x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വ​പ്രി​യ​യു​ടെ മ​ര​ണം അ​ണു​ബാ​ധ മൂ​ലം; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡി​എം​ഇ​യ്ക്ക് കൈ​മാ​റി


Published: November 14, 2025 05:06 PM IST | Updated: November 14, 2025 05:06 PM IST

തി​രു​വ​ന​ന്ത​പു​രം: ശി​വ​പ്രി​യ​യു​ടെ മ​ര​ണം ബാ​ക്ടീ​രി​യ​ൽ അ​ണു​ബാ​ധ മൂ​ലം ത​ന്നെ​യെ​ന്നു​ള്ള മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പു​റ​ത്ത്. തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ​ത്തി​ന് ശേ​ഷ​മു​ണ്ടാ​യ അ​ണു​ബാ​ധ​യാ​ണ് ശി​വ​പ്രി​യ​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് അ​ണു​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സ​മി​തി പ​റ​യു​ന്നു.

ശി​വ​പ്രി​യ​യു​ടെ മ​ര​ണ കാ​ര​ണ​മാ​യ​ത് സ്റ്റ​ഫൈ​ലോ​കോ​ക്ക​സ് അ​ണു​ബാ​ധ​യാ​ണ്. അ​തേ​സ​മ​യം എ​വി​ടെ നി​ന്നാ​ണ് അ​ണു​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​വി​ല്ല. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡി​എം​ഇ​യ്ക്ക് കൈ​മാ​റി.

നീ​തി കി​ട്ടും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ശി​വ​പ്രി​യ​യു​ടെ അ​നി​യ​ൻ ശി​വ​പ്ര​സാ​ദ് പ​റ‍​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​ല്ലാ​തെ അ​ണു​ബാ​ധ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഇ​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് ഇ​ങ്ങ​നെ ആ​കു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​റി​യാ​മാ​യി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ശി​വ​പ്ര​സാ​ദ് അ​റി​യി​ച്ചു.

Tags : Shivapriya infection investigation hospital

Recent News

Corehub Up