Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Politics

യു​പി​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​വി​യെ​ന്ത്? നി​ർ​ണാ​യ​ക​മാ​കു​ന്ന​ത് ഈ ​രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഹൃ​ദ​യ​ഭൂ​മി... അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലെ നി​ർ​ണാ​യ​ക പോ​ർ​മു​ഖം... അ​ങ്ങ​നെ വി​ശേ​ഷ​ണ​ങ്ങ​ൾ ഏ​റെ​യു​ണ്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ന്. രാ​ജ്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ഗ​തി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ എ​ന്നും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ള്ള മ​ണ്ണ്.

403 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും 80 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളു​മു​ള്ള ഈ ​രാ​ഷ്ട്രീ​യ ഭൂ​മി​ക​യി​ൽ 2027-ൽ ​വീ​ണ്ടും പോ​രാ​ട്ട​ച്ചൂ​ടു​യ​രു​ക​യാ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​രു ചോ​ദ്യം കോ​ൺ​ഗ്ര​സി​നെ​ക്കു​റി​ച്ചാ​ണ്.

ഒ​രു​കാ​ല​ത്ത് ഈ ​മ​ണ്ണി​ൽ അ​ധി​കാ​ര​ത്തി​ന്‍റെ അ​മ​ര​ക്കാ​രാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന് ന​ഷ്ട​പ്പെ​ട്ട പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മോ?

നി​ല​നി​ൽ​പ്പി​ന്‍റെ പോ​രാ‌​ട്ടം

2022-ൽ ​വെ​റും ര​ണ്ട് നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ചു​രു​ങ്ങി​യ പാ​ർ​ട്ടി​ക്ക് 2024-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ൽ​കി​യ പ്ര​തീ​ക്ഷ​ക​ൾ നി​യ​മ​സ​ഭാ പോ​രാ​ട്ട​ത്തി​ലും വ​ഴി​തു​റ​ക്കു​മോ? 2027-ലേ​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​റ്റു​നോ​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ മു​ന്നി​ലു​ള്ള​ത് കേ​വ​ലം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ​ല്ല, ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ലെ ത​ങ്ങ​ളു​ടെ സ്ഥാ​നം വീ​ണ്ടെ​ടു​ക്കാ​നു​ള്ള നി​ർ​ണാ​യ​ക പോ​രാ​ട്ടം കൂ​ടി​യാ​ണ്.

2022-ലെ ​ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് നേ​രി​ട്ട​ത് വ​ലി​യ രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു. ആ​കെ​യു​ള്ള 403 സീ​റ്റു​ക​ളി​ൽ 399 മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി. എ​ന്നാ​ൽ വി​ജ​യി​ക്കാ​നാ​യ​ത് വെ​റും ര​ണ്ട് സീ​റ്റു​ക​ളി​ൽ മാ​ത്രം.

പാ​ർ​ട്ടി​യു​ടെ വോ​ട്ട് വി​ഹി​തം 2.33 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി. അ​താ​യ​ത് സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന രാ​ഷ്ട്രീ​യ ശ​ക്തി​ക​ളി​ലൊ​ന്നാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ അ​പ്ര​സ​ക്ത​മാ​കു​ന്ന സ്ഥി​തി​യി​ലേ​ക്ക് നീ​ങ്ങി.

മ​റു​വ​ശ​ത്ത് ബി​ജെ​പി 255 സീ​റ്റു​ക​ൾ നേ​ടി തു​ട​ർ​ഭ​ര​ണം ഉ​റ​പ്പി​ച്ചു. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി 111 സീ​റ്റു​ക​ളു​മാ​യി പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യി. ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി​ക്ക് ല​ഭി​ച്ച​ത് ഒ​രു സീ​റ്റ് മാ​ത്രം. എ​ന്നാ​ൽ 2024-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച ഓ​ക്സി​ജ​നാ​യി​രു​ന്നു​വെ​ന്ന് പ​റ​യാം.

2022-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ കോ​ൺ​ഗ്ര​സി​ന് 2024-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ൽ​കി​യ​ത്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​മാ​യി കൈ​കോ​ർ​ത്താ​ണ് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

80 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് 17 സീ​റ്റു​ക​ളി​ലും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി 62 സീ​റ്റു​ക​ളി​ലു​മാ​ണ് മ​ത്സ​രി​ച്ച​ത്. കോ​ൺ​ഗ്ര​സ് ആ​റ് സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്ക് ല​ഭി​ച്ച​ത് 37 സീ​റ്റു​ക​ൾ. ഇ​രു​പാ​ർ​ട്ടി​ക​ളും ചേ​ർ​ന്ന് 43 സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ 2019-ൽ 62 ​സീ​റ്റു​ക​ൾ നേ​ടി​യി​രു​ന്ന ബി​ജെ​പി 2024-ൽ 33 ​സീ​റ്റു​ക​ളി​ലേ​ക്ക് ചു​രു​ങ്ങി.

കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യ​ങ്ങ​ളി​ൽ അ​മേ​ഠി​യും റാ​യ്ബ​റേ​ലി​യും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. അ​മേ​ഠി​യി​ൽ സ്മൃ​തി ഇ​റാ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​ഷോ​രി ലാ​ൽ ശ​ർ​മ വി​ജ​യി​ച്ച​ത് കോ​ൺ​ഗ്ര​സി​ന് വ​ലി​യ രാ​ഷ്ട്രീ​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കി.

റാ​യ്ബ​റേ​ലി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ജ​യ​വും പാ​ർ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വി​ന്‍റെ പ്ര​തീ​ക​മാ​യി. സാ​ക്ഷാ​ൽ ന​രേ​ന്ദ്ര മോ​ദി​യെ വാ​ര​ണാ​സി​യി​ൽ വി​റ​പ്പി​ക്കാ​ൻ പോ​ലും കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

National

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​ർ​ല​മെ​ന്‍റി​ലെ വേ​ഷ​വി​ധാ​ന​ത്തെ വി​മ​ർ​ശി​ച്ച് കി​ര​ൺ റി​ജി​ജു; 'സ​ഭ​യു​ടെ അ​ന്ത​സ് പാ​ലി​ക്ക​ണം'

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​ർ​ല​മെ​ന്‍റി​ലെ വേ​ഷ​വി​ധാ​ന​ത്തെ​യും പെ​രു​മാ​റ്റ​ത്തെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു. പാ​ർ​ല​മെ​ന്‍റ് ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മ​ല്ലെ​ന്നും സ​ഭ​യു​ടെ മ​ര്യാ​ദ​ക​ളും അ​ന്ത​സും പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തു​ന്ന രീ​തി​യും അ​വി​ടു​ത്തെ പെ​രു​മാ​റ്റ​വും സ​ഭ​യു​ടെ ഗൗ​ര​വ​ത്തെ കു​റ​യ്ക്കു​ന്ന​താ​ണെ​ന്ന് റി​ജി​ജു ആ​രോ​പി​ച്ചു. പാ​ർ​ല​മെ​ന്‍റി​നെ ഒ​രു 'പി​ക്നി​ക് സ്പോ​ട്ട്' ആ​യി കാ​ണ​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ടി-​ഷ​ർ​ട്ട് ധ​രി​ച്ചു​ള്ള സ​ഭ​യി​ലെ സാ​ന്നി​ധ്യ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ല പ്ര​സം​ഗ ശൈ​ലി​ക​ളും മു​ൻ​പും ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​മ​ർ​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.

ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ഭ​യ്ക്കു​ള്ളി​ൽ മാ​ന്യ​മാ​യ വ​സ്ത്ര​ധാ​ര​ണ​വും പെ​രു​മാ​റ്റ​വും പു​ല​ർ​ത്ത​ണം. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ്രീ​കോ​വി​ലാ​ണെ​ന്നും അ​തി​ന്‍റെ പ​രി​ശു​ദ്ധി കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Latest News

Corehub Up