Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianMangoes

America

അ​റ്റ്‌​ലാ​ന്‍റ​യി​ൽ ഇ​ന്ത്യ​ൻ മാ​മ്പ​ഴ​ങ്ങ​ളു​ടെ മ​ധു​രോ​ത്സ​വം; "മാം​ഗോ മാ​നി​യ 2026'യ്ക്ക് ​വ​ൻ ജ​ന​ത്തി​ര​ക്ക്

നോ​ർ​ക്രോ​സ് (ജോ​ർ​ജി​യ): അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ സാം​സ്കാ​രി​ക-​ഭ​ക്ഷ്യ​മേ​ള​ക​ളി​ലൊ​ന്നാ​യ "മാം​ഗോ മാ​നി​യ അ​റ്റ്‌​ലാ​ന്‍റാ 2026' നോ​ർ​ക്രോ​സി​ലെ ഗ്ലോ​ബ​ൽ മാ​ളി​ൽ വ​ർ​ണാ​ഭ​മാ​യി ന​ട​ന്നു.

വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ൻ മാ​മ്പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും രു​ചി​വി​രു​ന്നും മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി. അ​ൽ​ഫോ​ൻ​സോ, കേ​സ​ർ, ബം​ഗ​ന​പ്പ​ള്ളി, ഹി​മ​സാ​ഗ​ർ തു​ട​ങ്ങി ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത മാ​മ്പ​ഴ ഇ​ന​ങ്ങ​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി രു​ചി​ക്കാ​നൊ​രു​ക്കു​ക​യും ചെ​യ്തു.

നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ബാ​ല്യ​കാ​ല ഓ​ർ​മ​ക​ൾ പു​തു​ക്കാ​നും പു​തി​യ ത​ല​മു​റ​യ്ക്ക് ഇ​ന്ത്യ​ൻ മാ​മ്പ​ഴ​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും രു​ചി​യും പ​രി​ച​യ​പ്പെ​ടു​ത്താ​നും മേ​ള അ​വ​സ​ര​മാ​യ​താ​യി സ​ന്ദ​ർ​ശ​ക​ർ പ​റ​ഞ്ഞു.

അ​റ്റ്‌​ലാന്‍റ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് പ്ര​തി​നി​ധി​ക​ൾ, പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​ര പ്ര​മു​ഖ​ർ, മാ​മ്പ​ഴ ഇ​റ​ക്കു​മ​തി​ക്കാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള മാ​മ്പ​ഴ ഇ​റ​ക്കു​മ​തി വ​ർ​ധി​ച്ചു​വ​രു​ന്ന​തും ഇ​ന്ത്യ​ൻ കാ​ർ​ഷി​കോ​ത്പന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യും പ​രി​പാ​ടി​യി​ൽ ച​ർ​ച്ച​യാ​യി.

ഭ​ക്ഷ്യ​മേ​ള മാ​ത്ര​മ​ല്ല, ഇ​ന്ത്യ​ൻ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും സ​മൂ​ഹ ഐ​ക്യ​വും ആ​ഘോ​ഷി​ക്കു​ന്ന വേ​ദി​യാ​യാ​ണ് "മാം​ഗോ മാ​നി​യ 2026' മാ​റി​യ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. മേ​ള​യു​ടെ ഭാ​ഗ​മാ​യി അ​ൽ​ഫ​റെ​റ്റ​യി​ലെ സു​വി​ധ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​ർ​ക്ക​റ്റി​ലും സ​മാ​ന ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ മാ​മ്പ​ഴ​ങ്ങ​ളു​ടെ രു​ചി​യും ഗു​ണ​മേ​ന്മ​യും അ​മേ​രി​ക്ക​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ജ​ന​പ്രീ​തി നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up