Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InnovativeTechnology

റബർതോട്ടം നിരീക്ഷണത്തിന് നൂതന സാങ്കേതികവിദ്യ; റബർ ട്രീ മോണിറ്ററിംഗ് സിസ്റ്റത്തിന് പേറ്റന്‍റ്

തൃ​​​ക്കാ​​​ക്ക​​​ര: റ​​​ബ​​​ർ തോ​​​ട്ട​​​ങ്ങ​​​ളി​​​ലെ ലാ​​​റ്റ​​​ക്സ് ശേ​​​ഖ​​​ര​​​ണ​​​വും ഉ​​​ത്പാ​​​ദ​​​ന നി​​​രീ​​​ക്ഷ​​​ണ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ച റ​​​ബ​​​ർ ട്രീ ​​​മോ​​​ണി​​​റ്റ​​​റിം​​​ഗ് സി​​​സ്റ്റ​​​ത്തി​​​ന് പേ​​​റ്റ​​​ന്‍റ് ല​​​ഭി​​​ച്ചു. രാ​​​മ​​​ങ്ക​​​രി മൂ​​​ലം​​​കു​​​ന്നം ആ​​​ൻ​​​സ​​​മ്മ ജോ​​​സ​​​ഫി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് പേ​​​റ്റ​​​ന്‍റ് ര​​​ജി​​​സ്സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. പു​​​ളി​​​ങ്കു​​​ന്ന് ഐ​​​ടി​​​ഐ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​ണ് ആ​​​ൻ​​​സ​​​മ്മ ജോ​​​സ​​​ഫ്.

മാ​​​സ്റ്റ​​​ർ-​​​സ്ലേ​​​വ് വ​​​യ​​​ർ​​​ലെ​​​സ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ തോ​​​ട്ട​​​ത്തി​​​ലെ ഓ​​​രോ റ​​​ബ​​​ർ​​​മ​​​ര​​​ത്തി​​​ൽ​​​നി​​​ന്നും ശേ​​​ഖ​​​രി​​​ക്കു​​​ന്ന ലാ​​​റ്റ​​​ക്സി​​​ന്‍റെ അ​​​ള​​​വ് കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നും നി​​​രീ​​​ക്ഷി​​​ക്കാ​​​നും ക​​​ഴി​​​യും. ഓ​​​രോ മ​​​ര​​​ത്തി​​​നും പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത റ​​​ബ​​​ർ ശേ​​​ഖ​​​ര​​​ണ യൂ​​​ണി​​​റ്റും വി​​​വി​​​ധ സെ​​​ൻ​​​സ​​​റു​​​ക​​​ൾ വ​​​ഴി ശേ​​​ഖ​​​രി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ സം​​​ഭ​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്രീ​​​കൃ​​​ത സെ​​​ർ​​​വ​​​റു​​​മാ​​​ണ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ൾ.

ശേ​​​ഖ​​​രി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ പി​​​ന്നീ​​​ട് നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​ശ​​​ക​​​ല​​​നം ചെ​​​യ്ത് ഉ​​​ത്പാ​​​ദ​​​ന വ​​​ർ​​​ധ​​​ന, പ​​​രി​​​പാ​​​ല​​​നം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ശാ​​​സ്ത്രീ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ ഈ ​​​സം​​​വി​​​ധാ​​​നം സ​​​ഹാ​​​യ​​​ക​​​മാ​​​കും. കാ​​​ർ​​​ഷി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ ലോ​​​ക​​​ത്ത് മു​​​ൻ​​​നി​​​ര​​​യി​​​ലു​​​ള്ള ഇ​​​സ്ര​​​യേ​​​ൽ പോ​​​ലു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്രി​​​സി​​​ഷ​​​ൻ ഫാ​​​​​​മിം​​​ഗ് രീ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും ഈ ​​​സം​​​വി​​​ധാ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും.

കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ പ്രാ​​​യോ​​​ഗി​​​ക ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് പു​​​തി​​​യ വ​​​ഴി​​​തു​​​റ​​​ക്കു​​​ന്ന ഈ ​​​സം​​​വി​​​ധാ​​​നം തൃ​​​ക്കാ​​​ക്ക​​​ര ഗ​​​വ​​​ൺ​​​മെ​​​ന്‍റ് മോ​​​ഡ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ നാ​​​ലാം​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ജി​​​ജോ സി​​​ബി മൂ​​​ലം​​​കു​​​ന്നം, എ​​​സ്. ഹ​​​രി​​​ശ​​​ങ്ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം സാ​​​ൻ​​​ജോ സി​​​ബി മൂ​​​ലം​​​കു​​​ന്നം, അ​​​ർ​​​ജു​​​ൻ അ​​​നി​​​ൽ, ആ​​​ൻ​​​സ​​​മ്മ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

ആ​​​ൻ​​​സ​​​മ്മ​​​യു​​​ടെ മ​​​ക്ക​​​ളാ​​​ണ് ജി​​​ജോ​​​യും സാ​​​ൻ​​​ജോ​​​യും. സാ​​​ൻ​​​ജോ​​​യും സു​​​ഹൃ​​​ത്താ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​ച്ചാ​​​ണി സ്വ​​​ദേ​​​ശി അ​​​ർ​​​ജു​​​ൻ അ​​​നി​​​ലും യു​​​എ​​​സി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രാ​​​ണ്. മ​​​ല​​​പ്പു​​​റം തി​​​രൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണ് ഹ​​​രി​​​ശ​​​ങ്ക​​​ർ.

Latest News

Corehub Up