x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ൽ "അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഓ​ഫ് സ്റ്റാ​റ്റ​സ്' വ​ഴി ഗ്രീ​ൻ കാ​ർ​ഡ് നേ​ടു​ന്ന​തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​വു​മാ​യി യു​എ​സ്‌​സി​ഐ​എ​സ്

ലാ​ൽ വ​ർ​ഗീ​സ്
Published: May 23, 2026 04:01 PM IST | Updated: May 23, 2026 04:01 PM IST

വാ​ഷിം​ഗ്ട​ൺ ഡിസി: അ​മേ​രി​ക്ക​ൻ പൗ​ര​ത്വ - ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സ​സ് (യു​എ​സ്‌​സി​ഐ​എ​സ്) ഈ ​മാ​സം 22ന് ​പു​റ​ത്തി​റ​ക്കി​യ പു​തി​യ ന​യ മെ​മ്മോ​റ​ണ്ടം പ്ര​കാ​രം, അ​മേ​രി​ക്ക​യി​ൽ താ​ത്കാ​ലി​ക വീ​സ​യി​ൽ ക​ഴി​യു​ന്ന വി​ദേ​ശി​ക​ൾ​ക്ക് രാ​ജ്യ​ത്തി​നു​ള്ളി​ൽ നി​ന്നു​ള്ള "അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഓ​ഫ് സ്റ്റാ​റ്റ​സ്' വ​ഴി ഗ്രീ​ൻ കാ​ർ​ഡ് നേ​ടു​ന്ന​ത് ഇ​നി കൂ​ടു​ത​ൽ ക​ടു​ത്ത പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​കും.

പു​തി​യ ന​യ​പ്ര​കാ​രം, ഗ്രീ​ൻ കാ​ർ​ഡ് അ​പേ​ക്ഷ​ക​ർ സാ​ധാ​ര​ണ​യാ​യി സ്വ​ന്തം രാ​ജ്യ​ത്തി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റു​ക​ൾ മു​ഖേ​ന "കോ​ൺ​സു​ല​ർ പ്രോ​സ​സിം​ഗ്' വ​ഴി​യാ​ണ് സ്ഥി​ര​താ​മ​സ വി​സ നേ​ടേ​ണ്ട​ത് എ​ന്ന് യു​എ​സ്‌​സി​ഐ​എ​സ് വീ​ണ്ടും വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യ്ക്കു​ള്ളി​ൽ നി​ന്ന് അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഓ​ഫ് സ്റ്റാ​റ്റ​സ് അ​നു​വ​ദി​ക്കു​ന്ന​ത് "അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ' മാ​ത്രം ന​ൽ​കേ​ണ്ട ഒ​രു വി​വേ​ച​നാ​ധി​കാ​ര​പ​ര​മാ​യ ഇ​ള​വാ​ണെ​ന്നും ന​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

യു​എ​സ്‌​സി​ഐ​എ​സ് വ​ക്താ​വ് സാ​ക്ക് കാ​ഹ്‌​ല​ർ പ്ര​സ്താ​വി​ച്ച​ത്, സ​ന്ദ​ർ​ശ​ക വീ​സ, വി​ദ്യാ​ർ​ഥി വീ​സ, താ​ത്ക​ലി​ക ജോ​ലി വീ​സ തു​ട​ങ്ങി​യ നോ​ൺ മെെ​ഗ്ര​ന്‍റ് വീ​സ​ക​ളി​ൽ അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന​വ​ർ അ​വ​രു​ടെ സ​ന്ദ​ർ​ശ​ന കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ മ​ട​ങ്ങി​പ്പോ​കേ​ണ്ട​താ​ണെ​ന്നും താ​ത്കാ​ലി​ക വീ​സ​ക​ൾ ഗ്രീ​ൻ കാ​ർ​ഡ് നേ​ടാ​നു​ള്ള ആ​ദ്യ​പ​ടി​യാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു​മാ​ണ്.

ഓ​രോ അ​പേ​ക്ഷ​യും കേ​സു​തോ​റും പ്ര​ത്യേ​കം പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും അ​പേ​ക്ഷ​കന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ, ഉ​ദ്ദേ​ശ്യം, കു​ടി​യേ​റ്റ നി​യ​മാ​നു​സൃ​ത​ത, അ​മേ​രി​ക്ക​യി​ൽ തു​ട​രാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ എ​ല്ലാ ഘ​ട​ക​ങ്ങ​ളും യു​എ​സ്‌​സി​ഐ​എ​സ് പ​രി​ഗ​ണി​ക്കു​മെ​ന്നും പു​തി​യ ന​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

യു​എ​സ്‌​സി​ഐ​എ​സ് അ​നു​സ​രി​ച്ച്, കൂ​ടു​ത​ൽ കേ​സു​ക​ൾ കോ​ൺ​സു​ല​ർ പ്രോ​സ​സ്സിം​ഗി​ലേ​ക്ക് മാ​റ്റു​ന്ന​തി​ലൂ​ടെ:

• വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും അ​മേ​രി​ക്ക​യി​ൽ തു​ട​രു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​ൻ.

• സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലൂ​ടെ വി​ദേ​ശ​ത്തു​ള്ള കോ​ൺ​സു​ലേ​റ്റു​ക​ളി​ൽ കു​ടി​യേ​റ്റ വി​സ ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ.

• യു​എ​സ്‌​സി​ഐ​എ​സി​ന്‍റെ പ​രി​മി​ത​മാ​യ വി​ഭ​വ​ങ്ങ​ൾ നാ​ച്വു​ല​ർ​സേ​ഷ​ൻ, മ​നു​ഷ്യ​ക്ക​ട​ത്ത് ഇ​ര​ക​ൾ, കു​റ്റ​കൃ​ത്യ​ബാ​ധി​ത​ർ തു​ട​ങ്ങി​യ മ​റ്റ് മു​ൻ​ഗ​ണ​നാ കേ​സു​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഓ​ഫ് സ്റ്റാ​റ്റ​സ് എ​ന്ന നി​യ​മ​പ​ര​മാ​യ സം​വി​ധാ​നം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ​ന്ദ​ർ​ശ​ക വീ​സ​യി​ലോ മ​റ്റു താ​ത്കാ​ലി​ക വീ​സ​ക​ളി​ലോ അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ ശേ​ഷം ഗ്രീ​ൻ കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ അ​പേ​ക്ഷ​ക​ൾ​ക്ക് ഇ​നി കൂ​ടു​ത​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യും വി​വേ​ച​നാ​ധി​കാ​ര​പ​ര​മാ​യ വി​ല​യി​രു​ത്ത​ലും നേ​രി​ടേ​ണ്ടി വ​രാ​നി​ട​യു​ണ്ടെ​ന്ന് നി​യ​മ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു.

സ​ന്ദ​ർ​ശ​ക വീ​സ, വി​ദ്യാ​ർ​ഥി വീ​സ, മ​റ്റ് താ​ത്കാ​ലി​ക വീ​സ​ക​ൾ എ​ന്നി​വ​യി​ൽ അ​മേ​രി​ക്ക​യി​ൽ ക​ഴി​യു​ന്ന​വ​രും പി​ന്നീ​ട് സ്ഥി​ര​താ​മ​സ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​വ​രും പു​തി​യ ന​യ​ത്തി​ന്‍റെ നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ, അ​ൺ​ലോ​ഫു​ൾ പ്ര​സ​ൻ​സ്, കോ​ൺ​സു​ല​ർ പ്രോ​സ​സിം​ഗ്, ഡി​സ്ക്രീ​ഷ​ണ​റി റി​ലീ​ഫ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഇ​മി​ഗ്രേ​ഷ​ൻ അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മോ​പ​ദേ​ശം തേ​ടേ​ണ്ട​തു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags : US Citizenship Immigration Services

Recent News

Corehub Up