Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Immortality

മ​നു​ഷ്യ​ന് അ​മ​ര​ത്വം നേടാൻ ക​ഴി​യു​മോ? വാ​ർ​ധ​ക്യം മറികടന്നാലും മ​നു​ഷ്യാ​യു​സ് പ​ര​മാ​വ​ധി 150 വ​ർ​ഷം മാ​ത്രം!

ച​ന്ദ്ര​വം​ശ​ത്തി​ലെ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന യ​യാ​തി​യു​ടെ ക​ഥ എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. സു​ഖ​ഭോ​ഗ​ങ്ങ​ളോ​ടു​ള്ള ഒ​രി​ക്ക​ലും അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹ​ത്തി​ന്‍റെ​യും, ഭൗ​തി​ക​സു​ഖ​ങ്ങ​ൾ എത്രയാ​ഘോ​ഷി​ച്ചി​ട്ടും മ​തി​വ​രാ​ത്ത മ​ന​സി​ന്‍റെയും ഉ​ട​മയാ​യി​രു​ന്നു യ​യാ​തി. ത​ന്‍റെ തെ​റ്റു​ക​ളു​ടെ ഫ​ല​മാ​യി ഏ​ൽ​ക്കേ​ണ്ടി​വ​ന്ന ശാ​പ​ത്തെ​ത്തു​ട​ർ​ന്ന് യ​യാ​തി വൃ​ദ്ധ​നാ​യി മാ​റി. തു​ട​ർ​ന്ന്, ത​ന്‍റെ മ​ക​ന്‍റെ യൗ​വ​നം സ്വീ​ക​രി​ച്ച യ​യാ​തി സു​ഖ​ലോ​ലു​പ​ത​യി​ൽ മു​ഴു​കുക​യും ചെ​യ്തു. സുഖഭോഗങ്ങളോടുള്ള ആസക്തി ഒരിക്കലും അടങ്ങില്ലെന്നു സ്വയം തിരിച്ചറിവു നേടിയ യയാതി തന്‍റെ മകനു യൗ​വ​നം തി​രി​കെ​ന​ൽ​കു​ക​യും അ​വ​നെ രാ​ജാ​വാ​യി വാ​ഴി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, വാനപ്രസ്ഥത്തിനായി കൊട്ടാരം വിട്ടുപോകുകയും ചെയ്തു യയാതി - ഇതാണ് ആ പുരാണകഥ.

മ​നു​ഷ്യ​ന് അ​മ​ര​ത്വം കൈ​വ​രി​ക്കാ​ൻ ക​ഴി​യു​മോ? ശാസ്ത്രത്തിന്‍റെ അന്വേഷണങ്ങൾ പതിറ്റാണ്ടുകളായി ഈ മേഖലയിൽ നടക്കുന്നുണ്ട്. എന്നാൽ, വാ​ർ​ധ​ക്യ​ത്തി​നു കാ​ര​ണ​മാ​കു​ന്ന എ​ല്ലാ ഘ​ട​ക​ങ്ങ​ളും ത​ര​ണം ചെ​യ്താ​ൽ പോ​ലും മ​നു​ഷ്യ​ന് അ​മ​ര​ത്വം കൈ​വ​രി​ക്കാ​നാ​കി​ല്ലത്രെ! പ​ര​മാ​വ​ധി 150 വ​ർ​ഷം മാ​ത്ര​മാ​യി​രി​ക്കും മ​നു​ഷ്യാ​യു​സെ​ന്നാണു പുതിയ പ​ഠ​നം. 'ഡി​എ​ൻ​എ'​യി​ൽ ക്ര​മേ​ണ​യു​ണ്ടാ​കു​ന്ന ചെ​റി​യ ത​ക​രാ​റു​ക​ൾ അ​ഥ​വാ 'സൊ​മാ​റ്റി​ക് മ്യൂ​ട്ടേ​ഷ​ൻ' ആ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

മോ​സ്കോ​യി​ലെ സ്കോ​ൾ​കോ​വോ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​രാണു പിന്നിൽ. മ​നു​ഷ്യ​ന് 150 വ​ർ​ഷം വ​രെ ജീ​വി​ക്കാ​നാ​കും എ​ന്ന​തി​നേ​ക്കാ​ൾ, മ​നു​ഷ്യാ​യു​സി​ന്‍റെ പ​ര​മാ​വ​ധി പ​രി​ധി പ്ര​വ​ചി​ക്കു​ക​യാ​ണു ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ ശാ​സ്ത്ര​ജ്ഞ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ശ​രീ​ര​ത്തി​ലെ പ്രോ​ട്ടീ​നു​ക​ൾ ന​ശി​ക്കു​ന്ന​ത്, കോ​ശ​വി​ഭ​ജ​ന സ​മ​യ​ത്ത് ക്രോ​മ​സോ​മു​ക​ളി​ലെ അ​റ്റ​ത്തു​ള്ള 'ടെ​ലോ​മി​യ​ർ' ചെ​റു​താ​കു​ന്ന​ത്, കോ​ശ​ങ്ങ​ളി​ലെ മൈ​റ്റോ​കോ​ൺ​ഡ്രി​യ​യു​ടെ പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​കു​ന്ന​ത് തു​ട​ങ്ങി വാ​ർ​ധ​ക്യ​ത്തി​നു കാരണങ്ങളേറെയുണ്ട്. ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ഡി​എ​ൻ​എ​യി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ അ​ഥ​വാ 'സൊ​മാ​റ്റി​ക് മ്യൂ​ട്ടേ​ഷ​ൻ'.

Latest News

Corehub Up