Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Implications

പൊ​​​​​​​​തു​​​​​​​​ജ​​​​​​​​നാ​​​​​​​​രോ​​​​​​​​ഗ്യ വീ​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​വും സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക​​​​​​​​-സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക പ്ര​​​​​​​​ത്യാ​​​​​​​​ഘാ​​​​​​​​ത​​​​​​​​ങ്ങ​​​​​​​​ളും

റോ​ഡ​പ​ക​ട​ങ്ങ​ളെ കേ​വ​ല​മൊ​രു ഗ​താ​ഗ​ത പ്ര​ശ്ന​മാ​യോ ക്ര​മ​സ​മാ​ധാ​ന ലം​ഘ​ന​മാ​യോ മാ​ത്രം കാ​ണാ​തെ പൊ​തു​ജ​നാ​രോ​ഗ്യ കാ​ഴ്ച​പ്പാ​ടി​ൽ നോ​ക്കി​ക്കാ​ണേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ നി​ർ​ണ​യി​ക്കു​ന്ന ‘എ​പ്പി​ഡെ​മി​യോ​ള​ജി​ക്ക​ൽ ട്ര​യാ​ഡ്’ എ​ന്ന ശാ​സ്ത്രീ​യ മാ​തൃ​ക​യെ കേ​ര​ള​ത്തി​ലെ റോ​ഡ് സു​ര​ക്ഷാ വി​ശ​ക​ല​ന​ങ്ങ​ളി​ലേ​ക്കു പ്ര​യോ​ഗി​ക്കു​ന്ന​ത് തി​ക​ച്ചും നൂ​ത​ന​മാ​യൊ​രു ത​ലം തു​റ​ന്നി​ടു​ന്നു.

ഈ ​പു​തി​യ സി​ദ്ധാ​ന്ത മാ​തൃ​ക​യ​നു​സ​രി​ച്ച് ആ​തി​ഥേ​യ​ൻ, രോ​ഗ​കാ​രി, പ​രി​സ്ഥി​തി എ​ന്നീ ഘ​ട​ക​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​സ​ന്തു​ലി​താ​വ​സ്ഥ​യാ​ണ് അ​ടി​സ്ഥാ​ന​പ​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത്. ഇ​വി​ടെ ‘ആ​തി​ഥേ​യ​ൻ’ എ​ന്ന​ത് റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന മ​നു​ഷ്യ​രാ​ണ്. അ​താ​യ​ത്, ഡ്രൈ​വ​ർ​മാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും. ഇ​വ​രു​ടെ പ്രാ​യം, കാ​ഴ്ച​ശ​ക്തി, പ്ര​തി​ക​ര​ണ വേ​ഗം, ല​ഹ​രി ഉ​പ​യോ​ഗം, മാ​ന​സി​ക സ​മ്മ​ർ​ദം, നി​യ​മ​ങ്ങ​ളോ​ടു​ള്ള മ​നോ​ഭാ​വം എ​ന്നി​വ​യാ​ണ് ഈ ​ഘ​ട​ക​ത്തെ സ്വാ​ധീ​നി​ക്കു​ന്ന​ത്; പ്ര​ത്യേ​കി​ച്ച്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന വൈ​കാ​രി​ക​മാ​യ അ​സ്ഥി​ര​ത​യും സാ​ഹ​സി​ക​ത​യും ഹോ​സ്റ്റ് ഫാ​ക്ട​റി​ലെ വ​ലി​യൊ​രു പാ​ളി​ച്ച​യാ​ണ്.

"രോ​ഗ​കാ​രി’ അ​ഥ​വാ ഏ​ജ​ന്‍റ് വാ​ഹ​നം​ത​ന്നെ​യാ​ണ്; ഒ​രു വൈ​റ​സ് മ​നു​ഷ്യ​ശ​രീ​ര​ത്തെ ആ​ക്ര​മി​ക്കു​ന്ന​തു​പോ​ലെ, ഇ​വി​ടെ മ​നു​ഷ്യ​ന്‍റെ ജീ​വ​നെ​ടു​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​മാ​യ കു​തി​പ്പും അ​തി​ലൂ​ടെ ഇ​ര​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന മാ​ര​ക​മാ​യ ഗ​തി​കോ​ർ​ജ​വു​മാ​ണ്. ഉ​യ​ർ​ന്ന കു​തി​ര​ശ​ക്തി​യു​ള്ള ആ​ഡം​ബ​ര കാ​റു​ക​ൾ, ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ൾ, അ​ശാ​സ്ത്രീ​യ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ സൂ​പ്പ​ർ ബൈ​ക്കു​ക​ൾ എ​ന്നി​വ​യൊ​ക്കെ റോ​ഡി​ൽ അ​തി​മാ​ര​ക​മാ​യ രോ​ഗ​കാ​രി​ക​ളാ​യി മാ​റു​ന്നു.

"പ​രി​സ്ഥി​തി’ എ​ന്ന​ത് ഭൗ​തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ചു​റ്റു​പാ​ടു​ക​ളാ​ണ്; അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് ഡി​സൈ​ൻ, അ​പ​ക​ട​മു​ന​മ്പു​ക​ൾ, വെ​ളി​ച്ച​മി​ല്ലാ​യ്മ, സീ​ബ്ര ക്രോ​സിം​ഗു​ക​ളു​ടെ​യും സു​ര​ക്ഷി​ത​മാ​യ ന​ട​പ്പാ​ത​ക​ളു​ടെ​യും അ​ഭാ​വം എ​ന്നി​വ ഭൗ​തി​ക പ​രി​സ്ഥി​തി​യാ​കു​മ്പോ​ൾ, അ​യ​ഞ്ഞ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളും എ​ത്ര വ​ലി​യ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ലും ചെ​റി​യ സാ​മ്പ​ത്തി​ക പി​ഴ​യ​ട​ച്ച് ര​ക്ഷ​പ്പെ​ടാ​മെ​ന്ന സാ​മൂ​ഹി​ക​നി​യ​മ വ്യ​വ​സ്ഥി​തി​യും ഈ ​പ​രി​സ്ഥി​തി ഘ​ട​ക​ത്തെ കൂ​ടു​ത​ൽ ദു​ഷി​പ്പി​ക്കു​ന്നു.

ഈ ​മൂ​ന്നു ഘ​ട​ക​ങ്ങ​ളെ​യും ഒ​രേ​സ​മ​യം ചി​കി​ത്സി​ക്കേ​ണ്ട​തു​ണ്ട് എ​ന്ന ശാ​സ്ത്രീ​യ ബോ​ധ്യ​ത്തി​ലേ​ക്കു നാം ​മാ​റേ​ണ്ട​തു​ണ്ട്; അ​ല്ലാ​തെ കേ​വ​ലം ഡ്രൈ​വ​റെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തി വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​ശേ​ഷി​യോ റോ​ഡി​ലെ എ​ൻ​ജി​നി​യ​റിം​ഗ് ത​ക​രാ​റു​ക​ളോ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​ത്, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ മാ​ത്രം ചി​കി​ത്സി​ച്ച് യ​ഥാ​ർ​ത്ഥ രോ​ഗ​കാ​ര​ണ​ത്തെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്.

റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ക്കു​ക​യോ വൈ​ക​ല്യം സം​ഭ​വി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും 15നും 45​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള, സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള യു​വ​ത​ല​മു​റ​യാ​ണ്. കു​ടും​ബ​ത്തി​ലെ പ്ര​ധാ​ന വ​രു​മാ​ന​ദാ​യ​ക​ന്‍റെ അ​കാ​ല വേ​ർ​പാ​ട് ആ ​കു​ടും​ബ​ത്തെ പെ​ട്ടെ​ന്ന് സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ലേ​ക്കും ശാ​ശ്വ​ത​മാ​യ ദാ​രി​ദ്ര്യ​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ന്നു. കൂ​ടാ​തെ, വൈ​ക​ല്യ​ങ്ങ​ളും ഗു​രു​ത​ര പ​രി​ക്കു​ക​ളും ഉ​ണ്ടാ​ക്കു​ന്ന ശാ​രീ​രി​ക​മാ​ന​സി​ക ആ​ഘാ​ത​ങ്ങ​ൾ ത​ല​മു​റ​ക​ളെ​പ്പോ​ലും ബാ​ധി​ക്കു​ന്നു. ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ വി​ഭ​വ​വി​നി​യോ​ഗ​ത്തി​ൽ വ​ലി​യൊ​രു ഭാ​ഗം ത​ട​യാ​ൻ ക​ഴി​യു​മാ​യി​രു​ന്ന ഇ​ത്ത​രം ട്രോ​മാ കേ​സു​ക​ൾ പ​രി​ച​രി​ക്കാ​ൻ മാ​റ്റി​വ​യ്ക്കേ​ണ്ടി വ​രു​ന്ന​ത് ജ​ന​റ​ൽ ഹെ​ൽ​ത്ത് കെ​യ​ർ സം​വി​ധാ​ന​ത്തെ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്നു. ആ​യ​തി​നാ​ൽ, സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന അ​തേ ഗൗ​ര​വ​ത്തോ​ടെ​യും ശാ​സ്ത്രീ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യും വേ​ണം ഭ​ര​ണ​കൂ​ട​ങ്ങ​ൾ റോ​ഡ് സു​ര​ക്ഷാ ന​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ.

"വി​ഷ​ൻ സീ​റോ’​യും സു​ര​ക്ഷി​ത റോ​ഡ് നി​ർ​മി​തി​യും

സ്വീ​ഡ​ൻ ആ​വി​ഷ്ക​രി​ക്കു​ക​യും യൂ​റോ​പ്പ് മു​ഴു​വ​ൻ മാ​തൃ​ക​യാ​ക്കു​ക​യും ചെ​യ്ത ആ​ശ​യ​മാ​ണ് "വി​ഷ​ൻ സീ​റോ’. മ​നു​ഷ്യ​ർ​ക്കു തെ​റ്റു​പ​റ്റാ​മെ​ന്നും എ​ന്നാ​ൽ ആ ​തെ​റ്റ് ഒ​രു വ്യ​ക്തി​യു​ടെ ജീ​വ​നെ​ടു​ക്കു​ന്ന ദു​ര​ന്ത​മാ​യി മാ​റാ​തി​രി​ക്കാ​ൻ റോ​ഡി​ന്‍റെ ഡി​സൈ​നും സാ​ങ്കേ​തി​ക​വി​ദ്യ​യും ത​ട​സ​മാ​ക​ണ​മെ​ന്നു​മാ​ണ് വി​ഷ​ൻ സീ​റോ​യു​ടെ അ​ടി​സ്ഥാ​ന ത​ത്വം. യൂ​റോ​പ്യ​ൻ ന​ഗ​ര​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തു​ന്ന "ടെ​മ്പോ 30’ സ​മ്പ്ര​ദാ​യം ഇ​തി​നൊ​രു ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ്.

റോ​ഡു​ക​ളി​ൽ വേ​ഗ​ത​ട​സ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച്, എ​ല​വേ​റ്റ​ഡ് സീ​ബ്ര ക്രോ​സിം​ഗു​ക​ൾ ക്ര​മീ​ക​രി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ഫൂ​ട്ട്പാ​ത്തു​ക​ളും കാ​ൽ​ന​ട​പ്പാ​ല​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​ക്കു​മ്പോ​ൾ, മാ​ന​ന്ത​വാ​ടി​യി​ൽ കൊ​ച്ചു​കു​ട്ടി​ക്കു സം​ഭ​വി​ച്ച​തു​പോ​ലു​ള്ള ദാ​രു​ണ​മാ​യ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. ഇ​തോ​ടൊ​പ്പം മാ​നു​വ​ൽ പൊ​ലി​സ് പ​രി​ശോ​ധ​ന​ക​ൾ​ക്കു പ​ക​രം സീ​ബ്ര ക്രോ​സിം​ഗു​ക​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കു​ന്ന നൂ​ത​ന കാ​മ​റ​ക​ൾ വ​ഴി കൃ​ത്യ​മാ​യി ഡി​ജി​റ്റ​ൽ പി​ഴ ചു​മ​ത്തു​ന്ന രീ​തി​യു​മു​ണ്ട്.

ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ

കേ​ര​ള​ത്തി​ലെ റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കേ​ണ്ട ന​യ​പ​രി​ഹാ​ര​ങ്ങ​ൾ ഏ​താ​നും സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലേ​ക്കു കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

● നി​ല​വി​ലു​ള്ള കേ​വ​ല എ​ച്ച്, എ​ട്ട് അ​ട​യാ​ള പ​രീ​ക്ഷ​ക​ൾ നി​ർ​ത്തി​വ​ച്ച് യ​ഥാ​ർ​ഥ ട്രാ​ഫി​ക്കി​ലും മോ​ശം കാ​ലാ​വ​സ്ഥ​യി​ലും നി​ർ​ബ​ന്ധി​ത ഡ്രൈ​വിം​ഗ് മ​ണി​ക്കൂ​റു​ക​ൾ അ​ട​ങ്ങി​യ വി​പു​ല​മാ​യ പ​രി​ശീ​ല​ന​വും സി​ല​ബ​സും ഉ​ൾ​പ്പെ​ടു​ത്തി ലൈ​സ​ൻ​സിം​ഗ് രീ​തി പ​രി​ഷ്ക​രി​ക്ക​ണം. സി​മു​ലേ​റ്റ​ർ പ​രി​ശീ​ല​ന​വും എ​മ​ർ​ജ​ൻ​സി ബ്രേ​ക്കിം​ഗ് വി​ദ്യ​ക​ളും പ​രീ​ക്ഷ​യു​ടെ നി​ർ​ബ​ന്ധി​ത ഭാ​ഗ​മാ​ക്ക​ണം.

● സീ​ബ്ര ക്രോ​സിം​ഗു​ക​ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​ത്ത ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ ക​ന​ത്ത പി​ഴ ചു​മ​ത്തു​ക​യും ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ച്ച് ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്കും ല​ഹ​രി​യു​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കും അ​മി​ത​വേ​ഗ​ക്കാ​ർ​ക്കും ജ​ർ​മ​ൻ മാ​തൃ​ക​യി​ൽ നി​ർ​ബ​ന്ധി​ത സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ൺ​സ​ലിം​ഗും മെ​ഡി​ക്ക​ൽ മാ​ന​സി​കാ​രോ​ഗ്യ മൂ​ല്യ​നി​ർ​ണ​യ​വും ഏ​ർ​പ്പെ​ടു​ത്തി പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് സ്ഥി​ര​മാ​യി റ​ദ്ദാ​ക്കു​ക​യും വേ​ണം.

● പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് വാ​ഹ​നം ന​ൽ​കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കും വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കു​മെ​തി​രേ വി​ചാ​ര​ണ കൂ​ടാ​തെ ജാ​മ്യം ല​ഭി​ക്കാ​ത്ത ത​ര​ത്തി​ൽ ക​ർ​ശ​ന​മാ​യ കേ​സ് എ​ടു​ക്കു​ക​യും അ​വ​രു​ടെ വാ​ഹ​നം ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യു​ന്ന നി​യ​മ നി​ർ​മാ​ണം കൊ​ണ്ടു​വ​ര​ണം.

● സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ഗ്രാ​മീ​ണ ക​വ​ല​ക​ൾ എ​ന്നി​വ​യ്ക്കു​ ചു​റ്റും വേ​ഗം മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും എ​ല്ലാ പ്ര​ധാ​ന​ റോ​ഡു​ക​ളി​ലും ത​ട​സ​മി​ല്ലാ​ത്ത ഫൂ​ട്ട്പാ​ത്തു​ക​ളും പ്ര​കാ​ശ​മാ​ന​മാ​യ എ​ല​വേ​റ്റ​ഡ് സീ​ബ്ര ക്രോ​സിം​ഗു​ക​ളും നി​ർ​ബ​ന്ധ​മാ​ക്കു​ക​യും വേ​ണം.

● അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ആ​ദ്യ​ത്തെ"​ഗോ​ൾ​ഡ​ൻ അ​വ​റി​ൽ’ ശാ​സ്ത്രീ​യ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന ട്രോ​മ കെ​യ​ർ നെ​റ്റ്‌​വ​ർ​ക്ക് സം​സ്ഥാ​ന​ത്തു​ട​നീ​ളം ശ​ക്ത​മാ​ക്കു​ക​യും പാ​ഠ്യ​പ​ദ്ധ​തി​യി​ൽ റോ​ഡ് സു​ര​ക്ഷ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും പൗ​ര​ബോ​ധ​വും പ​ഠ​ന​വി​ഷ​യ​മാ​ക്കു​ക​യും വേ​ണം.

വൈ​കി​ക്കൂ​ടാ

റോ​ഡി​ൽ പൊ​ലി​യു​ന്ന ഓ​രോ ജീ​വ​നും ഒ​രു കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യും നാ​ടി​ന്‍റെ സ​മ്പ​ത്തു​മാ​ണ്. റോ​ഡ് സു​ര​ക്ഷ എ​ന്ന​ത് പൊ​ലി​സി​ന്‍റെ കേ​വ​ല പി​ഴ ഈ​ടാ​ക്ക​ലോ പ​രി​ശോ​ധ​ന​യോ മാ​ത്ര​മ​ല്ല, മ​റി​ച്ച് ഒ​രു ജ​ന​ത​യു​ടെ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്‍റെ​യും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ഘ​ട​ക​മാ​ണ്. വേ​ഗ​ത്തി​ന്‍റെ​യും അ​ഹ​ന്ത​യു​ടെ​യും ഇ​ര​ക​ളാ​യി ഇ​നി​യും ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ ചോ​ര​ക്ക​ട്ട​ക​ൾ റോ​ഡി​ൽ​നി​ന്നു തു​ട​ച്ചു​മാ​റ്റേ​ണ്ടി വ​രാ​തി​രി​ക്കാ​ൻ ഭ​ര​ണ​കൂ​ട​വും പൊ​തു​സ​മൂ​ഹ​വും ഒ​രു​പോ​ലെ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചേ മ​തി​യാ​കൂ.

Latest News

Corehub Up