പയ്യാവൂർ: വ്യക്തികളുടെ വരുമാനം നോക്കാതെ സാമൂഹിക സുരക്ഷാപെൻഷൻ പ്രതിമാസം അഞ്ചായിരം രൂപയാക്കി വർധിപ്പിക്കുക, കിടപ്പ് രോഗികൾക്കും പ്രായാധിക്യത്താൽ അവശരായവർക്കും പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് കെഎസ്സിഎഫ് ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. പയ്യാവൂർ പൊന്നുംപറമ്പിലെ കെഎസ്സിഎഫ് ഓഫീസിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ ജോണി മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി. മോഹനൻ, കെ.സി. ഈപ്പൻ, എം.പി. മോഹനൻ, കെ. ബാലകൃഷ്ണൻ, കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ, ഫിലിപ്പ് കൊളങ്ങായിൽ, മാത്യു ചെരുവിൽ, എ.കെ. ശശീധരൻ എന്നിവർ പ്രസംഗിച്ചു.
വയോജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, വിവിധ സംഘടനാ കാര്യങ്ങൾ എന്നിവ സംബന്ധിച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി. മോഹനൻ ക്ലാസെടുത്തു.