Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ImportingGoods

കസ്റ്റംസ് തീരുവ വെട്ടിച്ച് അടയ്ക്ക ഇറക്കുമതി; ഒമ്പത് പേർ പിടിയിൽ

ന‍്യൂ​ഡ​ൽ​ഹി: തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി അ​ട​യ്ക്ക ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടി. തീ​രു​വ വെ​ട്ടി​പ്പി​ലൂ​ടെ 2500 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മ്പ​ത് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സാ​ണ് (ഡി​ആ​ർ​ഐ) വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

ബം​ഗ്ലാ​ദേ​ശി​ൽനി​ന്നാ​ണെ​ന്ന വ്യാ​ജേ​ന തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് അ​ട​യ്ക്ക ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​യി​രു​ന്നു. സൗ​ത്ത് ഏ​ഷ്യ​ൻ ഫ്രീ ​ട്രേ​ഡ് ഏ​രി​യ പ്ര​കാ​ര​മു​ള്ള നി​കു​തി ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് ത​ട്ടി​പ്പുസം​ഘം ക​സ്റ്റം​സ് തീ​രു​വ അ​ട​യ്ക്കാ​തെ അ​ട​യ്ക്ക ഇ​റ​ക്കു​മ​തി ന​ട​ത്തി​യ​ത്.

സാ​ധാ​ര​ണ​യാ​യി ഇ​ന്ത്യ​യി​ലേ​ക്ക് അ​ട​യ്ക്ക ഇ​റ​ക്കു​മ​തി ചെ​യ്യു​മ്പോ​ൾ, ഇ​റ​ക്കു​മ​തി​ക്കാ​ർ 100 ശ​ത​മാ​നം അ​ടി​സ്ഥാ​ന ക​സ്റ്റം​സ് തീ​രു​വ ന​ൽ​ക​ണം. എ​ന്നാ​ൽ, സൗ​ത്ത് ഏ​ഷ്യ​ൻ ഫ്രീ ​ട്രേ​ഡ് ഏ​രി​യ ക​രാ​ർ ന​ൽ​കു​ന്ന പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത നേ​ടി​യാ​ൽ ക​സ്റ്റം​സ് തീ​രു​വ ന​ൽ​കാ​തെ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ക​ഴി​യും.

ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​മ്പോ​ൾ അ​ട​യ്ക്ക​യ്ക്ക് ഈ ​ഇ​ള​വ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ, അ​വ യ​ഥാ​ർ​ഥ​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ൽ ഉ​ത്പാ​ദി​പ്പി​ച്ച​തും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തു​മാ​യി​രി​ക്ക​ണം.

ഇ​ന്തോ​നേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, മ​ലേ​ഷ്യ അ​ട​ക്ക​മു​ള്ള തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് അ​ട​യ്ക്ക വാ​ങ്ങു​ക​യും കൊ​ണ്ടു​വ​രി​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​യി​രു​ന്നു ത​ട്ടി​പ്പ്. എ​ന്നാ​ൽ ഇ​റ​ക്കു​മ​തി രേ​ഖ​ക​ളി​ൽ ബം​ഗ്ലാ​ദേ​ശി​നെ ഉ​ത്പാ​ദ​നരാ​ജ്യ​മാ​യി തെ​റ്റാ​യി കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്, കോൽ​ക്ക​ത്ത​യി​ലും വി​ശാ​ഖ​പ​ട്ട​ണ​ത്തും ഒ​രേ സ​മ​യം നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ ഡി​ആ​ർ​ഐ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യ്ക്കി​ടെ തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നാ​ണ് അ​ട​യ്ക്ക വ​ന്ന​തെ​ന്ന് കാ​ണി​ക്കു​ന്ന രേ​ഖ​ക​ളും തെ​ളി​വു​ക​ളും ക​ണ്ടെ​ത്തി.

നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്ത അ​ട​യ്ക്ക വി​റ്റ​തി​ലൂ​ടെ ല​ഭി​ച്ച​തെ​ന്നു ക​രു​തു​ന്ന 75 ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. 160 ട​ൺ അ​ട​യ്ക്ക​യും പി​ടി​കൂ​ടി.

Latest News

Corehub Up