Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India And The European Union

Europe

ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്ക് ഇ​ന്ത്യ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും; സ്വ​ത​ന്ത്ര വ്യാ​പാ​ര​ക്ക​രാ​ര്‍ ഡി​സം​ബ​ര്‍ 16ന് ​ബ്രസൽ​സി​ല്‍ ഒ​പ്പു​വ​ച്ചേ​ക്കും

ബ്ര​സൽ​സ്: ര​ണ്ട് ദ​ശാ​ബ്ദ​ത്തി​ലേ​റെ നീ​ണ്ട കാ​ത്തി​രി​പ്പി​നും ച​ര്‍​ച്ച​ക​ള്‍​ക്കും വി​രാ​മ​മി​ട്ടു​കൊ​ണ്ട്, ഇ​ന്ത്യ​യും 27 അം​ഗ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും ത​മ്മി​ലു​ള്ള നി​ര്‍​ണാ​യ​ക സ്വ​ത​ന്ത്ര വ്യാ​പാ​ര​ക്ക​രാ​ര്‍ ഡി​സം​ബ​ര്‍ 16ന് ​ഒ​പ്പു​വ​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഡി​സം​ബ​റി​ല്‍ ബ്ര​സ​ല്‍​സി​ല്‍ ന​ട​ത്തു​ന്ന സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ലാ​യി​രി​ക്കും ക​രാ​റി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി ഒ​പ്പു​വയ്ക്കു​ക. അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ ക​രാ​ര്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ്ര​ധാ​ന നേ​ട്ട​ങ്ങ​ളും സ​വി​ശേ​ഷ​ത​ക​ളും:

93 ശതമാനം ഇ​ന്ത്യ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് തീ​രു​വ​യി​ള​വ്: 'ക​രാ​റു​ക​ളു​ടെ മാ​താ​വ്'  എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​ക​രാ​റി​ലൂ​ടെ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള 93 ശ​ത​മാ​നം ക​യ​റ്റു​മ​തി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തീ​രു​വ​യി​ല്ലാ​തെ പ്ര​വേ​ശ​നം ല​ഭി​ക്കും. ഇ​ത് ഇ​ന്ത്യ​യി​ലെ ഉ​ത്പാ​ദ​ന~​ക​യ​റ്റു​മ​തി മേ​ഖ​ല​ക​ള്‍​ക്ക് വ​ന്‍ ഉ​ണ​ര്‍​വേ​കും.

യൂ​റോ​പ്യ​ന്‍ കാ​റു​ക​ള്‍​ക്കും വൈ​നു​ക​ള്‍​ക്കും വി​ല കു​റ​യും: ക​രാ​ര്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​ഡം​ബ​ര കാ​റു​ക​ളു​ടെ​യും വൈ​നു​ക​ളു​ടെ​യും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യും.

ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍: ഈ ​വ​ര്‍​ഷം ജ​നു​വ​രി 27~നാ​ണ് ക​രാ​റി​നാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ ഇ​രു​പ​ക്ഷ​വും ഔ​ദ്യോ​ഗി​ക​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ക​രാ​റി​ല്‍ ഒ​പ്പു​വെ​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി തേ​ടി യൂ​റോ​പ്യ​ന്‍ ക​മ്മീ​ഷ​ന്‍ ഇ​തി​നോ​ട​കം ത​ന്നെ അ​ന്തി​മ നി​യ​മ​രേ​ഖ​ക​ളും താ​രി​ഫ് ഷെ​ഡ്യൂ​ളു​ക​ളും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ലി​ന് സ​മ​ര്‍​പ്പി​ച്ചു​ക​ഴി​ഞ്ഞു.

ര​ണ്ട് ബി​ല്യ​ണ്‍ ജ​ന​ങ്ങ​ളു​ടെ വ​ന്‍ വി​പ​ണി: ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്വ്യ​വ​സ്ഥ​യാ​യ ഇ​ന്ത്യ​യെ​യും ര​ണ്ടാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക കൂ​ട്ടാ​യ്മ​യാ​യ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഏ​ക​ദേ​ശം ര​ണ്ട് ബി​ല്യ​ണ്‍ (200 കോ​ടി) ജ​ന​ങ്ങ​ളു​ള്ള കൂ​റ്റ​ന്‍ വി​പ​ണി​യാ​ണ് തു​റ​ന്നു​കി​ട്ടു​ന്ന​ത്.

ആ​ഗോ​ള ജി​ഡിപി​യു​ടെ 25 ശ​ത​മാ​ന​വും അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നും (ഏ​ക​ദേ​ശം 11 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍) പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് ഇ​രു കൂ​ട്ടാ​യ്മ​ക​ളും ചേ​ര്‍​ന്നാ​ണ്.

ച​ര​ക്ക് വ്യാ​പാ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ പ​ങ്കാ​ളി​യാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍. ക​രാ​ര്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് കൂ​ടു​ത​ല്‍ വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ളും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും എ​ത്തു​മെ​ന്നും യൂ​റോ​പ്പി​ലെ പ്ര​വാ​സി വ്യ​വ​സാ​യി​ക​ള്‍​ക്കും സം​രം​ഭ​ക​ര്‍​ക്കും പു​തി​യ വാ​ണി​ജ്യ സാ​ധ്യ​ത​ക​ള്‍ തു​റ​ന്നു​കി​ട്ടു​മെ​ന്നു​മാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍.

Latest News

Corehub Up