ഡാളസ്: ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സെന്ററിന്റെ (ഐസിഇസി) ജനറൽ ബോഡി യോഗം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഐസിഇസി ഹാളിൽ വച്ച് നടക്കുമെന്ന് സെക്രട്ടറി തോമസ് ഈസോ അറിയിച്ചു.
2027 - 28 വർഷത്തേക്കുള്ള 10 ബോർഡ് ഓഫ് ഡയറക്ടർമാരുടെ തെരഞ്ഞെടുപ്പും ചെയർമാന്റെ അനുമതിയോടെയുള്ള മറ്റ് വിഷയങ്ങളും (എഒബി) യോഗത്തിന്റെ പ്രധാന അജണ്ടകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ഐസിഇസി അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്നും സജീവമായ സാന്നിധ്യം ഉണ്ടാകണമെന്നും ഭരണസമിതി അഭ്യർഥിച്ചു.