Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianStudent

അ​മേ​രി​ക്ക​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി ജ​ർ​മ​നി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ജ​ർ​മ​നി​യി​ൽ അ​റ​സ്റ്റി​ലാ​യി. അ​രി​സോ​ണ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ബി​സി​ന​സ് അ​ന​ലി​റ്റി​ക്സ് വി​ദ്യാ​ർ​ഥി​യാ​യ വ​രു​ൺ ബാ​ച്ചി​ഗ​രി (20) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​രി​സോ​ണ യൂ​ണി​വേ​ഴ്സി​റ്റി​യ്ക്ക് സ​മീ​പ​മു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ച്ചി​രു​ന്ന ജു​ലി​സ്സ റൂ​ബി സ​ലാ​സ​ർ (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ജു​ലി​സ്സ​യെ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ട​ക്സ​ൺ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഹൂ​സ്റ്റ​ൺ വ​ഴി ജ​ർ​മ​നി​യി​ലേ​ക്ക് ക​ട​ന്ന വ​രു​ൺ, അ​വി​ടെ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ പോ​ലീ​സി​ന്‍റെ​യും ബെ​ർ​ലി​നി​ലെ യു​എ​സ് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നീ​ക്ക​ത്തി​ലൂ​ടെ ജ​ർ​മ​നി​യി​ലെ​ത്തി​യ ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​ല്ല​പ്പെ​ട്ട ജു​ലി​സ്സ വ​രു​ണു​മാ​യി​ട്ടു​ള്ള ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വ​രു​ണി​ന്‍റെ നി​ര​ന്ത​ര​മാ​യ ഉ​പ​ദ്ര​വ​ങ്ങ​ളും അ​ക്ര​മ​സ്വ​ഭാ​വ​വും കാ​ര​ണ​മാ​ണ് ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ജു​ലി​സ്സ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ ഫോ​ണും ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളും കൈ​ക്ക​ലാ​ക്കി​യ പ്ര​തി, അ​മ്മ​യ്ക്ക് വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ച​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യ​ണ്.

Latest News

Corehub Up