മഞ്ചേരി: സെന്‍ട്രല്‍ ജംഗ്ഷന്, ജസീലാ ജംഗ്ഷന് എന്നിവിടങ്ങളില്‍ സ്ഥാപിച്ച പുതിയ ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മവും അഹമ്മദ് കുരിക്കള്‍ സ്മാരക ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സിലേക്കുള്ള ബസുകള്‍ പ്രവേശിക്കുന്നതിന്റെ ഫ്ളാഗ് ഓഫും നാളെ രാവിലെ എട്ടിന് നടക്കും. എം. റഹ്മത്തുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്പേഴ്സന് വല്ലാഞ്ചിറ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിക്കും.
മലപ്പുറം ഭാഗത്തേക്കുള്ള ബസുകളാണ് ബസ് ബേ വഴി കയറി ഇറങ്ങുക. ഒരേ സമയം രണ്ട് ദിശയിലെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റുന്ന തരത്തിലാണ് പുതിയ ട്രാഫിക് സിഗ്നല്‍ സിസ്റ്റം. ഒരു മാസത്തോളം ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ പുതിയ ട്രാഫിക് സിസ്റ്റം സ്ഥാപിച്ചതിലൂടെ കഴിഞ്ഞുവെന്ന് ചെയര്പേഴ്സന് വല്ലാഞ്ചിറ അബ്ദുല്‍ മജീദ് പറഞ്ഞു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, വ്യാപാരി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.