Kerala
തിരുവനന്തപുരം: ശിവപ്രിയയുടെ മരണം ബാക്ടീരിയൽ അണുബാധ മൂലം തന്നെയെന്നുള്ള മെഡിക്കൽ റിപ്പോർട്ട് പുറത്ത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പ്രസവത്തിന് ശേഷമുണ്ടായ അണുബാധയാണ് ശിവപ്രിയയുടെ മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നാണ് അണുബാധ ഉണ്ടായതെന്ന് പറയാനാകില്ലെന്ന് അന്വേഷണ സമിതി പറയുന്നു.
ശിവപ്രിയയുടെ മരണ കാരണമായത് സ്റ്റഫൈലോകോക്കസ് അണുബാധയാണ്. അതേസമയം എവിടെ നിന്നാണ് അണുബാധ ഉണ്ടായതെന്ന് ഉറപ്പിക്കാനാവില്ല. അന്വേഷണ റിപ്പോർട്ട് ഡിഎംഇയ്ക്ക് കൈമാറി.
നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് ശിവപ്രിയയുടെ അനിയൻ ശിവപ്രസാദ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് അല്ലാതെ അണുബാധ ഉണ്ടാകാൻ സാധ്യത ഇല്ലെന്നും റിപ്പോർട്ട് ഇങ്ങനെ ആകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും ശിവപ്രസാദ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്കോട് സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവര് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്. പനിയെ തുടർന്ന് കഴിഞ്ഞ ദിവസം പോത്തന്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയിരുന്നു. രോഗം മൂര്ഛിച്ചതിനെ തുടര്ന്ന് എസ്യുടി ആശുപത്രിയി ലേക്കു മാറ്റി.
പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധിക്കും. ജില്ലയില് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില് ആറു കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്.