വാഴക്കുളം: ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ നേതൃസംഗമവും പ്രിസിഷൻ ഫാമിംഗ് ക്ലാസും സംഘടിപ്പിച്ചു. ഇൻഫാം ദേശീയ തലത്തിൽ ആരംഭിക്കുന്ന പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ച് രൂപീകരിക്കുന്ന ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ വില്ലേജിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത്.
വ്യത്യസ്തങ്ങളായ കൃഷിരീതി അവലംബിക്കുന്ന കൃഷിയിടങ്ങളിലെത്തി കർഷകരിൽനിന്ന് നേരിട്ടു മനസിലാക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
ആയവന ഉപ്പൂട്ടുങ്കൽ ഷോൺ ജോഷിയുടെ പച്ചക്കറി, തണ്ണിമത്തൻ തോട്ടത്തിലാണ് പരിശീലന ക്ലാസ് നടത്തിയത്. കൃഷിക്ക് ആവശ്യമായ സ്ഥലം ഒരുക്കൽ, വിത്ത് തയാറാക്കൽ, കൃഷി രീതികൾ, ഗവൺമെന്റ് സബ്സിഡി തുടങ്ങിയവ സംബന്ധിച്ച് ഷോൺ ജോഷി ക്ലാസിൽ വിശദമാക്കി.
ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോസ് മോനിപ്പിള്ളിൽ, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, വൈസ് പ്രസിഡന്റ് സണ്ണി അരഞ്ഞാണിയിൽ, ദേശീയ കമ്മറ്റിയംഗം ജോയി തെങ്ങുംകുടിയിൽ, ജില്ലാ പ്രസിഡന്റ് റോയി വള്ളമറ്റം, ട്രഷറർ എം.യു. സണ്ണി, ജോയിന്റ് സെക്രട്ടറി ജോണി നെല്ലിക്കുന്നേൽ, വൈസ് പ്രസിഡന്റ് ബിജു ചെറുകാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.