Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Spiritual

ആ​ത്മ​നി​ർ​വൃ​തി​യി​ൽ ആ​ദ്യ​വി​കാ​രി ഫാ. ​ലൂ​ക്ക്

 

ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ പ​ള്ളി 1981 ജൂ​ണ്‍ ഒ​ന്നി​ന് സ്വ​ത​ന്ത്ര ഇ​ട​വ​ക പ​ദ​വി​യ​ലേ​ക്ക് ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ ആ​ദ്യ​വി​കാ​രി​യാ​കാ​നു​ള്ള ഭാ​ഗ്യം ല​ഭി​ച്ച​ത് ഫാ. ​ലൂ​ക്ക് പീ​ടി​യേ​ക്ക​ലി​നാ​ണ്. ആ​റു​മാ​സ​മാ​ണ് ഫാ. ​ലൂ​ക്ക് വി​കാ​രി​യാ​യി ശു​ശ്രൂ​ഷ ചെ​യ്ത​ത്. 1979 മു​ത​ല്‍ അ​ദ്ദേ​ഹം പാ​റേ​ല്‍ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്നു. അ​ക്കാ​ല​ത്തും പെ​രു​ന്നാ​ളി​നും പ്ര​ദ​ക്ഷി​ണ​ത്തി​നും വി​ശ്വാ​സി​ക​ളു​ടെ ന​ല്ല തി​ര​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഫാ. ​ലൂ​ക്ക് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ഇ​ട​വ​ക​യ്ക്ക് സെ​മി​ത്തേ​രി വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്ന​പ്പോ​ള്‍ അ​ന്ന​ത്തെ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യ്ക്ക് അ​പേ​ക്ഷ ന​ല്‍​കി. സെ​മി​ത്തേ​രി നി​ര്‍​മാ​ണം ഭൂ​രി​ഭാ​ഗ​വും പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് ഫാ. ​ലൂ​ക്ക് സ്ഥ​ലം മാ​റി​പ്പോ​യ​ത്.

ഇ​തി​നു​ശേ​ഷം പാ​റേ​ല്‍ അ​മ​ല തി​യോ​ള​ജി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്രി​ന്‍​സി​പ്പ​ലാ​യും ദീ​ര്‍​ഘ​കാ​ലം പാ​റേ​ല്‍ പ​ള്ളി​യോ​ടു ചേ​ര്‍​ന്നു​ള്ള വി​വാ​ഹ കോ​ട​തി​യി​ല്‍ വി​വാ​ഹ സം​ര​ക്ഷ​ക​ന്‍ എ​ന്ന ചു​മ​ത​ല​യി​ലും ശു​ശ്രൂ​ഷ ചെ​യ്തു. പി​ന്നീ​ട് വി​കാ​രി​യാ​യി​രു​ന്ന ഫാ. ​തോ​മ​സ് പോ​ള്‍ ഉ​റു​മ്പക്ക​ൽ വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പോ​യ​പ്പോ​ഴും വി​കാ​രി​യു​ടെ ചു​മ​ത​ല അ​നു​ഷ്ഠി​ക്കാ​ന്‍ ക​ഴി​ഞ്ഞു.

ദീ​ര്‍​ഘ​കാ​ലം പാ​റേ​ല്‍ പ​ള്ളി​യി​ല്‍ സേ​വ​നം അ​നു​ഷ്‌ഠിച്ച് പ​ള്ളി​യു​ടെ​യും ഇ​ട​വ​ക​യു​ടെ​യും ആ​ത്മീ​യ വ​ള​ര്‍​ച്ച​യി​ല്‍ പ​ങ്കാ​ളി​യാ​കാ​ന്‍ ക​ഴി​ഞ്ഞ ഓ​ര്‍​മ​ക​ളു​മാ​യി ഫാ. ​ലൂ​ക്ക് പീ​ടി​യേ​ക്ക​ല്‍ ഇ​ത്തി​ത്താ​നം പ്രീ​സ്റ്റ് ഹോ​മി​ല്‍ വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​ണ്.

 മൂ​ന്നു പ​ള്ളി​ക​ളി​ലും ശു​ശ്രൂ​ഷ​ക​നാ​കാ​ന്‍ ല​ഭി​ച്ച ഭാ​ഗ്യ​വു​മാ​യി ഫാ. ​ഗ്രി​ഗ​റി

ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​ക്കൊ​പ്പം ഫാ. ​ഗ്രി​ഗ​റി ന​ടു​വി​ലേ​ടം പാ​റേ​ല്‍ പ​ള്ളി​യോ​ട് ചേ​ര്‍​ന്നു​ള്ള മൈ​ന​ര്‍ സെ​മി​നാ​രി​യി​ല്‍ ചേ​ര്‍​ന്നു. വ​ത്തി​ക്കാ​ന്‍ ന്യു​ണ്‍​ഷ്യോ​യാ​യി​രു​ന്ന ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി​യു​ടെ ജൂ​ണി​യ​റാ​യാ​യി​രു​ന്നു പ​ഠ​നം. മൂ​ന്നു​വ​ര്‍​ഷം പ​ഠ​നം പി​ന്നി​ട്ട​പ്പോ​ള്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സെ​മി​നാ​രി​യി​ല്‍ ചേ​ര്‍​ന്നു. മൂ​വ​രു​മാ​യി ഒ​രു​മി​ച്ചു പ​ഠി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു. 1962 മു​ത​ല്‍ 65വ​രെ​യാ​ണ് പാ​റേ​ല്‍​മൈ​ന​ര്‍ സെ​മി​നാ​രി​യി​ലെ പ​ഠ​നം.

1971ല്‍ ​വൈ​ദി​ക​നാ​യി. അ​ന്ന് പാ​റേ​ല്‍​പ്പ​ള്ളി ഇ​ട​വ​ക​യ​ല്ല. മാ​താ​വി​ന്‍റെ ക​പ്പേ​ള​മാ​ത്ര​മാ​ണ്. അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ളാ​യി​രു​ന്ന ഫാ. ​എ​ല്‍.​ജെ. ചി​റ്റൂ​രാ​യി​രു​ന്നു ക​പ്പേ​ള​യു​ടെ അ​ന്ന​ത്തെ റെ​ക്ട​ര്‍. അ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍​പ​ള്ളി​യു​ടെ കീ​ഴി​ലാ​യി​രു​ന്ന പാ​റേ​ല്‍ ക​പ്പേ​ള. മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യു​ടെ അ​​സ്‌​തേ​ന്തി​യു​ടെ അ​ധി​കാ​ര​മു​ള്ള ഫാ​ക്ക​ല്‍​റ്റി​യാ​യി ഗ്രീ​ഗ​റി ന​ടു​വി​ലേ​ടം അ​ച്ച​നെ പാ​റേ​ല്‍ ക​പ്പേ​ള​യി​ല്‍ നി​യ​മി​ച്ചു.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് കി​ഴ​ക്കു​ഭാ​ഗ​ത്തെ അ​തി​രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ളെ പാ​റേ​ല്‍ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ന്‍റെ കീ​ഴി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ ക​ല്‍​പ​ന പു​റ​പ്പെ​ടു​വി​ച്ചു. ന​ടു​വി​ലേ​ടം അ​ച്ച​ന്‍ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ന്‍റെ ചാ​പ്ലി​നാ​യി​രു​ന്നു. അ​ങ്ങ​നെ ആ​ദ്യ ക​പ്പേ​ള​യി​ല്‍ ശു​ശ്രൂ​ഷ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു.

തു​ട​ര്‍​ന്ന് പ​തു​ക്കി​പ്പ​ണി​ത് 1974ല്‍ ​കൂ​ദാ​ശ ചെ​യ്ത ര​ണ്ടാ​മ​ത്തെ പ​ള്ളി​യി​ലും ശു​ശ്രൂ​ഷ​യ്ക്ക് ഭാ​ഗ്യം ല​ഭി​ച്ചു. 1978 സെ​പ്റ്റം​ബ​റി​ല്‍ റോ​മി​ല്‍ പ​ഠ​ന​ത്തി​നാ​യി പോ​യി. തി​രി​കെ എ​ത്തി​യ ന​ടു​വി​ലേ​ടം അ​ച്ച​നെ മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ സെ​ക്ര​ട്ട​റി​യാ​യും അ​തി​രൂ​പ​താ ചാ​ന്‍​സല​റാ​യും നി​യ​മി​ച്ചു. 1983 മു​ത​ല്‍ 17 വ​ര്‍​ഷ​ക്കാ​ലം ചാ​ന്‍​സല​റാ​യി​രു​ന്ന​പ്പോ​ള്‍ പാ​റേ​ല്‍ പ​ള്ളി​യു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ടു നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞു.
ഇ​തി​നു​ശേ​ഷം വി​വി​ധ പ​ള്ളി​ക​ളി​ല്‍ ശു​ശ്രൂ​ഷ ചെ​യ്ത് മ​ട​ങ്ങി​യെ​ത്തി ഇ​പ്പോ​ള്‍ ന​ടു​വി​ലേ​ടം അ​ച്ച​ന്‍ വീ​ണ്ടും പാ​റേ​ല്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ആ​ത്മീ​യ ശു​ശ്രൂ​ഷ ചെ​യ്തു​വ​രി​ക​യാ​ണ്.

21ന് ​പാ​റേ​ല്‍ തീ​ര്‍​ഥാട​ന​കേ​ന്ദ്രം കൂ​ദാ​ശ ചെ​യ്ത് ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍​ത്തു​മ്പോ​ള്‍ ന​ടു​വി​ലേ​ടം അ​ച്ച​ന് വ​ലി​യ സ​ന്തോ​ഷം. ഇ​തോ​ടെ പാ​റേ​ല്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ മൂ​ന്നു പ​ള്ളി​ക​ളി​ലും ആ​ത്മീ​യ​ശു​ശ്രൂ​ഷ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കാ​നു​ള്ള അ​പൂ​ര്‍​വ ഭാ​ഗ്യം ഗ്രിഗ​റി ന​ടു​വി​ലേ​ടം അ​ച്ച​ന് കൈ​വ​രും. പാ​റേ​ല്‍ പ​ള്ളി​യു​ടെ തി​രു​മു​റ്റ​ത്തു​നി​ന്ന് ന​ടു​വി​ലേ​ടം അ​ച്ച​ന്‍ പ​റ​യു​ന്നു. എ​ല്ലാം പാ​റേ​ല്‍ മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹം.

Latest News

Corehub Up