Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IncentivePrize

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി; നൂട്രീഷൻ ഗാർഡന് പ്രോത്സാഹന സമ്മാനം

കൊ​​​​ച്ചി: കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് സ്വ​​​​ന്തം സ്‌​​​​കൂ​​​​ളി​​​​ലെ തോ​​​​ട്ട​​​​ത്തി​​​​ല്‍ വി​​​​ള​​​​യു​​​​ന്ന വി​​​​ഷ​​​​ര​​​​ഹി​​​​ത പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ള്‍ വി​​​​ള​​​​മ്പാം, ഒ​​​​പ്പം മി​​​​ക​​​​ച്ച പ​​​​ച്ച​​​​ക്ക​​​​റി​​​​ത്തോ​​​​ട്ട​​​​ത്തി​​​​ന് കാ​​​ഷ് അ​​​വാ​​​ർ​​​ഡും നേ​​​​ടാം.

സം​​​​സ്ഥാ​​​​ന​​​​ത്തെ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി നൂട്രീ​​​​ഷ​​​​ന്‍ ഗാ​​​​ര്‍​ഡ​​​​നു​​​​ക​​​​ള്‍ വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​നും നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​വ കൂ​​​​ടു​​​​ത​​​​ല്‍ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നും പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് പ്രോ​​​​ത്സാ​​​​ഹ​​​​ന സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ന്നു. മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ല്‍ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സ്‌​​​​കൂ​​​​ളു​​​​ക​​​​ളെ ഉ​​​​പ​​​​ജി​​​​ല്ലാ​​​ ത​​​​ല​​​​ത്തി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത് ജി​​​​ല്ലാ​​​​ ത​​​​ല​​​​ത്തി​​​​ലേ​​​​ക്കും സം​​​​സ്ഥാ​​​​ന ​​​​ത​​​​ല​​​​ത്തി​​​​ലേ​​​​ക്കും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

കാ​​​​ഷ് അ​​​വാ​​​ർ​​​ഡ് ഉ​​​​ള്‍​പ്പ​​​ടെ​​​​യു​​​​ള്ള സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ല്‍​കു​​​​ക. കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ പി.​​​​എം. പോ​​​​ഷ​​​​ണ്‍ മാ​​​​ര്‍​ഗ​​​​രേ​​​​ഖ​​​പ്ര​​​​കാ​​​​രം ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണം ന​​​​ല്‍​കു​​​​ന്ന എ​​​​ല്ലാ വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും സ്‌​​​​കൂ​​​​ള്‍ നൂട്രീ​​​​ഷ​​​​ന്‍ ഗാ​​​​ര്‍​ഡ​​​​ന്‍ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. എ​​​​ന്നാ​​​​ല്‍ ഫ​​​​ണ്ടി​​​​ന്‍റെ അ​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​യും കൃ​​​​ഷി​​​​ഭ​​​​വ​​​​നു​​​​ക​​​​ള്‍ വ​​​​ഴി വി​​​​ത്തു​​​​ക​​​​ളും ചെ​​​​ടി​​​​ക​​​​ളും ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ലെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളും പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പി​​​​നെ ബാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ലും ഒ​​​​ട്ടേ​​​​റെ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ നൂ​​​​ട്രീ​​​​ഷ​​​​ന്‍ ഗാ​​​​ര്‍​ഡ​​​​ന്‍ മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പ​​​​ദ്ധ​​​​തി വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ക​​​​യും മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യി കൃ​​​​ഷി ചെ​​​​യ്യു​​​​ന്ന സ്‌​​​​കൂ​​​​ളു​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു കൃ​​​​ഷി​​​​വ​​​​കു​​​​പ്പും പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പും സം​​​​യു​​​​ക്ത​​​​മാ​​​​യി സ​​​​മ്മാ​​​​ന​​​​പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. നി​​​​ശ്ചി​​​​ത മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന​​​​തും ചെ​​​​ല​​​​വ് കു​​​​റ​​​​ഞ്ഞ​​​​തു​​​​മാ​​​​യ പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ള്‍​ക്കാ​​​​ണ് സ്‌​​​​കൂ​​​​ള്‍​ തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ മു​​​​ന്‍​ഗ​​​​ണ​​​​ന ന​​​​ല്‍​കേ​​​​ണ്ട​​​​ത്. ചീ​​​​ര​​​​യി​​​​ന​​​​ങ്ങ​​​​ള്‍, മ​​​​റ്റ് ഇ​​​​ല​​​​ക്ക​​​​റി​​​​ക​​​​ള്‍, പ​​​​യ​​​​ര്‍​ വ​​​​ര്‍​ഗ​​​​ങ്ങ​​​​ള്‍, കി​​​​ഴ​​​​ങ്ങു​​​​വ​​​​ര്‍​ഗ​​​​ങ്ങ​​​​ള്‍, മ​​​​ത്ത​​​​ന്‍ ഇ​​​​ന​​​​ങ്ങ​​​​ള്‍, ത​​​​ക്കാ​​​​ളി, വെ​​​​ണ്ട, വ​​​​ഴു​​​​ത​​​​ന, മു​​​​ള​​​​ക് തു​​​​ട​​​​ങ്ങി​​​​യ​​​​വ കൃ​​​​ഷി ചെ​​​​യ്യാം. സ്ഥ​​​​ല​​​​പ​​​​രി​​​​മി​​​​തി​​​​യു​​​​ള്ള സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍​ക്ക് ഗ്രോ​​​​ബാ​​​​ഗു​​​​ക​​​​ളി​​​​ലും മ​​​​ണ്‍​ച​​​​ട്ടി​​​​ക​​​​ളി​​​​ലും കൃ​​​​ഷി ന​​​​ട​​​​ത്താം. ഓ​​​​രോ വി​​​​ള​​​​യ്ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്തി വി​​​​ത്തു​​​​ക​​​​ള്‍ ശേ​​​​ഖ​​​​രി​​​​ച്ച് പ​​​​ര​​​​മാ​​​​വ​​​​ധി തൈ​​​​ക​​​​ള്‍ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ട്.

കൃ​​​​ഷി കൂ​​​​ടു​​​​ത​​​​ല്‍ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​ന്‍ ക​​​​ണി​​​​ക ജ​​​​ല​​​​സേ​​​​ച​​​​നം, കൃ​​​​ത്രി​​​​മ കൃ​​​​ഷി​​​​രീ​​​​തി​​​​ക​​​​ള്‍, മ​​​​ഴ​​​​മ​​​​റ, സ്ഥി​​​​രം പ​​​​ന്ത​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ ചെ​​​​ല​​​​വ് കു​​​​റ​​​​ഞ്ഞ​​​​തും നൂ​​​​ത​​​​ന​​​​വു​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാം. ഓ​​​​രോ വി​​​​ള​​​​വെ​​​​ടു​​​​പ്പി​​​​ന്‍റെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​റി​​​​ല്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. കൃ​​​​ഷി​​​​യു​​​​ടെ വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ ഫോ​​​​ട്ടോ​​​​ക​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും എ​​​​ടു​​​​ത്ത് സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യും വേ​​​​ണം. ജൈ​​​​വ​​​​കൃ​​​​ഷി​​​​രീ​​​​തി​​​​ക​​​​ള്‍ അ​​​​വ​​​​ലം​​​​ബി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ത​​​​ന​​​​ത് വി​​​​ള​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നും പ്രാ​​​​ധാ​​​​ന്യം ന​​​​ല്‍​ക​​​​ണം.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ സ്‌​​​​കൂ​​​​ളി​​​​ല്‍ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന വി​​​​ഷ​​​​ര​​​​ഹി​​​​ത പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ള്‍ ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണു നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന വ്യ​​​​വ​​​​സ്ഥ. കൃ​​​​ഷി​​​​യി​​​​ലൂ​​​​ടെ പോ​​​​ഷ​​​​കാ​​​​ഹാ​​​​ര​​​​ത്തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യം കു​​​​ട്ടി​​​​ക​​​​ള്‍​ക്കു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​ക്കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം സ്‌​​​​കൂ​​​​ളു​​​​ക​​​​ളെ സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​മാ​​​​യ പ​​​​ച്ച​​​​ക്ക​​​​റി​​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റാ​​​​നും പ​​​​ദ്ധ​​​​തി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു.

Latest News

Corehub Up