Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indus Waters Treaty

സിന്ധുനദീജല കരാർ പുനസ്ഥാപിക്കാൻ ഉത്തരവിട്ട അന്താരാഷ്‌ട്ര കോടതിയോട് പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ; ജലവും രക്തവും ഒരുമിച്ചൊഴുകില്ല

ആം​​സ്റ്റ​​ർ​​ഡാം/​​ന്യൂ​​ഡ​​ൽ​​ഹി: പ​​ഹ​​ൽ​​ഗാം ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് റ​​ദ്ദാ​​ക്കി​​യ സി​​ന്ധു​ന​​ദീ​​ജ​​ല ക​​രാ​​ർ പു​നഃ​​സ്ഥാ​​പി​​ക്കി​​ല്ലെ​​ന്ന് ഇ​​ന്ത്യ. പാ​​ക്കി​​സ്ഥാ​​ന്‍റെ അ​​പേ​​ക്ഷ പ്ര​​കാ​​രം ക​​രാ​​ർ പു​​നഃ​​സ്ഥാ​​പി​​ക്കാ​​ൻ വി​​ധി​​ച്ച ഹേ​​ഗി​​ലെ അ​​ന്താ​​രാ​​ഷ്‌​​ട്ര മ​​ധ്യ​​സ്ഥ​​താ കോ​​ട​​തി​​യു​​ടെ (പെ​​ർ​​മ​​ന്‍റ് കോ​​ർ​​ട്ട് ഓ​​ഫ് ആ​​ർ​​ബി​​ട്രേ​​ഷ​​ൻ) വി​​ധി​​ അം​​ഗീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നു വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി. ഈ ​​കോ​​ട​​തി​​യെ​​യും ഇ​​ന്ത്യ അം​​ഗീ​​ക​​രി​​ക്കു​​ന്നി​​ല്ല. ഇ​​ന്ത്യ​​യു​​ടെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​ൽ ഇ​​ട​​പെ​​ടാ​​നു​​ള്ള അ​​ധി​​കാ​​രം കോ​​ട​​തി​​ക്കി​​ല്ല.

1960ൽ ​​നി​​ല​​വി​​ൽ​ വ​​ന്ന ക​​രാ​​ർ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ഇ​​ന്ത്യ​​ക്ക് അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്നു കോ​​ട​​തി ഇ​​ന്ന​​ലെ വി​​ധി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണു വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പ്ര​​തി​​ക​​ര​​ണം. പാ​​ക്കി​​സ്ഥാ​​നു​​മാ​​യി ജ​​ലം പ​​ങ്കു​​വ​​യ്ക്കാ​​നു​​ള്ള ക​​രാ​​ർ പാ​​ലി​​ക്കാ​​ൻ ഇ​​ന്ത്യ ത​​യാ​​റാ​​ക​​ണം എ​​ന്നാ​​ണ് കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. പാ​​ക്കി​​സ്ഥാ​​ന്‍റെ ഹ​​ർ​​ജി​​യി​​ലാ​ണു വി​​ധി.

2025 ഏ​​പ്രി​​ൽ 22ന് 26 ​​പേ​​രു​​ടെ ജീ​​വ​​നെ​​ടു​​ത്ത പ​​ഹ​​ൽ​​ഹാം ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നാ​​ലെ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ഇ​​ന്ത്യ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളി​​ലൊ​​ന്നാ​​യി​​രു​​ന്നു സി​​ന്ധു​ന​​ദീ​​ജ​​ല ക​​രാ​​ർ റ​​ദ്ദാ​​ക്ക​​ൽ. പാ​​ക്കി​​സ്താ​​നി​​ലെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ൽ എ​​ൺ​​പ​​തു ശ​​ത​​മാ​​നം ജ​​ല​​ല​​ഭ്യ​​ത ഉ​​റ​​പ്പാ​​ക്കു​​ന്ന ക​​രാ​​റാ​​ണി​​ത്. ക​​രാ​​ർ റ​​ദ്ദാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കാ​​ഷ്മീ​​രി​​ലെ കി​​ഷ​​ൻ​​ഗം​​ഗ, റാ​​റ്റ്‌​​ലെ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​യു​​ള്ള സം​​ഭ​​ര​​ണി​​ക​​ളു​​ടെ ശേ​​ഷി വ​​ർ​​ധി​​പ്പി​​ക്കാ​​നും ഇ​​ന്ത്യ ന​​ട​​പ​​ടി​​യെ​​ടു​​ത്തു.

ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ നെ​​ത​​ർ​​ല​ൻ​ഡ്സി​​ലെ ഹേ​​ഗി​​ലു​​ള്ള അ​​ന്താ​​രാ​​ഷ്‌​​ട്ര മ​​ധ്യ​​സ്ഥ​​താ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. ഇ​​ന്ത്യ​യും ഈ ​​കോ​​ട​​തി​​യി​​ൽ അം​​ഗ​​മാ​​ണ്. എ​​ന്നാ​​ൽ, പാ​​ക്കി​​സ്ഥാ​​ന്‍റെ ഹ​​ർ​​ജി​​യി​​ൽ ഇ​​ന്ത്യ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​കാ​​ൻ കൂ​​ട്ടാ​​ക്കി​​യി​​ല്ല. കോ​​ട​​തി​​യു​​ടെ നി​​യ​​മ​​സാ​​ധു​​ത​​യെ​​യും ഇ​​ന്ത്യ ചോ​​ദ്യം​ചെ​​യ്തു.

ഇ​​ന്ന​​ലെ കോ​​ട​​തി​​വി​​ധി ഉ​​ണ്ടാ​​യ​​ശേ​​ഷം അ​​തി​തീ​​വ്ര ഭാ​​ഷ​​യി​​ലാ​​ണ് ഇ​​ന്ത്യ പ്ര​​തി​​ക​​രി​​ച്ച​​ത്. ജ​​ല​​വും ര​​ക്ത​​വും ഒ​​രു​​മി​​ച്ച് ഒ​​ഴു​​കി​​ല്ലെ​​ന്നു വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം ഓ​​ർ​​മി​​പ്പി​​ച്ചു. അ​​തി​​ർ​​ത്തി​​ക​​ട​​ന്ന് ആ​​ക്ര​​മ​​ണം ന​​ട​​ത്താ​​നാ​​യി പാ​​ക്കി​​സ്ഥാ​​നി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഭീ​​ക​​ര​​ശൃം​​ഖ​​ല​​ക​​ളെ ന​​ശി​​പ്പി​​ക്കാ​​ൻ വി​​ശ്വ​​സ​​നീ​​യ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​കാ​​ത്തി​​ട​​ത്തോ​​ളം സി​​ന്ധൂ ന​​ദീ​​ജ​​ല ക​​രാ​​ർ പു​​ന​​സ്ഥാ​​പി​​ക്കാ​​ൻ ഇ​​ന്ത്യ ത​​യാ​​റാ​​വി​​ല്ല.

ലോ​​ക​​ബാ​​ങ്ക് സൃ​​ഷ്ടി​​ച്ച ഈ ​​കോ​​ട​​തി​​യു​​ടെ മു​​ൻ പ്ര​​സ്താ​​വ​​ന​​ക​​ൾ നി​​രാ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​തു​​പോ​​ലെ ഈ ​​വി​​ധി​​യേ​​യും ഇ​​ന്ത്യ ത​​ള്ളി​​ക്ക​​ള​​യു​​ന്നു. നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി രൂ​​പ​വ​ത്​​ക​​രി​​ച്ച ഈ ​​കോ​​ട​​തി​​യെ ഇ​​ന്ത്യ ഒ​​രി​​ക്ക​​ലും അം​​ഗീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. കോ​​ട​​തി​​വി​​ധി മൂ​​ലം ഇ​​ന്ത്യ​​യു​​ടെ ഇ​​പ്പോ​​ഴ​​ത്തെ​​യും ഭാ​​വി​​യി​​ലെ​​യും തീ​​രു​​മാ​​ന​​ങ്ങ​​ളി​​ൽ ഒ​​രു മാ​​റ്റ​​വും ഉ​​ണ്ടാ​​കാ​​ൻ പോ​​കു​​ന്നി​​ല്ലെ​​ന്നും വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

 

Latest News

Corehub Up