തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും സമീപമായി പുതിയ വ്യവസായ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനു സർക്കാർ നടപടി സ്വീകരിച്ചുവരികയാണെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കയറ്റുമതി വ്യവസായം പ്രോത്സാഹിപ്പിക്കാനും അതിനോടൊപ്പം നിലവിലുള്ള വ്യവസായങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനുമായി പുതിയ വ്യവസായ സോണുകൾ ആരംഭിക്കും.
ഇതിനായി അനുയോജ്യമായ സ്ഥലങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ കിൻഫ്ര, ഇൻകൽ എന്നിവ വഴി ആരംഭിച്ചിട്ടുണ്ട്. ഇതിനായി സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഇൻഡസ്ട്രിയൽ സോണ്‍ വിജ്ഞാപനം ഉടനെ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.