Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Polititian

മടയിലെത്തി പുലിയോടു മുട്ടിയ നേതാവ്

കോ​​​ഴി​​​ക്കോ​​​ട്: സ​​​ദ്ദാ​​​മി​​​നെ പി​​​ടി​​​കൂ​​​ടാ​​​ന്‍ അ​​​മേ​​​രി​​​ക്ക​​​ന്‍ സേ​​​ന ക​​​ര​​​യി​​​ലും ആ​​​കാ​​​ശ​​​ത്തും ക​​​ണ്ണും കാ​​​തും കൂ​​​ര്‍പ്പി​​​ച്ചി​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് പു​​​ലി​​​യെ മ​​​ട​​​യി​​​ലെ​​​ത്തി നേ​​​രി​​​ട്ടു ക​​​ണ്ട് കാ​​​ര്യം സാ​​​ധി​​​ച്ച ഇ​​​ന്ത്യ​​​ന്‍ രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ലെ കിം​​​ഗ് മേ​​​ക്ക​​​റാ​​​യി​​​രു​​​ന്നു അ​​​ന്ത​​​രി​​​ച്ച കെ.​​​പി. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍.

കു​​​വൈ​​​റ്റി​​​നെ ഇ​​​റാ​​​ക്ക് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി സ​​​ദ്ദാം ഹു​​​സൈ​​​ന്‍ ആ​​​ക്ര​​​മി​​​ച്ച​​​പ്പോ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് പ്ര​​​വാ​​​സി കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ല്‍ തീ​​​ക്ക​​​ന​​​ലാ​​​ണ് വീ​​​ണ​​​ത്. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പ്ര​​​വാ​​​സി​​​ക​​​ളു​​​ള്ള മ​​​ണ്ഡ​​​ല​​​മാ​​​യ വ​​​ട​​​ക​​​ര​​​യി​​​ല്‍നി​​​ന്നു​​​ള്ള ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്നു കെ.​​​പി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി.​​​പി. സിം​​​ഗി​​​നെ നേ​​​രി​​​ല്‍ക്കണ്ട് അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​വാ​​​സി​​​ക​​​ളെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നു താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ങ്കി​​​ല്‍ പി​​​ന്നെ മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​രാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​ണ്ണി​​​കൃഷ്ണ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ധ​​​രി​​​പ്പി​​​ച്ചു.

ഒ​​​ടു​​​വി​​​ല്‍ പ്ര​​​വാ​​​സി​​​ക​​​ളെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ദൗ​​​ത്യ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല കെ.​​​പി. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​നെ ഏ​​​ല്‍പ്പി​​​ച്ചു.

അ​​​ദ്ദേ​​​ഹം ബാ​​​ഗ്ദാ​​​ദി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ടു. ബാ​​​ഗ്ദാ​​​ദി​​​ല്‍നി​​​ന്ന് മൂ​​​ന്നു ഹെ​​​ലി​​​കോ​​​പ്ട​​​റു​​​ക​​​ള്‍ മാ​​​റി​​​ക്ക​​​യ​​​റി സ​​​ദ്ദാ​​​മി​​​ന്‍റെ ഒ​​​ളി​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി.

മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ട കൂ​​​ടി​​​ക്കാ​​​ഴ്ച. ജോ​​​ര്‍ദാ​​​ന്‍ വ​​​ഴി ഇ​​​ന്ത്യ​​​ക്കാ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് സ​​​ദ്ദാം അ​​​നു​​​മ​​​തി മൂ​​​ളി.

Latest News

Corehub Up