Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianAmericans

America

ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യി​ൽ പു​റ​ത്തു​വ​ന്ന​ത് കോ​ടി​ക​ളു​ടെ ല​ഹ​രി​വ്യാ​പാ​രം; അ​മേ​രി​ക്ക​യി​ൽ ആ​റ് ഇ​ന്ത്യ​ൻ വം​ശ​ജ​ർ അ​റ​സ്റ്റി​ൽ

അ​റ്റ്ലാ​ന്‍റാ: യു​എ​സി​ലെ ജോ​ർ​ജി​യ​യി​ൽ ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ വ​ൻ ല​ഹ​രി​മ​രു​ന്ന് ശേ​ഖ​രം ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് ഇ​ന്ത്യ​ൻ വം​ശ​ജ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഡി​കാ​ൽ​ബ് കൗ​ണ്ടി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ക​ദേ​ശം 2.8 മി​ല്യ​ൺ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളും 40,000 ഡോ​ള​റി​ല​ധി​കം പ​ണ​വും പി​ടി​ച്ചെ​ടു​ത്ത​താ​യി ഡി​കാ​ൽ​ബ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു.

ഈ മാസം നാലിന് ​ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഒ​രു വാ​നി​ൽ നി​ന്ന് ഏ​ക​ദേ​ശം 220 മു​ത​ൽ 250 പൗ​ണ്ട് വ​രെ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു.

തു​ട​ർ​ന്ന് സ​മീ​പ​ത്തെ സ്റ്റോ​റേ​ജ് കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ​തോ​തി​ലു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 1,200 പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സി​ന്ത​റ്റി​ക് ടിഎച്ച്സി ഉ​ത്പ​ന്ന​ങ്ങ​ൾ, സൈ​ലോ​സൈ​ബി​ൻ കൂ​ണു​ക​ൾ, വി​വി​ധ ക​ഞ്ചാ​വ് ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തി​ന് പു​റ​മെ 40,000 ഡോ​ള​റി​ല​ധി​കം പ​ണ​വും പോ​ലീ​സ് ക​ണ്ടു​കെ​ട്ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഫി​ൻ ടി. ​രാ​ജ്വാ​നി, ആ​ദി​ൽ സ​മ്‌​നാ​നി, നൂ​റു​ദ്ദീ​ൻ ടി. ​രാ​ജ്വാ​നി, സ​ലിം വാ​ഡ്സാ​രി​യ, റ​ഹീ​ൻ എ​സ്. ദ​ദാ​നി, പി​യൂ​ഷ് വാ​ഡ്സാ​രി​യ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രെ ഡി​കാ​ൽ​ബ് കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി. വി​വി​ധ ല​ഹ​രി​മ​രു​ന്ന് സം​ബ​ന്ധ​മാ​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഷെ​രീ​ഫ് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മോ​യെ​ന്നും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​റ​വി​ട​വും വി​ത​ര​ണ ശൃം​ഖ​ല​യും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Latest News

Corehub Up