Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imposes

എഐ പ്രമുഖർക്ക് ചൈനയുടെ യാത്രാവിലക്ക്

ബെ​യ്ജിം​ഗ്: രാ​ജ്യ​ത്തെ മു​ൻ​നി​ര നി​ർ​മി​ത ബു​ദ്ധി(​എ​ഐ), സെ​മി​ക​ണ്ട​ക്‌​ട​ർ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കു ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി ചൈ​നീ​സ് ഭ​ര​ണ​കൂ​ടം.

നി​ർ​ണാ​യ​ക സാ​ങ്കേ​തി​ക​വി​ജ്ഞാ​ന​വും വി​വ​ര​ങ്ങ​ളും അ​മേ​രി​ക്ക​യ​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ചോ​രു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ എ​ഐ സ്റ്റാ​ർ​ട്ട​പ്പ് സ്ഥാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, ത​ന്ത്ര​പ്ര​ധാ​ന സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ എ​ന്നി​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് ഇ​നി സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണ്. ചെ​റി​യ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കു​പോ​ലും സ​ർ​ക്കാ​രി​ൽ​നി​ന്ന് അ​നു​മ​തിപ​ത്രം വാ​ങ്ങ​ണ​മെ​ന്ന് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചു​തു​ട​ങ്ങി​യ​താ​യി ബ്ലൂം​ബെ​ർ​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ലി​ബാ​ബ ഗ്രൂ​പ്പ് , ഡീ​പ്‌​സീ​ക്ക് തു​ട​ങ്ങി​യ പ്ര​മു​ഖ ചൈ​നീ​സ് ടെ​ക് ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ഭ​ര​ണ​കൂ​ടം യാ​ത്രാ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സെ​പ്റ്റം​ബ​ർ 15നു പ്രാ​ബ​ല്യ​ത്തി​ൽവ​ന്ന പു​തി​യ സു​ര​ക്ഷാ​നി​യ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണം കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ച​ത്.

ദേ​ശീ​യ സു​ര​ക്ഷ​യ്ക്കും വ്യാ​വ​സാ​യി​ക മു​ന്നേ​റ്റ​ത്തി​നും നി​ർ​ണാ​യ​ക​മാ​യ സാ​ങ്കേ​തി​ക​വി​ദ്യാ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ടു​ത​ൽ വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണു ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

Latest News

Corehub Up