Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Olympic Association

ഐ​ഒ​എ തെ​ര​ഞ്ഞെ​ടു​പ്പ്; പി.​ടി. ഉ​ഷ​യും അ​ഞ്ജു ബോ​ബി ജോ​ർ​ജും മ​ത്സ​ര​രം​ഗ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ മ​ത്സ​രം. ആ​റ് പ്ര​മു​ഖ വ​നി​താ താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. നി​ല​വി​ലെ അ​ധ്യ​ക്ഷ​യും മ​ല​യാ​ളി​യു​മാ​യ പി.​ടി. ഉ​ഷ​യ്ക്ക് ഇ​ത്ത​വ​ണ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. മ​റ്റൊ​രു മ​ല​യാ​ളി താ​ര​മാ​യ അ​ഞ്ജു ബോ​ബി ജോ​ർ​ജും മു​ൻ ബാ​ഡ്മി​ന്‍റ​ൺ താ​രം സൈ​ന നെ​ഹ്‌​വാ​ളും ഉ​ൾ​പ്പെ​ടെ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

സ്പോ​ർ​ട്സ് പേ​ഴ്‌​സ​ൺ​സ് ഓ​ഫ് ഔ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് മെ​റി​റ്റ് (എ​സ്ഒ​എം) വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ചാ​ൽ മാ​ത്ര​മേ പി.​ടി.​ഉ​ഷ​യ്ക്ക് വീ​ണ്ടും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നാ​കൂ. വ​നി​താ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ആ​റ് പേ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് നേ​ടു​ന്ന നാ​ല് പേ​രാ​ണ് ഐ​ഒ​എ ജ​ന​റ​ൽ കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക. മു​ൻ ഹോ​ക്കി ക്യാ​പ്റ്റ​ൻ റാ​ണി രാം​പാ​ൽ, ഡോ​ല ബാ​ന​ർ​ജി, അ​നി​ത പോ​ൾ എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള മ​റ്റു താ​ര​ങ്ങ​ൾ. തി​ങ്ക​ളാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പും ഫ​ല​പ്ര​ഖ്യാ​പ​ന​വും.

ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് ഐ​ഒ​എ​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഒ​മ്പ​താം തീ​യ​തി​യാ​ണ് എ​സ്ഒ​എം വി​ഭാ​ഗ​ത്തി​ലെ വോ​ട്ടെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​കെ 80 അം​ഗ​ങ്ങ​ളു​ള്ള എ​സ്ഒ​എം പാ​ന​ലി​ൽ നി​ന്നു​ള്ള വോ​ട്ട​ർ​മാ​രാ​ണ് എ​ട്ട് പ്ര​തി​നി​ധി​ക​ളെ ജ​ന​റ​ൽ കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. നാ​ല് പു​രു​ഷ​ന്മാ​രും നാ​ല് വ​നി​ത​ക​ളു​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ നി​ന്ന് എ​ത്തു​ക.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന എ​ട്ട് പേ​രി​ൽ നി​ന്ന് ര​ണ്ട് പ്ര​തി​നി​ധി​ക​ൾ, ഒ​രു പു​രു​ഷ​നും ഒ​രു വ​നി​ത​യും, ഐ​ഒ​എ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ലി​ലേ​ക്ക് എ​ത്തും. ഇ​വ​ർ​ക്ക് ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ഒ​എ അ​ധ്യ​ക്ഷ പ​ദ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.

അ​തേ​സ​മ​യം പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ നാ​ല് പ്ര​തി​നി​ധി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ൻ ഷൂ​ട്ടിം​ഗ് താ​രം ഗ​ഗ​ൻ നാ​രം​ഗ്, ബോ​ക്സിം​ഗ് താ​രം വി​ജേ​ന്ദ​ർ സി​ങ്, ഗു​സ്തി താ​രം യോ​ഗേ​ശ്വ​ർ ദ​ത്ത്, ടേ​ബി​ൾ ടെ​ന്നീ​സ് താ​രം ക​മ​ലേ​ഷ് മേ​ത്ത എ​ന്നി​വ​രാ​ണ് ജ​ന​റ​ൽ കൗ​ൺ​സി​ലി​ലേ​ക്ക് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Latest News

Corehub Up