Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indel Remit

ഇ​ന്‍​ഡെ​ല്‍ റെ​മി​റ്റി​ന് ട്രേ​ഡ് റെ​മി​റ്റ​ന്‍​സ് സേ​വ​ന​ത്തി​ന് അ​നു​മ​തി

കൊ​​​​ച്ചി: നോ​​​​ണ്‍ ബാ​​​​ങ്കിം​​​​ഗ് ധ​​​​ന​​​​കാ​​​​ര്യ​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഇ​​​​ന്‍​ഡെ​​​​ല്‍ മ​​​​ണി​​​​യു​​​​ടെ വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ വി​​​​നി​​​​മ​​​​യ വി​​​​ഭാ​​​​ഗ​​​​മാ​​​​യ ഇ​​​​ന്‍​ഡെ​​​​ല്‍ റെ​​​​മി​​​​റ്റി​​​​ന് റി​​​​സ​​​​ര്‍​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ നി​​​​ന്നു ട്രേ​​​​ഡ് റെ​​​​മി​​​​റ്റ​​​​ന്‍​സ് സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചു.

ക​​​​മ്പ​​​​നി​​​​യു​​​​ടെ വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ വി​​​​നി​​​​മ​​​​യ വി​​​​പ​​​​ണി​​​​യി​​​​ലെ ശേ​​​​ഷി വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സാ​​​​ന്നി​​​​ധ്യം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന സ്ഥി​​​​ര ലൈ​​​​സ​​​​ന്‍​സാ​​​​ണി​​​​ത്. മും​​​​ബൈ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ഇ​​​​ന്‍​ഡെ​​​​ല്‍ റെ​​​​മി​​​​റ്റി​​​​ന് നി​​​​ല​​​​വി​​​​ല്‍ ആ​​​​ര്‍​ബി​​​​ഐ​​​​യു​​​​ടെ ഓ​​​​ഥ​​​​റൈ​​​​സ്ഡ് ഡീ​​​​ല​​​​ര്‍ കാ​​​​റ്റ​​​​ഗ​​​​റി-2 ലൈ​​​​സ​​​​ന്‍​സു​​​​ണ്ട്.

പു​​​​തി​​​​യ ലൈ​​​​സ​​​​ന്‍​സു​​​കൂ​​​​ടി ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍, സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യൊ​​​​ഴി​​​​കെ​​​​യു​​​​ള്ള ഏ​​​​തു നോ​​​​ണ്‍​ട്രേ​​​​ഡ് ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും ഒ​​​​രു ഇ​​​​ട​​​​പാ​​​​ടി​​​​ല്‍ 25 ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള വി​​​​ദേ​​​​ശ വ്യാ​​​​പാ​​​​ര ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും ന​​​​ട​​​​ത്താ​​​​ന്‍ ക​​​​മ്പ​​​​നി​​​​ക്ക് അ​​​​നു​​​​മ​​​​തി​​​​യാ​​​​യെ​​​​ന്ന് ഇ​​​​ന്‍​ഡെ​​​​ല്‍ മ​​​​ണി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ഉ​​​​മേ​​​​ഷ് മോ​​​​ഹ​​​​ന​​​​ന്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up