ന്യൂഡൽഹി: ഇറാൻ പിടികൂടിയ വിദേശകപ്പലിലെ ഇന്ത്യൻ നാവികൻ സുരക്ഷിതനാണെന്ന് ഷിപ്പിംഗ് മന്ത്രാലയം.
ഹോർമുസ് കടലിടുക്കിൽ താരതമ്യേനെ സുരക്ഷിതമെന്നു കരുതപ്പെടുന്ന കിഴക്കൻ മേഖലയിലേക്ക് ഇന്ത്യക്കാരനുള്ള കപ്പൽ നീങ്ങിയതായും ഷിപ്പിംഗ് മന്ത്രലായം ഡയറക്ടർ മൻദീപ് സിംഗ് റൺധാവ അറിയിച്ചു.
ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് വിദേശ കണ്ടെയ്നർ കപ്പലുകൾ ഇറാൻ കഴിഞ്ഞ ശനിയാഴ്ച പിടികൂടിയിരുന്നു. മൂന്നാമതൊരു കപ്പലിനുനേരേ ഇറേനിയൻ സുരക്ഷാഗാർഡുകൾ വെടിയുതിർക്കുകയും ചെയ്തിരുന്നു.
ഇറാന്റെ തുറമുഖങ്ങൾ യുഎസ് ഉപരോധിച്ചതിലും കപ്പലുകൾ പിടിച്ചെടുത്തതിലും ഉള്ള മറുപടിയായാണ് ഫ്രാൻസെസ്ക, എപാമിനോണ്ടാസ് എന്നീ ചരക്കുകപ്പലുകൾ ഇറാൻ പിടിച്ചെടുത്തത്.
എപാമിനോണ്ടാസിലെ 21 ജീവനക്കാരിൽ ഒരാൾ ഇന്ത്യക്കാരനാണ്. ഗൾഫ് മേഖലയിൽ തുടരുന്ന ഇന്ത്യയിൽ നിന്നുള്ള കപ്പൽ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ അറിയിച്ചു.
Tags : Indian sailor trapped i Hormuz safe