Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Sailor

ഒ​മാ​ൻ തീ​ര​ത്ത് ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ച്ചി​രു​ന്ന ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം; ഇ​ന്ത്യ​ൻ നാ​വി​ക​ൻ മ​രി​ച്ചു

മ​സ്ക​റ്റ്: ഒ​മാ​ൻ തീ​ര​ത്ത് ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ച്ചി​രു​ന്ന ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം. ഇ​ന്ത്യ​ൻ നാ​വി​ക​ന് ദാ​രു​ണാ​ന്ത്യം. 14 ഇ​ന്ത്യ​ൻ നാ​വി​ക​രു​മാ​യി പോ​യി​രു​ന്ന കാ​ർ​ഗോ ക​പ്പ​ലി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

തി​രി​ച്ച​റി​യാ​ത്ത മേ​ഖ​ല​യി​ൽ നി​ന്നു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ നാ​വി​ക​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി സ​ർ​ബാ​ന​ന്ത സോ​ണോ​വാ​ൾ വി​ശ​ദ​മാ​ക്കി​യ​ത്. എം​എ​സ്വി അ​ൽ ജു​സു​ഫി എ​ന്ന ക​പ്പ​ലി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

13 പേ​രെ ക​പ്പ​ലി​ൽ നി​ന്ന് സു​ര​ക്ഷി​ത​രാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​മാ​ൻ കോ​സ്റ്റ്ഗാ​ർ​ഡാ​ണ് നാ​വി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ നാ​വി​ക​ൻ ഗ​ൻ​ഡാ​ർ ന​ഹിം അ​ജി​ജ് ആ​ണ് പ​രി​ക്കു​ക​ളേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​മേ​രി​ക്ക ഇ​റാ​ൻ യു​ദ്ധ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ഹൂ​ത്തി​ക​ളു​ടെ സൗ​ദി അ​റേ​ബ്യ​യ്ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യു​ള്ള കാ​ർ​ഗോ ക​പ്പ​ലു​ക​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം താ​ര​ത​മ്യേ​ന കു​റ​വാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി മു​ത​ൽ 22 ഇ​ന്ത്യ​ക്കാ​രാ​ണ് അ​മേ​രി​ക്ക ഇ​സ്ര​യേ​ൽ യു​ദ്ധ​ത്തി​നി​ട​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ൽ 14 പേ​ർ നാ​വി​ക​രാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച കേ​ന്ദ്രം പു​റ​ത്ത് വി​ട്ട ക​ണ​ക്ക് വി​ശ​ദ​മാ​ക്കു​ന്ന​ത്.

Latest News

Corehub Up