Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inflows

എ​ഫ്സി​ആ​ർ​എ: വി​ദേ​ശ ഫ​ണ്ടി​ന്‍റെ വ​ര​വ് കൂ​ടി​യ​താ​യി കേ​ന്ദ്രസ​ർ​ക്കാ​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​ജ്യ​​​ത്ത് എ​​​ഫ്സി​​​ആ​​​ർ​​​എ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ (എ​​​ൻ​​​ജി​​​ഒ) എ​​​ണ്ണം പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ പ​​​​കു​​​​തി​​​​യാ​​​​യി കു​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും വി​​​​ദേ​​​​ശ ഫ​​​​ണ്ടി​​​​ന്‍റെ വ​​​​ര​​​​വ് കൂ​​​​ടി​​​​യ​​​​താ​​​​യി ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രാ​​​​ല​​​​യം.

2015ൽ 29,022 ​​​​ആ​​​​യി​​​​രു​​​​ന്ന സ​​​​ജീ​​​​വ എ​​​​ൻ​​​​ജി​​​​ഒ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 2024-25ൽ 14,466 ​​​​ആ​​​​യി കു​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി ല​​​​ഭി​​​​ച്ച തു​​​​ക 17,832 കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ​​​നി​​​​ന്ന് 22,974 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​ച്ച​​​​താ​​​​യി ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി.

സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ചു​​​​ള്ള എ​​​​ൻ​​​​ജി​​​​ഒ​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്കി​​​​ൽ 2,102 എ​​​​ണ്ണ​​​​വു​​​​മാ​​​​യി ത​​​​മി​​​​ഴ്‌​​​​നാ​​​​ടാ​​​​ണ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്. മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര (1,578), ക​​​​ർ​​​​ണാ​​​​ട​​​​ക (1,355), ഡ​​​​ൽ​​​​ഹി (1,218), ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ് (1,022), കേ​​​​ര​​​​ളം (1,013) തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് തൊ​​​​ട്ടു​​​​പി​​​​ന്നി​​​​ലു​​​​ള്ള മ​​​​റ്റു പ്ര​​​​ധാ​​​​ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ.

വി​​​​വാ​​​​ദ​​​​മാ​​​​യ വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ (എ​​​​ഫ്സി​​​​ആ​​​​ർ​​​​എ) പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന സം​​​​യു​​​​ക്ത പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​റി സ​​​​മി​​​​തി​​​ക്കു​​​ മു​​​​ന്നി​​​​ലാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​ മ​​​​ന്ത്രാ​​​​ല​​​​യ​​​​വും നി​​​​യ​​​​മ​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​വും ഈ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​ത്.

ബി​​​​ജെ​​​​പി എം​​​​പി സ​​​​ഞ്ജ​​​​യ് ജ​​​​യ്‌​​​​സ്വാ​​​​ളി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള 31 അം​​​​ഗ ജെ​​​പി​​​സി​​​യു​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ യോ​​​​ഗ​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന​​​​ത്. നി​​​​യ​​​​മ​​​​ത്തി​​​​ലെ ഓ​​​​രോ വ്യ​​​​വ​​​​സ്ഥ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ സ​​​​മി​​​​തി​​​​യി​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

ന്യൂ​​​​ന​​​​പ​​​​ക്ഷ വേ​​​​ട്ട​​​യ്​​​​ക്കാ​​​​യി ബി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പി​​​​ക്കു​​​​മ്പോ​​​​ൾ വി​​​​ദേ​​​​ശസം​​​​ഭ​​​​വ​​​​ന​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സു​​​​താ​​​​ര്യ​​​​ത കൊ​​​​ണ്ടു​​​​വ​​​​രുക​​​​യാ​​​​ണു ല​​​​ക്ഷ്യ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ദി​​​​ക്കു​​​​ന്നു.

ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ബി​​​​ല്ലി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​കാ​​​​ൻ സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തെ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, കൃ​​​​ത്യ​​​​മാ​​​​യി പ​​​​ഠി​​​​ച്ചു നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ നാ​​​​ലാ​​​​ഴ്ച​​​​ത്തെ സ​​​​മ​​​​യ​​​മെ​​​ങ്കി​​​​ലും വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം പ്ര​​​​തി​​​​പ​​​​ക്ഷം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചു.

കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ, വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ, വി​​​​വി​​​​ധ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​യെ​​​ല്ലാം രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം വ​​​​ലി​​​​യ​​​തോ​​​​തി​​​​ൽ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന ഒ​​​​ന്നാ​​​​ണ് എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ബി​​​​ൽ.

അ​​​​തി​​​​നാ​​​​ൽ, ബി​​​​ല്ലി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മ​​​​ല്ല, എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ളും അ​​​​റി​​​​യി​​​​ക്കാ​​​​ൻ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up