Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaVlog

Special

ആ​ദ്യ ആ​ഴ്ച​യി​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ; ഐ​ഐ​ടി​യി​ലെ ക​യ്പേ​റി​യ അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ജാ​പ്പ​നീ​സ് വി​ദ്യാ​ർ​ഥി​നി

ഐ​ഐ​ടി ഹൈ​ദ​രാ​ബാ​ദി​ൽ പ​ഠ​ന​ത്തി​നാ​യി എ​ത്തി​യ ജാ​പ്പ​നീ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​കു​ന്നു.

ക്യാ​മ്പ​സി​ലെ ആ​ദ്യ ആ​ഴ്ച​യി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ടു​ള്ള ഹി​രോ എ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

സ്ഥാ​പ​ന​ത്തി​ൽ ചേ​രു​ന്ന ആ​ദ്യ ജാ​പ്പ​നീ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഹി​രോ, പു​തി​യൊ​രു പ​ഠ​നാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​യ​തി​ന്‍റെ ആ​വേ​ശ​ത്തോ​ടൊ​പ്പം ത​ന്നെ താ​ൻ നേ​രി​ടേ​ണ്ടി​വ​ന്ന അ​പ്ര​തീ​ക്ഷി​ത ബു​ദ്ധി​മു​ട്ടു​ക​ളും വീ​ഡി​യോ​യി​ലൂ​ടെ തു​റ​ന്നു​പ​റ​ഞ്ഞു.

യാ​ത്ര​യി​ലെ ത​ട​സ​ങ്ങ​ളോ​ടെ​യാ​ണ് ഹി​രോ​യു​ടെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ദീ​ർ​ഘ​നേ​ര​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് താ​രം ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​യ​ത്.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കി​യ​തോ​ടെ തു​ട​ക്ക​ത്തി​ൽ കാ​ര്യ​ങ്ങ​ളെ​ല്ലാം പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ തൃ​പ്തി​ക​ര​മാ​യി തോ​ന്നി​യെ​ങ്കി​ലും, ഹോ​സ്റ്റ​ൽ മു​റി​യി​ലേ​ക്ക് മാ​റി​യ​തോ​ടെ അ​നു​ഭ​വ​ങ്ങ​ൾ മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു.

ഹോ​സ്റ്റ​ലി​ൽ ന​ൽ​കി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പോ​രാ​യ്മ​യാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ആ​ദ്യം വ​ല​ച്ച​ത്. കൃ​ത്യ​മാ​യ മെ​ത്ത​പോ​ലു​മി​ല്ലാ​തെ ത​ടി​പ്പ​ല​ക​യി​ലാ​ണ് ആ​ദ്യ​രാ​ത്രി കി​ട​ക്കേ​ണ്ടി വ​ന്ന​തെ​ന്നും, മു​റി​യി​ലെ ഷെ​ൽ​ഫു​ക​ളും ക​ർ​ട്ട​ൻ റെ​യി​ലു​ക​ളും വാ​തി​ൽ ലോ​ക്കു​മെ​ല്ലാം ത​ക​രാ​റി​ലാ​യി​രു​ന്നു​വെ​ന്നും ഹി​രോ വീ​ഡി​യോ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

താ​മ​സ​സ്ഥ​ല​ത്തെ ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കു പു​റ​മേ ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും താ​ര​ത്തെ തേ​ടി​യെ​ത്തി. കി​ട​ക്ക​യി​ൽ ച​ത്ത പ്രാ​ണി​ക​ളെ കാ​ണാ​നി​ട​യാ​യ​തി​നൊ​പ്പം നി​ര​ന്ത​ര​മാ​യി കൊ​തു​കു​ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത അ​ല​ർ​ജി ബാ​ധി​ക്കു​ക​യും ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്തു.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ മോ​ശം താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

വി​ദ്യാ​ർ​ഥി​നി​ക്ക് വേ​ഗ​ത്തി​ൽ രോ​ഗ​ശ​മ​നം ആ​ശം​സി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ത​ന്നെ, രാ​ജ്യ​ത്തെ മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പോ​ലും ഹോ​സ്റ്റ​ലു​ക​ളു​ടെ ശു​ചി​ത്വ​വും പ​രി​പാ​ല​ന​വും ഇ​ത്ര​ത്തോ​ളം ദ​യ​നീ​യ​മാ​ണെ​ങ്കി​ൽ മ​റ്റ് സാ​ധാ​ര​ണ കോ​ളേ​ജു​ക​ളി​ലെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു.

അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ക്യാ​മ്പ​സു​ക​ളി​ലെ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യം.

Latest News

Corehub Up