​ര​നു​ഭ​വം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഹ​ർ​ജി​ത് കൗ​റി​ന്‍റെ കു​ടും​ബ​വും സി​ഖ് സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള​വ​രും പ്ര​തി​ഷേ​ധി​ച്ചു. എ​ന്നാ​ൽ ഹ​ർ​ജി​ത് കൗ​റി​ന് രേ​ഖ​ക​ളി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. 1992ൽ ​ര​ണ്ട് ആ​ൺ​മ​ക്ക​ളു​മാ​യി ഇ​ന്ത്യ​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​താ​ണ് ഇ​വ​ർ. 2012ൽ ​അ​ഭ​യാ​ർ​ഥി​ത്വ​ത്തി​നു​ള്ള ഇ​വ​രു​ടെ അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ടു​ള്ള എ​ല്ലാ സ​മ​യ​ത്തും അ​വ​ർ വ​ർ​ഷ​ത്തി​ൽ ര​ണ്ട് ത​വ​ണ അ​വ​ർ ഇ​മ്മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി​രു​ന്നു​വെ​ന്നും ഒ​രി​ക്ക​ൽ പോ​ലും ഇ​ത് തെ​റ്റി​യി​ട്ടി​ല്ലെ​ന്നും ഇ​വ​രു​ടെ മ​രു​മ​ക​ൾ ഇ​യോ മ​ഞ്ചി കൗ​ർ പ​റ​യു​ന്നു.

വ​യോ​ധി​ക​യും അ​സു​ഖ​ബാ​ധി​ത​യു​മാ​യ ഹ​ർ​ജി​ത് കൗ​റി​നെ 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം.

Latest News

Corehub Up