കൊളംബോ: അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേന പിടികൂടി. ഇവരുടെ വള്ളങ്ങളും വലകളും നശിപ്പിച്ചു.
ലങ്കയുടെ വടക്കൻ പ്രവിശ്യയായ കങ്കേശൻതുറൈയിൽനിന്ന് വ്യാഴാഴ്ച രാത്രി പിടികൂടിയ ഇവരെ മൈലാടി ഫിഷറീസ് ഡയറക്ടറേറ്റിലെത്തിച്ച് തുടർ നടപടി സ്വീകരിച്ചതായി വക്താവ് കമാൻഡർ ബുദ്ധിക സന്പത്ത് പറഞ്ഞു.