തീക്കോയിയിൽ സ്കൂട്ടറിന്റെ മുകളിൽ മണ്ണിടിഞ്ഞുവീണ് യുവതി മരിച്ചു
തീക്കോയി: മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും.
ഈരാറ്റുപേട്ട-വാഗമൺ റൂട്ടിൽ തീക്കോയിക്കു സമീപം വേലത്തുശേരിയിൽ സ്കൂട്ടറിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിനി മരിച്ചു.
ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത അരുൾലാലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്കേറ്റു.