Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Exported

നേപ്പാളിലേക്ക് ഇന്ത്യ കയറ്റി അയച്ചത് 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ

ന്യൂ​​​ഡ​​​ൽ​​​ഹി: മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യം സം​​​ഹാ​​​ര​​​താ​​​ണ്ഡ​​​വ​​​മാ​​​ടി​​​യ നേ​​​പ്പാ​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ ഇ​​​തു​​​വ​​​രെ ക​​​യ​​​റ്റി അ​​​യ​​​ച്ച​​​ത് 68.5 ട​​​ൺ ദു​​​രി​​​താ​​​ശ്വാ​​​സ സാ​​​മ​​​ഗ്രി​​​ക​​​ൾ. ദു​​​രി​​​താ​​​ശ്വാ​​​സ​​​ സാ​​​മ​​​ഗ്രി​​​ക​​​ളു​​​മാ​​​യു​​​ള്ള ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള നാ​​​ലാ​​​മ​​​ത്തെ വി​​​മാ​​​ന​​​വും നേ​​​പ്പാ​​​ളി​​​ലെ​​​ത്തി​​​യെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

പു​​​ത​​​പ്പു​​​ക​​​ളും സ്ലീ​​​പ്പിം​​​ഗ് ബാ​​​ഗു​​​ക​​​ളും ടാ​​​ർ​​​പോ​​​ളി​​​നു​​​ക​​​ളും പ്ലാ​​​സ്റ്റി​​​ക് ഷീ​​​റ്റു​​​ക​​​ളും ഹൈ​​​ജീ​​​ൻ കി​​​റ്റു​​​ക​​​ളും ഉ​​​ൾ​​​പ്പ​​​ടെ 11 ട​​​ൺ ദു​​​രി​​​താ​​​ശ്വാ​​​സ​​​ സാ​​​മ​​​ഗ്രി​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ ഇ​​​ന്ന​​​ലെ നേ​​​പ്പാ​​​ളി​​​നു കൈ​​​മാ​​​റി​​​യ​​​ത്. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി തു​​​ര​​​ങ്ക സാ​​​ങ്കേ​​​തി​​​ക​​​ വി​​​ദ​​​ഗ്ധ​​​രു​​​ടെ ഒ​​​രു സം​​​ഘം, ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഫോ​​​റ​​​ൻ​​​സി​​​ക് സം​​​ഘം എ​​​ന്നി​​​വ​​​രും ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് നേ​​​പ്പാ​​​ളി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

മി​​​ന്ന​​​ൽപ്ര​​​ള​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നേ​​​പ്പാ​​​ളി​​​ലെ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ര​​​ങ്ക​​​ങ്ങ​​​ളി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തു​​​ര​​​ങ്ക സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രോ​​​ടൊ​​​പ്പം തു​​​ര​​​ങ്ക​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഇ​​​ന്ത്യ നേ​​​പ്പാ​​​ളി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ദു​​​ര​​​ന്ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന, ഫോ​​​റ​​​ൻ​​​സി​​​ക് ജോ​​​ലി തു​​​ട​​​ങ്ങി​​​യ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​പ്പാ​​​ൾ വി​​​ദേ​​​ശ​​​സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഫോ​​​റ​​​ൻ​​​സി​​​ക് സം​​​ഘ​​​വും നേ​​​പ്പാ​​​ളി​​​ൽ എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

മ​​​രി​​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നാ​​​യി ഇ​​​വ​​​ർ നേ​​​പ്പാ​​​ളി​​​ലു​​​ള്ള ഫോ​​​റ​​​ൻ​​​സി​​​ക് സം​​​ഘ​​​വു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.42 ബെ​​​യ്‌​​​ലി പാ​​​ല​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ നേ​​​പ്പാ​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ​​​യും ചൈ​​​ന​​​യു​​​ടെ​​​യും സ​​​ഹാ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 230 അ​​​ടി​​​യു​​​ള്ള ഒ​​​റ്റ ലെ​​​യ്ൻ മോ​​​ഡ്യു​​​ള​​​ർ സ്റ്റീ​​​ൽ ബ്രി​​​ഡ്ജ് 16 ട്ര​​​ക്കു​​​ക​​​ളി​​​ലാ​​​യി ഇ​​​ന്ത്യ നേ​​​പ്പാ​​​ളി​​​ലെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഏ​​​ഴു ബെ​​​യ്‌​​​ലി പാ​​​ല​​​ങ്ങ​​​ൾ​​​ക്കൂ​​​ടി നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള സാ​​​മ​​​ഗ്രി​​​ക​​​ളും ഇ​​​ന്ത്യ ഉ​​​ട​​​ൻ നേ​​​പ്പാ​​​ളി​​​ലെ​​​ത്തി​​​ക്കും.

Latest News

Corehub Up