Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ImportDuties

ഉയര്‍ന്ന ഇറക്കുമതി തീരുവ പുനഃപരിശോധിക്കണമെന്ന് കെജിഎസ്എംഎ

കൊ​​ച്ചി: ഉ​​യ​​ര്‍ന്ന ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ, സ്വ​​ര്‍ണം - വെ​​ള്ളി ക​​ള്ള​​ക്ക​​ട​​ത്തി​​ന് ആ​​ക്കം കൂ​​ട്ടു​​മെ​​ന്ന​​തി​​നാ​​ല്‍ തീ​​രു​​വ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ള ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ (കെ​​ജി​​എ​​സ്എം​​എ).

സ്വ​​ര്‍ണ​​ത്തി​​ന്‍റെ​​യും വെ​​ള്ളി​​യു​​ടെ​​യും ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ആ​​റ് ശ​​ത​​മാ​​ന​​ത്തി​​ല്‍നി​​ന്ന് 15 ശ​​ത​​മാ​​ന​​മാ​​യി വ​​ര്‍ധി​​പ്പി​​ച്ച​​തി​​നു പി​​ന്നാ​​ലെ സ്വ​​ര്‍ണം, വെ​​ള്ളി ക​​ള്ള​​ക്ക​​ട​​ത്ത് കേ​​സു​​ക​​ളി​​ല്‍ വ​​ലി​​യ വ​​ര്‍ധ​​ന​​യു​​ണ്ടാ​​യി.

ക​​സ്റ്റം​​സും ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് റ​​വ​​ന്യൂ ഇ​​ന്‍റ​​ലി​​ജ​​ന്‍സും നി​​യ​​മ​​വി​​രു​​ദ്ധ ഇ​​റ​​ക്കു​​മ​​തി ത​​ട​​യാ​​ന്‍ ന​​ട​​പ​​ടി​​ക​​ള്‍ ശ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഉ​​യ​​ര്‍ന്ന തീ​​രു​​വ ക​​ള്ള​​ക്ക​​ട​​ത്തി​​ന് സാ​​മ്പ​​ത്തി​​ക പ്രോ​​ത്സാ​​ഹ​​ന​​മാ​​കു​​ന്ന സാ​​ഹ​​ച​​ര്യം നി​​ല​​നി​​ല്‍ക്കു​​ന്ന​​താ​​യി അ​​സോ​​സി​​യേ​​ഷ​​ന്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

അ​​ന്താ​​രാ​​ഷ്‌​​ട്ര - ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ലെ വി​​ല വ്യ​​ത്യാ​​സം ഉ​​യ​​ര്‍ന്ന ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ മൂ​​ലം വ​​ര്‍ധി​​ക്കു​​ന്ന​​തി​​നാ​​ല്‍ നി​​യ​​മ​​വി​​രു​​ദ്ധ ഇ​​റ​​ക്കു​​മ​​തി കൂ​​ടു​​ത​​ല്‍ ലാ​​ഭ​​ക​​ര​​മാ​​കു​​ന്നു. ഇ​​തി​​ന്‍റെ പ്ര​​ത്യാ​​ഘാ​​തം നി​​യ​​മാ​​നു​​സൃ​​ത​​മാ​​യി വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന ആ​​ഭ​​ര​​ണ വ്യാ​​പാ​​രി​​ക​​ളാ​​ണ് ഏ​​റ്റു​​വാ​​ങ്ങു​​ന്ന​​ത്.

മി​​ത​​മാ​​യ തീ​​രു​​വ നി​​ര​​ക്ക് ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ലൂ​​ടെ നി​​യ​​മ​​പ​​ര​​മാ​​യ ഇ​​റ​​ക്കു​​മ​​തി വ​​ര്‍ധി​​പ്പി​​ക്കാ​​നും, സ​​ര്‍ക്കാ​​ര്‍ നി​​കു​​തി വ​​രു​​മാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും ക​​ള്ള​​ക്ക​​ട​​ത്ത് ഗ​​ണ്യ​​മാ​​യി കു​​റ​​യ്ക്കാ​​നും രാ​​ജ്യ​​ത്തെ ബു​​ള്ളി​​യ​​ന്‍ ആ​​ഭ​​ര​​ണ മേ​​ഖ​​ല​​യെ കൂ​​ടു​​ത​​ല്‍ സു​​താ​​ര്യ​​വും ആ​​രോ​​ഗ്യ​​ക​​ര​​വു​​മാ​​ക്കാ​​നും ക​​ഴി​​യു​​മെ​​ന്ന് അ​​സോ​​സി​​യേ​​ഷ​​ന്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

വി​​ഷ​​യ​​ത്തി​​ല്‍ കേ​​ന്ദ്ര സ​​ര്‍ക്കാ​​ര്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ള ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. എ​​സ്. അ​​ബ്ദു​​ൾ നാ​​സ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Latest News

Corehub Up